ചിലർ പെട്ടെന്ന് പണക്കാരാകുന്നത്‌ കാണുമ്പോൾ അസൂയ തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല, ഐശ്വര്യവും സമ്പത്തും വർദ്ധിക്കാൻ ഇതാ ചില പരിഹാരങ്ങൾ!

ഒരു ഭവനത്തില്‍ ധനം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം പറന്നുപോകുന്നപോലെ നഷ്ടപ്പെടും. ചിലവ് നിയന്ത്രിക്കാനാകാതെ വരാം. ഒരു വീടിന്റെ തെക്കുപടിഞ്ഞാറ് (കന്നിമൂല), തെക്ക്, പടിഞ്ഞാറ് ഈ ഭാഗങ്ങളില്‍ പണം സൂക്ഷിക്കാം. പണം, പ്രധാനരേഖകള്‍ ഇവ സൂക്ഷിക്കുന്ന അലമാര വടക്ക് ദിക്കി (കുബേരയ്ക്ക്)ലേക്ക് തുറക്കുന്നവിധം സ്ഥാപിച്ചാല്‍ സമ്പത്ത് നിലനില്‍ക്കും.

1. തെക്കുപടിഞ്ഞാറേ(കന്നിമൂല)- സമ്പത്ത് വര്‍ദ്ധിക്കും.
2. വടക്ക് പടിഞ്ഞാറേ(കന്നിമൂല) മുറി- സമ്പത്ത് വര്‍ദ്ധിക്കും.
3. വടക്ക് കിഴക്കേമുറി(ഈശാനകോണ്‍)- ദാരിദ്ര്യം, കടബാധ്യതകള്‍ ഇവ വരുത്താം.
4. തെക്ക് കിഴക്കേമുറി(അഗ്‌നികോണ്‍)- മോഷണത്തിനും അനാവശ്യ ചെലവിനും വഴിയൊരുക്കും.

ചുരുക്കത്തില്‍ കന്നിമൂല മുറിയില്‍ വടക്കോട്ട് തുറക്കുന്ന രീതിയില്‍ പണപ്പെട്ടി അല്ലെങ്കില്‍ അലമാരയില്‍ സൂക്ഷിക്കുന്ന ധനം വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ധനം സൂക്ഷിക്കുന്ന പെട്ടിയില്‍ സുഗന്ധദ്രവ്യങ്ങള്‍, ഗുരുവിന്റെയോ, ശുക്രന്റെയോ രത്‌നങ്ങള്‍, അശ്വാരൂഢയന്ത്രം, ശ്രീയന്ത്രം, ചില തരം മൂലികാവേരുകള്‍ (ധനാകര്‍ഷണാവശ്യ സാദ്ധ്യതയുള്ളവ), ഉത്തമലോഹങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും സമ്പത്ത് വര്‍ദ്ധിക്കാന്‍ ഇടവരുത്തും.

വ്യാപാരികള്‍ പണപ്പെട്ടികളില്‍ ഇത്തരത്തില്‍ ചില സൂത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. വിശേഷനമ്പറുള്ള ചില നാണയങ്ങള്‍, കറന്‍സി എന്നിവ ചെലവഴിക്കാതെ പണപ്പെട്ടിയില്‍ സൂക്ഷിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഐശ്വര്യം എന്നാല്‍ സമ്പത്ത് മാത്രമല്ല. സമ്പത്തും സന്തോഷവും ചേര്‍ന്നതാണ് ഐശ്വര്യം. ഇന്ന് വിദ്യാഭ്യാസവും കഠിനപ്രയത്‌നവും ചെയ്യുന്നവര്‍ക്കുപോലും ദാരിദ്ര്യം അനുഭവിക്കേണ്ടതായി വരുന്നു. അതിവിദഗ്ധരായ ചിലര്‍ വലിയ പ്രയത്‌നം ചെയ്യാതെ കോടീശ്വരന്‍മാര്‍ ആകുന്നു.

ഒരാളിന്റെ ജാതകത്തില്‍ ധനയോഗവും ദരിദ്രയോഗവും ഉണ്ടായേക്കാം. ഇതില്‍ ഏതിനാണോ ബലമുള്ളത് അത് ആ ജാതകന്റെ ജീവിതത്തില്‍ അനുഭവത്തില്‍വരും. ദരിദ്രയോഗത്തിന് അനുകൂല ദശാകാലം ചില ഭാഗ്യാനുഭവങ്ങള്‍ നല്‍കിയേക്കാം. ദരിദ്രയോഗം കാണിക്കുന്ന ഗ്രഹയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ശകടയോഗത്തില്‍ ജനിച്ച ആള്‍.
2. ഭാഗ്യാധിപനേക്കാള്‍ അഷ്ടമാധിപന് ബലാധിക്ക്യം.
3. ശനി ഒന്‍പതില്‍ ശുഭദൃഷ്ടി യോഗമില്ലാതെ.
4. ലഗ്‌നാധിപന്‍ പന്ത്രണ്ടിലും പന്ത്രണ്ടാം ഭാവാധിപന്‍ ലഗ്‌നത്തിലും.
5. ഗോളയോഗമുള്ളവര്‍.
6. 4,5,9,10 ഭാവധിപന്‍മാര്‍ 12-ലും 6-ലും

7. ആറിലോ, പന്ത്രണ്ടിലോ ഗുരു നില്‍ക്കുമ്പോള്‍ ധനു മീനം ഇവയൊഴിച്ച് ഏതെങ്കിലും ലഗ്‌നത്തില്‍ ജനിക്കുക.
8. ലഗ്‌നത്തില്‍നിന്നും 6, 8, 12 സ്ഥാനങ്ങള്‍ ആരൂഢമായി വരിക.
9. കേമുദ്രമയോഗം പരിഹാരമില്ലാതെ നില്‍ക്കുക.
10. എല്ലാ ഗ്രഹങ്ങളും നീചം ഭവിച്ച് കേന്ദ്ര ഭാവങ്ങളില്‍ നില്‍ക്കുക.
11. ലഗ്‌നം ചരരാശിയും ദുര്‍ബലന്‍മാരായ ശുഭന്‍മാര്‍ കേന്ദ്ര ത്രികോണങ്ങളിലും പാപന്‍മാര്‍ കേന്ദ്രത്തിലല്ലാതെയും നില്‍ക്കുമ്പോള്‍ രാത്രി ജനനം.

12. ലഗ്‌നാധിപന്‍ 6, 8, 12 പാപന്‍മാരോടൊത്ത് നില്‍ക്കുമ്പോള്‍ എട്ടാം ഭാവധിപന്റെ ദൃഷ്ടിയുണ്ടെങ്കില്‍ ധനിക കുടുംബത്തില്‍ ജനിച്ചാലും ദരിദ്രനാകും.
13. രണ്ടാം ഭാവാധിപന്‍ നീചം ഭവിച്ച് പാപന്‍മാരുടെ ഇടയ്ക്ക് വരിക.
14. രണ്ടാം ഭാവാധിപന്‍ പന്ത്രണ്ടിലും പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലും വരിക.
15. ലഗ്‌നാലും ചന്ദ്രാലും കേന്ദ്രങ്ങളില്‍ പാപന്‍മാര്‍ വരിക.

Leave a Reply

Your email address will not be published. Required fields are marked *