കുട്ടൻപിള്ളയുടെ ശിവരാത്രി റിവ്യൂ വായിക്കാം

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻ പിള്ളയുടെ ശിവരാത്രി ഇന്നാണ് റിലീസ് ചെയ്തത്. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചു വരികയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ. ചിത്രത്തിന്റെ പോസ്റ്ററുകളിൽ കുട്ടൻ പിള്ളയുടെ ചക്കപ്രാന്തിനെ പരാമർശിക്കുന്ന ചിത്രമാണിതെന്ന് പറഞ്ഞിരുന്നു. ചിത്രത്തിലെ ചില രസകരമായ ഗാനങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വെത്യസ്തമായ അവതരണവും ഈണവും കൊണ്ട്തന്നെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. .കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ വിശദമായ റിവ്യൂവിലേക്ക്..

പൊലീസുകാരനായ കുട്ടൻ പിള്ളയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ബന്ധുക്കളുടെ ചില പ്രവർത്തികൾ അയാളെ എങ്ങനെ ബാധിക്കുന്നു എന്നാണ് ചിത്രം വരച്ചുകാട്ടുന്നത്.പേരുപോലെ തന്നെ കുട്ടൻ പിള്ളയുടെ ജീവിതത്തിലെ ഒരു ഭാഗമാണ് ഈ ചിത്രത്തിന്റെ കഥ. മക്കളും മരുമക്കളും താൻ ജീവന് തുല്യം സ്നേഹിക്കുന്ന പ്ലാവുമാണ് ചിത്രത്തിന്റെ കഥയെ മുൻപോട്ട് കൊണ്ടുപോകുന്നത്. വളരെ രസകരമായ ധാരാളം നിമിഷങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല സന്ദർഭങ്ങളും തിയേറ്ററിൽ പൊട്ടിച്ചിരി ഉയർത്തി എന്ന് തന്നെ പറയാം.

സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രം. അദ്ദേഹം തന്റെ കഴിവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അൽപം പ്രായം ചെന്ന കുട്ടൻ പിള്ളയുടെ സ്വഭാവ മാറ്റങ്ങളും, നിർബന്ധ ബുദ്ധിയും, ചില പിടിവാശികളും എല്ലാം തന്നെ സുരാജ് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ശ്രിന്ദ, ബൈജു സോപാനം എന്നീ താരങ്ങളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ വിധത്തിലുള്ള കാസ്റ്റിങാണ് ഈ ചിത്രത്തിൽ ഉള്ളത്. ശരിയായ വിധത്തിൽ സംവിധായകൻ അഭിനേതാക്കളെ ഉപയോഗിച്ചിട്ടുമുണ്ട്.

ഫാസിൽ നസീറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹനം നിർവഹിച്ചിരിക്കുന്നത്. വലിയ അനാവശ്യ കോലാഹലങ്ങൾ ഒന്നും തന്നെ സൃഷ്ട്ടിക്കാതെ ഭംഗിയായി ഛായാഗ്രഹണം പൂർത്തിയാക്കിയിട്ടുണ്ട്. സയനോറാ ഫിലിപ്പ് തന്റെ സംഗീത സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് ഭംഗിയാക്കിയിട്ടുണ്ട്.

കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിനാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും, എല്ലാ പ്രായക്കാരെയും ചിത്രം നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷിക്കാം. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.

Leave a Reply

Your email address will not be published. Required fields are marked *