ചേട്ടൻ മദ്ധ്യപിക്കാറുണ്ടോ? അവളുടെ ആ ചോദ്യത്തിന് മുമ്പിൽ അവൻ പകച്ചുപോയി !! ഒരു കിടു സംഭവം.

ചേട്ടൻ മദ്ധ്യപിക്കാറുണ്ടോ , പ്രണയത്തിന്റെ ആദ്യ നാളുകളിൽ അവളിൽ നിന്നും വന്ന ചോദ്യത്തിനു ആദ്യം സത്യം പറയാൻ തുനിഞ്ഞെങ്കിലും അവൾ നഷ്ടപ്പെടുമോ എന്നുള്ള ചിന്തയിൽ ഇല്ലാ എന്ന് മറുപടി നൽകി,

ഗുഡ്‌ ബോയി എന്ന് പറഞ്ഞു എനിക്കോരു ഷൈക്ക്‌ ഹൻഡിനു കൈ നീട്ടിയപ്പോൾ അവൾക്കറിയില്ലായിരുന്നു പലതരം ബ്രാൻഡുകൾ കയറിയിറങ്ങിയ കൈയ്യാണു എന്റെതെന്ന്, പിന്നിട്‌ എപ്പോഴോ പോക്കറ്റിൽ കണ്ട ഏലക്കകൾ എന്തിനാണെന്നുള്ള ചോദ്യത്തിനു അണപ്പല്ലിന്റെ വേദനക്ക്‌ ഇത്‌ ബെസ്റ്റ്‌ ആണെന്ന് നിനക്ക്‌ ഇത്‌ വെരെ അറിയില്ലെ എന്നുള്ള എന്റെ മറുചോദ്യം കേട്ട്‌ അവൾ ബഹുമാനത്തോടെ ഏലക്കയിലെക്ക്‌ നോക്കുന്നത്‌ കണ്ടപ്പോഴെ എനിക്ക്‌ മനസ്സിലായി ഇവൾ എനിക്ക്‌ പറ്റിയ പെണ്ണാണെന്ന്,

മാന്യമായിട്ടുള്ള ഒരു സർക്കാർ ജോലി ഉള്ളത്‌ കൊണ്ടാകാണം കൂടുതൽ ഒന്നും തിരക്കാതെ അവളുടെ വീട്ടുകാർ അവളെ എന്നെ ഏൽപ്പിച്ചത്‌, ആദ്യ രാത്രിയിലെ ടെൻഷൻ മാറ്റാൻ കൂട്ടുകാരോടോപ്പം കുടിച്ചിട്ട്‌ രണ്ട്‌ ഏലക്ക വായിലെക്ക്‌ ഇട്ട്‌ ചവച്ചിട്ട്‌ അവളുടെ അരികിലെക്ക്‌ പോയപ്പോഴെക്കും , പാവം വീട്‌ മൊത്തം തിരഞ്ഞ്‌ പല്ല് വേദനക്കുള്ള ഗുളിക നീട്ടിക്കൊണ്ട്‌ ഇടക്കിടക്ക്‌ പല്ല് വേദന വരുന്നുണ്ടെകിൽ നാളെ തന്നെ ഡോകറ്ററെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ തികട്ടി വന്ന ചിരി അവൾ കാണതിരിക്കാൻ പാടുപ്പെടുകയിരുന്നു ഞാൻ,

വീവാഹത്തിന്റെ നാലാം നാൾ അവളുടെ വീട്ടിലെ സൽക്കാരത്തിനു ശേഷം മണിയറയിലെക്ക്‌ ഒരു കുപ്പിയിം കുറച്ച്‌ വെള്ളവും ഒരു ഗ്ലാസ്സുമായി കടന്നു വന്ന അവളെ കണ്ടു ആദ്യം ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അതോന്നും മുഖത്ത്‌ കാണിക്കാതെ ഇരുന്നപ്പോഴാണു അവളുടെ അ ആഗ്രഹം എന്നോട്‌ പറഞ്ഞത്‌,

ചേട്ടാ

ഹും എന്താ

ഇത്‌ അച്ചനു മിലിട്ടറി കോട്ടയിൽ കിട്ടിയതാ, കുടി കുറച്ച്‌ ഓവർ ആയത്‌ കൊണ്ടാ അമ്മ എടുത്ത്‌ മാറ്റി വെച്ചതാ, അത്‌ ഞാനിംഗ്‌ പൊക്കി

എന്തിനു, എനിക്കിത്‌ കാണുമ്പോഴെ ശർദ്ധിക്കാൻ വരുന്നു,

അത്‌ എന്റെ ഒരു ആഗ്രഹം

എന്ത്‌ ആഗ്രഹമാടി അതും ഈ കള്ള്‌ വെച്ച്‌

ഇത്‌ ചേട്ടൻ കുടിക്കണം,

പാറു നീ തമാശ കളിക്കരുത്‌, എനിക്ക്‌ ഇത്‌ കണ്ടിട്ട്‌ തന്നെ തല കറങ്ങുന്നു

അത്രക്ക്‌ പേടിക്കണ്ട കാര്യമോന്നും ഇല്ല, കുറച്ച്‌ കഴിച്ചാൽ മതി,

നിനക്ക്‌ ഇപ്പോൾ എന്നെ ഇത്‌ കുടിച്ചിട്ട്‌ നാളെ മുതൽ കുടിയ എന്ന് വിളിക്കാനല്ലെ,

അല്ല സത്യം, പിന്നെ ഇത്‌ നമ്മൾ രണ്ടും മാത്രമെ അറിയു, അതും എന്റെ വാക്കാ

മ്മ് ശരി നിന്റെ ഒരു ചെറിയ ആഗ്രഹം പറഞ്ഞിട്ട്‌ നടത്തി തന്നില്ലെന്ന് വേണ്ട, ഹും ഒഴിക്ക്‌

ഇതെങ്ങനയ ഒഴിക്കുന്നെ

നീ എങ്ങനെയെങ്കിലും ഒഴിക്ക്‌

അവൾ കുപ്പി തുറന്ന് മുക്കാൽ ഗ്ലാസ്സോളം മദ്യം ഒഴിച്ച്‌ പേരിനു വെള്ളവും ഒഴിച്ച്‌ എന്റെ നേർക്ക്‌ നീട്ടി.

അവളെ ഒന്ന് കാണിക്കാൻ വേണ്ടി ഗ്ലാസ്‌ മുക്കിലോട്ട്‌ അടുപ്പിച്ചിട്ട്‌ മുഖം ചുളുക്കി കാണിച്ചിട്ട്‌ ചോതിച്ചു , മോളെ കുടിക്കണോ

പ്ലിസ്‌ കുടിക്ക്‌ ചേട്ടായി

പേരിനു കുറച്ച്‌ കുടിച്ചിട്ട്‌ , അയ്യേ ഇത്‌ എന്താ ഇങ്ങനെ പെപ്സിയുടെ രുചി, ഇനി നിന്റെ അമ്മയെ പറ്റിച്ച്‌ അച്ചൻ കുടിച്ചിട്ട്‌ പെപ്സി നിറച്ച്‌ വെച്ചതാകുമ്മോ?

അങ്ങനെ വരാൻ ഒരു ചാൻസുമില്ല, ഇങ്ങെടുത്തെ ഞാൻ ഒന്ന് നോക്കട്ടെ അവൾ ആ ഗ്ലാസ്‌ വാങ്ങി മണത്ത്‌ നോക്കിയിട്ട്‌ പറഞ്ഞു

ഇത്‌ പെപ്സിയോന്നുമല്ല

ടി അത്‌ കുടിച്ച്‌ നോക്ക്‌, അപ്പോഴെ അറിയാൻ പറ്റു

അത്‌ കേട്ട്‌ അവൾ ചെറുതായി ഒന്ന് കുടിച്ചു നോക്കി, അയ്യെ എന്താ കയിപ്പ്‌,

ടി കുരങ്ങേ അങ്ങനെ കുറച്ച്‌ കുടിച്ചാൽ അറിയാൻ കഴിയില്ല, നീ അത്‌ മോത്തം ഒറ്റ വലിക്ക്‌ കുടിക്ക്‌ അപ്പോഴെ പെപ്സിയാണെന്ന് മനസ്സിലാകു,

മനസ്സില്ല മനസ്സോടെ അവൾ ഒറ്റ വലിക്ക്‌ അകത്താക്കിയിട്ട്‌ നേരെ കട്ടിലിലൊട്ട്‌ വീണു

ഫിറ്റാണെന്ന് മനസ്സിലയപ്പോൾ പതിയെ അവളുടെ അരികിലെക്ക്‌ ചെന്നിട്ട്‌ ചോതിച്ചു

എന്തിനായിരുന്നു മോളെ എന്നെ കൊണ്ട്‌ ഇത്‌ കുടുപ്പിച്ചത്‌?

അത്‌ ആദ്യമായി വെളളമടിക്കുന്ന ആളിനു ഒന്നും ഓർമ്മ കാണില്ലെന്നും, നമ്മളോട്‌ എല്ലാ രഹസ്യങ്ങളും പറയുമെന്നും കല്ല്യണത്തിനു മുൻപ്‌ കുഞ്ഞമ്മ പറഞ്ഞ്‌ കേട്ടത് കൊണ്ടാ, സംസാരം കുറച്ച്‌ കുഴഞ്ഞു തുടങ്ങിയിരുന്നു അവളുടെ

ആഹാ എങ്കിൽ ചേട്ടനോട്‌ പറ മോളുക്ക്‌ നേരുത്തെ ലൈൻ വല്ലതും ഉണ്ടായിരുന്നോ

പിന്നെ ആറിൽ പടിക്കുമ്പോൾ സുദിയായിട്ടും, പത്തിൽ അനുപായിട്ടും, പിന്നെ പ്ല്സ്‌ റ്റുവിലെ ആഭിലാഷിന്റെ കാര്യം വീട്ടിൽ പ്രേഷ്‌നം വെരെ ആയതാ….

അടിപൊളി , മതി ഇനി മോൾ ഉറങ്ങിക്കോ ബാക്കി നമ്മുക്ക്‌ കെട്ടിറങ്ങിയിട്ട്‌ സംസാരിക്കാം.

അപ്പൊഴും ഒരു കുടുമ്പം കലക്കിയ സന്തോഷത്തിൽ ആ മിലിട്ടറി മേശപ്പുറത്ത്‌ ഞെളിഞ്ഞ്‌ ഇരിക്കുന്നുണ്ടായിരുന്നു…

NB; മദ്ധ്യാപാനം ആരോഗ്യത്തിനു മാത്രാമല്ല കുടുമ്പ ജീവിതങ്ങൾക്കും ഹാനികരം.

രചന: Shanavas Jalal

Leave a Reply

Your email address will not be published. Required fields are marked *