കിടപ്പറയില്‍ എന്നില്‍നിന്നും അകലം പാലിക്കാന്‍ അയാള്‍ക്ക് ഒരു തലയിണ വേണ്ടി വന്നു.

വ്യക്തികള്‍ യഥാര്‍ത്ഥ ജീവിതാനുഭവം പങ്കുവയ്ക്കുന്ന ഒരു വെബ് സൈറ്റിലൂടെ സ്വവർഗാനുരാഗിയെ വിവാഹം കഴിച്ച് ജീവിതം തകർന്ന പെൺകുട്ടിയുടെ വെളിപ്പടുത്താൽ. പരമ്പരാഗത മുസ്ലീം കുടുംബാംഗമാണ് അവള്‍. ഭര്‍ത്താവിന്റെ പേര് നബീല്‍. ഒരു ബന്ധു വഴിയാണ് നബീലിന്റെ വിവാഹാലോചന വന്നത്. അധികം വൈകാതെ വിവാഹം നടന്നു. വിവാഹശേഷവും അയാള്‍ തന്റെ ദേഹത്ത് തെടാന്‍ തയ്യാറായിരുന്നില്ലെന്ന് യുവതി ഓര്‍ക്കുന്നു. പരിചയക്കുറവ് കൊണ്ടാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും അയാള്‍ ദേഹത്ത് തന്നോട് അടുത്തിടപെഴകാന്‍ തയ്യാറായില്ല -യുവതി പറയുന്നു .

ദിവസങ്ങള്‍ കടന്നു പോകവെ ഞങ്ങൾക്കിടയിൽ ഒരു തലവണ പ്രത്യക്ഷപ്പെട്ടു. എന്നിൽ നിന്ന് അകലം പാലിക്കുന്നതിനാണ് അയാള്‍ തലവണ ഇടയ്ക്ക് വച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ലൈംഗിക ബന്ധത്തിന് തയ്യാറായില്ല. ഇതിനിടെ ഒരു ദിവസം പേഴ്സെടുക്കാന്‍ വീട്ടിലേച്ച് തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു കളഞ്ഞു. ഭര്‍ത്താവ് അദ്ദേഹത്തിന്റെ മാനേജര്‍ റൗണക് എന്നയാളുമായി വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു. അപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ സ്വവര്‍ഗ പ്രേമത്തില്‍ സംശയം തോന്നിയിരുന്നു.

എന്നാല്‍ മാനേജര്‍ വന്നത് ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനാണെന്നാണ് നബീല്‍ പറഞ്ഞത്. ലൈംഗിതയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം അധിക്ഷേപകരമായ വാക്കുകള്‍ കൊണ്ടാണ് ഭര്‍ത്താവ് നേരിട്ടത്. എങ്കിലും ഭാര്യയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഒടുവില്‍ അയാള്‍ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

അതേ ഞാനൊരു സ്വവര്‍ഗാനുരാഗിയാണ്. തന്റെ ജീവിതം തകര്‍ത്ത ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്. തന്നെ ഭാര്യയായി നബീലിന് വേണം എന്നാല്‍ ലൈംഗികതയില്‍ താല്‍പ്പര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *