പശു നായികയായ കുടുംബ സിനിമ “പൈക്കുട്ടി” ക്കു A സര്ട്ടിഫിക്കററ്. കാരണം കേട്ടു നിര്‍മ്മാതാവ് ഞെട്ടി

മലയാള സിനിമാ ചരിത്രത്തില്‍ ഒരു പൈക്കിടാവിനെ നായികയാക്കി അണിയിച്ചൊരുക്കിയ ‘ പൈക്കുട്ടി’ക്കു സെന്‍സര്‍ ബോര്‍ഡു (CBFC) നല്‍കിയത് A സര്ട്ടിഫിക്കററ്.

എന്ത് കൊണ്ടു? നിര്‍മ്മാതാവിന്റെ സംശയങ്ങള്‍ ഇനിയും ബാക്കി. പശു നമ്മുടെ ദേശീയ മൃഗമാണോ? പശു വസ്ത്രം ധരിക്കാതെ അഭിനയിച്ചതിനാലാണോ A സര്ട്ടിഫിക്കററ് നല്‍കിയത്? ഷക്കീല അഭിനയിച്ച ആ ചിത്രത്തിനും പശു അഭിനയിച്ച ഈ ചിത്രത്തിനും A സര്ട്ടിഫിക്കററ് നല്‍കിയതിലൂടെ എന്താണ് സെന്‍സര്‍ ബോര്‍ഡു നല്‍കുന്ന സന്ദേശം?

ചിത്രത്തില്‍ നിന്നും പശു അഭിനയിച്ച പല ഭാഗങ്ങളും ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. 20- ഓളം രംഗങ്ങള്‍ മാറ്റപ്പെട്ടു. എന്നിട്ടും കിട്ടിയതു A സര്ട്ടിഫിക്കററ്. ഇതേ ചിത്രം അറബ് രാജ്യമായ കുവൈറ്റില്‍ സെന്‍സര്‍ ചെയ്തപ്പോള്‍ ക്ലീന്‍ U സര്ട്ടിഫിക്കററ് ആണ് കിട്ടിയത് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഗ്രാമീണ നന്മകളുടെ കഥ പറയുന്ന ഒരു കൊച്ചു വലിയ ചിത്രമാണ് പൈക്കുട്ടി.. മമ്മൂട്ടിയുടെ പാലേരി മാണിക്ക്യത്തിലൂടെ ശ്രദ്ധ ലഭിച്ച പ്രദീപ്‌ നളന്ദ നായകനായി ഒരു കൂട്ടം നാടക കലാകാരന്മാര്‍ അഭിനയിക്കുന്ന ഈ സിനിമ മെയ്- 25 മുതല്‍ കേരളത്തിലെ തിയെറ്റെറുകളില്‍ എത്തുന്നു.

നന്ദു വാരാവൂര്‍ സംവിധാനം ചെയ്തു, ക്രിസ്റ്റല്‍ മീഡിയക്ക്‌ വേണ്ടി ബൈജു മാഹിയും സുഭാഷ് രാമനാട്ടുകരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ബീബാ ക്രിയേഷന്‍സ് കേരളത്തിലെ തിയെറ്റെറുകളില്‍ എത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *