ആര്‍ത്തവ സമയത്ത് ഒരു ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നുത് ഇതാണ്..

അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.. എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ എന്നും പറഞ്ഞ്‌ അവളൊരു മാറ്റ്‌ നിലത്തിട്ട്‌ കിടക്കാനുള്ള പുറപാടിലാണു..

അച്ചു :നിനക്കെന്തു പറ്റി ഒന്നുമില്ല.. ഇനി ഞാൻ ഇവിടെ കിടന്നോളാം ഞാൻ അശുദ്ധിയായി .. അന്ന് വരെ ആർത്തവം എന്നത്‌ കേട്ടറിവ്‌ മാത്രമായിരുന്നു കല്ല്യാണം കഴിഞ്ഞ്‌ ദിവസങ്ങളെ ആയിട്ടുള്ളു… ആദ്യമായിട്ടാണു ഒരു പെണ്ണിന്റെ ആർത്തവ സമയത്ത്‌ കൂടെയുണ്ടാകുന്നത്‌ … എടീ അച്ചു നിനോടാ പറഞ്ഞത്‌ കയറി കിടക്കാൻ ഇല്ല മനുവേട്ടാ ..നിങ്ങൾ ആണുങ്ങൾക്ക്‌ ഇതൊന്നും ഇഷ്ടപെടില്ല വെറുപ്പായിരിക്കും ഞാൻ ഒരാഴ്ച്ചത്തേക്ക്‌ നിലത്ത്‌ കിടന്നോളാം.. അവൾ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല ഞാൻ പോയി അവളെ നിർബന്ധിച്ച്‌ കട്ടിലിൽ കയറ്റി കിടത്തി..

എടീ നിന്നോടാര പറഞ്ഞത്‌ ഈ സമയത്ത്‌ ആളുങ്ങൾക്ക്‌ വെറുപ്പായിരിക്കും ഇഷ്ടം കുറയും എന്നൊക്കെ.. എന്റെ ഒരു ഫ്രണ്ട്‌ പറഞ്ഞിട്ടുണ്ട്‌ “സ്നേഹ” ഞാൻ പറയാറില്ലെ അവൾടെ ഭർത്താവ്‌ ഈ സമയത്ത്‌ മുറിയിൽ പോലും കയറലില്ല അതുകൊണ്ട ഞാൻ മനപൂർവ്വം മാറി കിടക്കാൻ തീരുമാനിച്ചത്‌.. എടീ വിഡ്ഡീ സ്നേഹയുടെ ഭർത്താവിനെ പോലയാണൊ നീ എല്ലാ ആണുങ്ങളെയും കണ്ടത്‌ ഭാര്യക്ക്‌ ഒരു ബുദ്ധിമുട്ട്‌ വരുംബോൾ ഒഴിഞ്ഞു മാറി പോകുന്നിടത്ത്‌ എവിടാടി സ്നേഹമുള്ളത്‌ അവനൊരു കഴുതയാ .. അവൾക്ക്‌ നല്ല വയർ വേദനയുണ്ട്‌ കണ്ണിൽ നിന്ന് വെള്ളം പൊടിയുന്നുണ്ട്‌ അവളെ കൂടെ ചേർത്ത്‌ കിടത്തി തലയിലൂടെ കൈവിരലോടിച്ച്‌ വേദന എന്റെ സാമിപ്യം കൊണ്ട്‌ അവൾ മറന്നിരുന്നു..

മനുവേട്ടാ … എന്റെ വയറ്റിന്ന് ഒരു പുകച്ചിലാ ആദ്യ ദിവസം.. വീട്ടില്ലായിരുന്നപ്പോൾ അമ്മയെ കെട്ടി പിടിച്ചാ ഞാൻ ഉറങ്ങാർ ആദ്യമായിട്ട്‌ ഞാനിന്ന് ഒറ്റപെട്ടു പോകുമെന്ന് കരുതി .. അങ്ങനെ എനിക്ക്‌ ഒറ്റപെടുത്താൻ പറ്റ്വോ എന്റെ അച്ചൂനെ നിനക്ക്‌ അമ്മക്ക്‌ പകരമല്ലെ ഇവിടെ ഞാനുള്ളത്‌ … അവൾക്ക്‌ പിന്നെം സംശയമായിരുന്നു സത്ത്യം പറ നിങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലല്ലോ .. ഇല്ല മോളെ ഇതൊക്കെ മനുഷ്യനു വരുന്ന കാര്യങ്ങളല്ലെ ആർത്തവം അശുദ്ധിയാണെങ്കിൽ അശുദ്ധിയുടെ നീർച്ചാലുകളിൽ നിന്നല്ലെ ഒരോ പുതു ജീവനും ഇവിടെ പിറന്നു വീഴുന്നത്‌ ലോകം മുഴുവൻ അശുദ്ധിയാവില്ലെ മണ്ടീ… നന്ദി മനുവേട്ടാ എനിക്ക്‌ തൃപ്തിയായി എനി ഞാൻ ഒരിക്കലും മാറി കിടക്കില്ല നിങ്ങളിതൊക്കെ ആ സ്നേഹയുടെ ഭർത്താവിനൊടും ഒന്നു പറഞ്ഞു കൊടുക്കണേ…

“അൻസാർ പെരിങ്ങത്തൂർ”

Leave a Reply

Your email address will not be published. Required fields are marked *