ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു ഡോക്ടർ ചെയ്യുന്ന ക്രൂരതകൾ

തീവെട്ടി കൊളള പരിശോധനക്കായി ഡോക്ടർമാർ രോഗികൾക്ക് കുറിക്കുന്ന ലാബ് ടെസ്റ്റുകൾ അവർ പറയുന്ന ലാബിൽ തന്നെ പരിശോധിക്കണമെന്നാണ് മിക്ക ആശുപത്രികളിലേയും ഡോക്ടർമാർ രോഗികളോട് നിർദ്ദേശിക്കുന്നത്. അവിടെ പരിശോധിച്ചാൽ മാത്രമേ കറക്ട് റിസൾട്ട് കിട്ടൂ എന്നാണ് അതിന് അവർ പറയുന്ന ന്യായീകരണം…….. ഇതിന്റെ ഉളളിലുളള കളളത്തരങ്ങൾ നമ്മുക്ക് പെട്ടന്ന് പിടി കിട്ടില്ല. 50 ശതമാനം മുതൽ മുകളിലോട്ട് ലാബ്കാരിൽ നിന്നും കമ്മീഷൻ വാങ്ങിയാണ് ഇവന്മാർ രോഗികളോട് ഈ ചതി കാണിക്കുന്നത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്.

കഴിഞ്ഞ ദിവസം എന്റെ ഭാര്യക്ക് വേണ്ടി കരുനാഗപ്പളളിയിലുളള ഒരു സ്വകാര്യ സ്ക്കാനിംഗ് സെന്ററിൽ ചെന്നപ്പോഴാണ് ഈ കൊളള സംഘത്തെപ്പറ്റി കൂടുതൽ മനസിലാവുന്നത്.

കായംകുളത്തുളള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കം, വെള്ളംകുറവ് നിര്‍ണയം, ഗര്‍ഭസ്ഥ കുട്ടിയുടെ തൂക്കം, വളര്‍ച്ച, കിടപ്പ് എന്നിവ പരിശോധിക്കുന്നതിന്, കളര്‍ ഡോപ്ലര്‍ സ്കാന്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഞാൻ അവിടെ ഭാര്യയുമായി പോയത്. ഈ ടെസ്റ്റ് ചെയ്യുന്നതിനായി അവർ ആവശ്യപ്പെട്ട പ്രകാരം 1650 രൂപ അടച്ച് ബില്ല് വാങ്ങുകയും ചെയ്തു….. ആ സ്ഥാപനവുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസം കാരണം ടെസ്റ്റ് ഞാൻ അവിടെ നടത്തിയില്ല. ( വിശദ വിവരങ്ങൾ വെച്ച് ആ സ്ഥാപനത്തിനെതിരെ കരുനാഗപ്പളളി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. )

അടുത്ത ദിവസം അടൂർ ലൈഫ് ലൈനിൽ ഇതേ ടെസ്റ്റ് നടത്തിയപ്പോൾ അവർ അതിന്റെ ഫീസായി വാങ്ങിയത് വെറും 600 രൂപ മാത്രം. വിശദമായ അൻവേഷണത്തിൽ നിന്നുമാണ് ഡോക്ടർമാരും സ്വകാര്യ ലാബുകാരും തമ്മിലുളള കളളക്കളികൾ മനസിലാവുന്നത്. ഇത് എനിക്കുണ്ടായ ഒരു ചെറിയ അനുഭവം മാത്രം. ക്യാൻസർ രോഗികളോട് മരുന്നു കമ്പനിക്കാരും ഡോക്ടർമാരും ചേർന്ന് കാണിക്കുന്ന ക്രൂരതകൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞത് എത്ര ശരിയാണന്ന് സ്വന്തം അനുഭവത്തിൽ കൂടി എനിക്ക്‌ മനസിലായി.

എല്ലാവരുടേയും അറിവിലേക്കായി ഞാൻ ഇത് ഷയർ ചെയ്യുന്നു…

Leave a Reply

Your email address will not be published. Required fields are marked *