ആറു വര്‍ഷത്തെ പ്രണയം: പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ സമ്മതം മൂളി: ആദ്യരാത്രിയില്‍ ഫോണിലേക്ക് എത്തിയ മെസേജിലൂടെ ആ ഞെട്ടിക്കുന്ന സത്യം വധു തിരിച്ചറിഞ്ഞു: പോത്തന്‍കോട് ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥക്ക് സംഭവിച്ചത്

തിരുവനന്തപുരം: ആറു വര്‍ഷം നീണ്ടു നിന്ന പ്രണയം ഒടുവില്‍ വിവാഹത്തിലെത്തിയപ്പോള്‍ യുവതി നേരിട്ടത് കൊടും ചതി. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് നിര്‍ധനകുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി ശ്രീറാം എന്നയാളുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഏറെ നാളത്തെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് വഴങ്ങിയ വീട്ടുകാര്‍ക്ക് പയ്യന്റെ കാര്യത്തില്‍ ആദ്യമുതലെ ഏറെ സംശയങ്ങള്‍ നിലനിന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ വീട്ടുകാരുടെ അസാന്നിധ്യം ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതിനെപ്പറ്റി ശ്രീറാമിനോട് ചോദിച്ചപ്പോള്‍ പലപ്പോഴായി അയാള്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഒടുവില്‍ സംശയങ്ങള്‍ നിലനില്‍ക്കെ തന്നെ രണ്ടുപേരടെയും കല്യാണം നടത്തി.

എന്നാല്‍ വിവാത്തിന് അണിഞ്ഞ സ്വര്‍ണ്ണാഭരണങ്ങള്‍ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകേണ്ട എന്ന തീരുമാനം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചേര്‍ന്ന് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ക്ക് ശേഷം ആഭരണങ്ങള്‍ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ കൈയ്യില്‍ കൊടുത്തയിച്ചില്ല.

എന്നാല്‍ ആദ്യരാത്രിയില്‍ തന്നെ വരന്‍ തിരക്കിയത് സ്വര്‍ണ്ണാഭരണങ്ങള്‍ എവിടെയെന്നായിരുന്നു. അതിനിടയില്‍ ഫോണിലേക്ക് വന്ന മെസേജ് കണ്ട് പെണ്‍കുട്ടി ഞെട്ടി. നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്ന വ്യക്തി ഒരു ആണല്ല, പെണ്ണാണ്, എത്രയും വേഗം രക്ഷപ്പെടുക. മെസേജ് കണ്ടയുടന്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. പിറ്റേന്ന് വീട്ടുകാര്‍ തന്ത്രപൂര്‍വം ഇരുവരെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ശ്രീറാം എന്ന വരന്‍ ആണുമല്ല, ട്രാന്‍സ്‌ജെന്‍ഡറുമല്ല , ഒരു സ്ത്രീ തന്നെയാണെന്ന് തെളിഞ്ഞു. വീട്ടുകാര്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് കേസാക്കാതെ പെണ്ണായ വരനെ വിട്ടയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *