‘ഞാന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യൂ, ഒരിക്കലും മറക്കാനാകില്ല’

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച പരിപാടി ആയിരുന്നു ആര്യയ്ക്ക് പരിണയം എന്ന എങ്ക വീട്ടി മാപ്പിളൈ എന്ന ഷോ .നടൻ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയുടെ അവസാനം മത്സരാർത്ഥികളെ എല്ലാവരെയും നിരാശിപ്പിച്ചു കൊണ്ട് ആരെയും സ്വീകരിച്ചില്ല ആര്യ .ഈ ഷോയിൽ വിജയസാധ്യത ഏറെ കല്പിക്കപ്പെട്ട ആൾ ആയിരുന്നു കുംഭകോണം സ്വദേശി അബർനദി .മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയതും സമൂഹ മാധ്യമങ്ങളിൽ അബർനദി ആർമി വരെ രൂപപ്പെടുകയും ഉണ്ടായി .അവസാന ഘട്ടത്തിൽ അബർനദി പുറത്തായത് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി .

ഷോ അവസാനിച്ചു മാസങ്ങൾ പിന്നിട്ടപ്പോൾ ആര്യയുടെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തന്റെ മനസ്സ് തുറന്നിരിക്കുകയാണ് അബർനദി .ഒരു തമിഴ് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് ആര്യയെ അല്ലാതെ മറ്റാരെയും താൻ വിവാഹം കഴിക്കില്ലെന്ന ദൃഢ പ്രതിജ്ഞ അബർനദി വെളിപ്പെടുത്തിയത് .’ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യം ഇല്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം.’,എന്നായിരുന്നു അബർനദിയുടെ പ്രതികരണം .

ഷോയിൽ പങ്കെടുക്കുന്ന വിവരം ആദ്യം വീട്ടിൽ അനിയത്തിയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ എന്നും അനിയത്തി പൂർണ പിന്തുണ നൽകിയെന്നും അബർനദി പറയുന്നു .ആദ്യം ആര്യയോടു ചെറിയ ആരാധന മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ ഷോയിലൂടെ ക്രമേണ ആ ആരാധന പ്രണയം ആയി മാറുകയായിരുന്നെനും ഇനി ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കാൻ ആവില്ലെന്നും അബർനദി പറഞ്ഞു .എല്ലാവരും കരുതും പോലെ ആര്യ സന്തോഷവാൻ അല്ല എന്നും ഒരുപാടു സമ്മർദങ്ങൾ അദ്ദേഹത്തിനുണ്ടെന്നും അബർനദി പറഞ്ഞു .ആര്യ തന്നെ വിവാഹം ചെയ്യുമെന്ന് തന്നെ ആണ് അബർനദി കരുതിയിരുന്നത്

.തന്നെ ഇഷ്ടമാണെന്നു ആര്യയും ആര്യയുടെ സുഹൃത്തുക്കളും പറഞ്ഞിരുന്നു എന്നും അബർനദി പറയുന്നു .ഷോയിൽ നിന്നും പുറത്തായ അന്ന് ആര്യ ഒരുപാട് തമാശകൾ പറഞ്ഞും ഫോട്ടോ എടുത്തുമാണ് വിട പറഞ്ഞത് .ഫാഷൻ ഡിസൈനറായ അബർനദി ആര്യയെ ഷോയിൽ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും ഒരുപാട് വിമർശനങ്ങൾക്ക് വക വെച്ചിരുന്നു .എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റും തോന്നുന്നില്ല എന്നും ആര്യയോടുള്ള കടുത്ത പ്രണയം ആണ് തന്നെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അബർനദി പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *