ഒരു മഹാപാപി മൂലം പതിനാറാം വയസ്സില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഒരു ചെറുപ്പക്കാരന്‍.

കോട്ടയം: എത്ര പീഡന വാര്‍ത്തകള്‍ ദിനപത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഒരു ദിവസം ഉണ്ടെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയില്ല. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നു, കൂട്ടുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. അങ്ങനെ നീളുന്നു പീഡന കഥകള്‍. പീഡന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്തെ തന്റെ അനുഭവമാണ് ഷിനു ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്’ എന്നു പറഞ്ഞായിരുന്നു തുടക്കം. കുറിപ്പ് വായിച്ചു തീരുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ വായനക്കാരുടെ മുഖത്തുണ്ടാകും. അത്രയ്ക്ക് ഹൃദയഹാരിയാണ് ആ വാക്കുകള്‍.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

**ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്**
2015 ഡിസംബർ 12
പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവർഷം മുൻപ് അവസാനവർഷം ഹൗസ് സർജൻസി ചെയ്യുന്ന കാലം.
രാവിലെ 8 മണിക്ക് റൗണ്ട്സ് എടുക്കുമ്പോൾ ലേബർ റൂമിൽ ഓരോരോ ഗർഭിണികൾ കിടക്കുന്നുണ്ട്. ചിലർക്ക് മാസം തികഞ്ഞു, മറ്റുചിലർ ബ്ലീഡിംഗ് ഒക്കെയായി എത്തിയവർ. പെട്ടെന്ന് ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും. sir കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു.9 മാസം ആയിരിക്കുന്നു.ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി.സർ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാൻ പറഞ്ഞു. പേര്: രാധ (എന്ന് വിളിക്കാം).18 വയസ്സ്.
പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗർഭമാണ്.ഒരു നിമിഷം ഞാൻ ഒന്ന് പതറി.അപ്പോ ആദ്യത്തെ ഡെലിവറി??
രണ്ട് വർഷം മുൻപായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി.16 വയസ്സിൽ!!വല്ലാത്ത ഒരു മരവിപ്പ് തോന്നി.മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ വയറു വീർത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല.തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്. ആ അമ്മ തകർന്നു പോയി. അവൾ 6 മാസം ഗർഭിണിയാണ്.ചോദിച്ചപ്പോൾ അവൾപൊട്ടി കരഞ്ഞു.സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി. ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.
പക്ഷേ അവൾക്കുവേണ്ടി ഭൂമിയിൽ ഒരു ദൈവമുണ്ടായിരുന്നു. കല്ലിൽ കൊത്തിയ ശിൽപമല്ല.ജീവനുള്ള ഒരു ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു.സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ. ഒരു ലോറി ഡ്രൈവറായിരുന്നു.അവളുടെ കഥ അറിഞ്ഞ് അവൻ സ്വമേധയാ അവളെ കെട്ടി.ആരോ ചെയ്ത തെറ്റ് പക്ഷേ അവൻ അവളെ നിറഞ്ഞ വയറുമായി തന്നെ താളികെട്ടി.

2 വർഷം കഴിഞ്ഞ് അവൾ ഇപ്പോൾ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു.ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്നേഹിക്കുന്നു. റൗണ്ട്സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീർന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി.എന്റെ കണ്ണുകൾ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു. ”രാധ യുടെ കൂടെ വന്നവർ വരൂ” എന്ന് സിസ്റ്റർ വിളിച്ചതും ദ്ദേ നിൽക്കുന്നു സുരേഷ്.അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു കത്തുന്നൂ. ഇന്നവർ എവിടെയാണെന്ന് അറിയില്ല.എങ്കിലും ദൈവം അവർക്ക് നല്ലത് മാത്രം വരുതട്ടെ.ഒരു പുരുഷൻ അവളുടെ മാനം നശിപ്പിച്ചപ്പോൾ മറ്റൊരു പുരുഷൻ അവൾക്ക് ദൈവമായി.ഇതല്ലേ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ??
Dr Shinu Syamalan
(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്.പക്ഷേ പീഡനത്തിനിരയായി എത്രയോ പെൺകുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി.അവരെ ഒരു നിമിഷം ഓർക്കാം)

മുത്തശിയെ തല്ലിയത് എന്തിന് എന്ന് ചോദിചപ്പോള്‍ ഇവള്‍ പറയുന്നത് കേട്ടോ ഇങ്ങനെയുണ്ടോ മനുഷ്യ ജന്മം.

മുത്തശിയെ ചെറുമകള്‍ തല്ലിയ കാരണം കേട്ട ചാനലുകാര്‍ പോലും ഞെട്ടി ഇങ്ങനെയുള്ള മനുഷ്യരും ഈ ലോകത്തുണ്ടോ, വീഡിയോ കണ്ടു നോക്കൂ..

എന്‍റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്.

എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്. മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു. അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു. ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി. മകൻ പാത്രം കഴുകി വെക്കുകയായിരുന്നു. കഴിച്ച പാത്രം ഇരുന്നയിടത്തു നിന്ന് മാറ്റാത്തവൻ, എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു.

ജയേട്ടൻ തുണികളൊക്കെ ഇസ്തിരിയിടുന്നുണ്ടായിരുന്നു. ഇസ്‌തിയിട്ടുവെക്കുന്നത് കണ്ടിട്ട് അക്ഷരാർഥത്തിൽ ഞെട്ടി. ഇസ്തിരിയിട്ടു വെച്ച ഷർട്ട് ഞാൻ ചെന്ന് ബട്ടൻസും ഇട്ടുകൊടുത്താലേ തൃപ്‌തി ആകാറുണ്ടായിരുന്നൊള്ളു.രാവിലത്തെ തിരക്കിൽ ഇതേ ചൊല്ലി എത്ര വഴക്കടിച്ചിരിക്കുന്നു.

ഞാനില്ലാതെ എന്റെ അടുക്കളയിൽ തീ പുകയിലെന്നു, ഊണു മേശയിൽ എച്ചിൽ പാത്രങ്ങൾ കുന്നുകൂടുമെന്ന്, വസ്ത്രങ്ങൾ വൃത്തിയാക്കപ്പെടിലെന്ന്, മുറ്റം കരിയില കൊണ്ടു നിറയുമെന്ന്, ഈ വീട് ഉണരുകയായോ ഉറങ്ങുകയോ ഇല്ലെന്ന് ഞാൻ കരുതിയിരുന്നു.അവയൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമാണ്. ഈ വീടിനു ഒരു മാറ്റമേയൊള്ളു. ഇവിടെ ഞാനില്ലെന്നൊരു മാറ്റം മാത്രം.

എന്റെ മക്കളും ഭർത്താവും സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ കിടക്കയിൽ കിടക്കുമ്പോഴും ഞാൻ ഭയപ്പെട്ടത് എന്റെ മക്കൾ, എന്റെ ഭർത്താവ് അവരെങ്ങനെ ഞാനില്ലാതെ ജീവിക്കുമെന്നായിരുന്നു. പുറത്തു എവിടെയെങ്കിലും പോയാൽ ഓടിയെത്തിയിരുന്നത് ഞാനില്ലാതെ എന്റെ വീടില്ല എന്നൊരു ചിന്തയിലായിരുന്നു പക്ഷെ ഇന്നു ………ഞാൻ മരിച്ച അന്നു അലമുറയിട്ടു കരഞ്ഞ മക്കൾ ഇന്ന് മാറിയിക്കുന്നു. ‘നീ ഇല്ലാതെയെങ്ങനാ ഇന്ദു ഞാൻ ജീവിക്കുക’ എന്നു ചോദിച്ച ജയേട്ടനും ആ സങ്കടത്തിൽ നിന്നൊക്കെ മാറി. ഇവരെയൊക്കെ ഓർത്തു ജീവിക്കാതെ മരിച്ച ഞാനാണ് വിഡ്ഢി. കുടുംബത്തിന് വേണ്ടി, സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ചു ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ്.- ജീവിക്കാതെ മരിക്കുന്നവർ.

പൂമരം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്.

‘ഞാനും ഞാനുമെന്റാളും’പാടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കാളിദാസന്റെ പുതിയ ചിത്ര‍ം പൂമരം ഇപ്പോഴെത്തുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടു രണ്ടുവർഷം കഴിഞ്ഞു. ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. വിദ്യാര്‍ത്ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള സിനിമയാണിത്.ചിത്രത്തെ കുറിച്ചും അതിലെ പാട്ടുകളെയും അന്നും ഇന്നും സമൂഹമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചത്. സിനിമ പുറത്ത് ഇറങ്ങാത്തതില്‍ കാളിദാസ് ജയറാം തന്നെ സ്വയം ട്രോളിയതു വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഇപ്പോഴിതാ നായകനും ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി കാളിദാസൻ മാർച്ച് ഒൻപതു എന്ന് പറഞ്ഞിരുനെകിലും സാങ്കേതിക കാരങ്ങളാൽ ചെറുതായി ഒന്ന് നീളും എന്ന് വീണ്ടും അറിയിച്ചിരുന്നു.മാർച്ച് 15യിലേക്ക് റിലീസ് തിയതി ഉറപ്പിക്കുകയും ചെയ്തു.

ചിത്രത്തിന്റെ സെൻസറിങ്ങും ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.2.30 മണിക്കൂർ ആണ് ദൈർഘ്യം. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച ഈ വരുന്ന വെള്ളിയാഴ്ച മാർച്ച് 15ന്ചിത്രം ഉറപ്പായും റീലിസ് ആവും എന്ന് ആണ്