മലയാളികൾക്ക് ഒരുപാടു ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഖാദർ ഹസ്സൻ ഒരുക്കിയ പുതിയ ചിത്രംഞാൻ ഗഗൻ മൂവിയുടെ റിവ്യൂ വായിക്കാം.

മലയാളികൾക്ക് ഒരുപാടു ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഖാദർ
ഹസ്സൻ ഒരുക്കിയ പുതിയ ചിത്രം ഞാൻ ഗഗൻ കുടുംബത്തിനും കൂട്ടുകാർക്കും യുവതി യുവാക്കൾക്കും തിയേറ്ററിൽ ഒന്നിച്ചിരുന്നു ആഹ്ലാദത്തോടെ ആസ്വദിക്കാൻ പറ്റിയ ഒരു ചിത്രമാണ്

വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ സിനിമ
സംവിധായകൻ ബോയപതി ശ്രീനുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യ ചാരുത ഏകുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും തികച്ചു കളർഫുൾ ആയാണ് ഒരുക്കിയിരിക്കുന്നത്

പഞ്ചു ഡയലോഗുകൾ കൊണ്ട് നിറഞ്ഞ കസറുന്ന വില്ലനും , പ്രേമത്തിന്റെ തീവ്രത വാക്കിലൂടെയും അഭിനയത്തിലൂടെയും നായകൻ സായി ശ്രീനിവാസ് പക്കുവതയുള്ള അഭിനേതാവാണെന്നു തെളിയിച്ചിരിക്കുന്നു. 100ശതമാനം മലയാളസിനിമയായി നമ്മുക്ക് അനുഭവപ്പെടുന്നു ഈ ചിത്രം
എടുത്തുപറയേണ്ട മറ്റൊരു കാര്യം ഗാനങ്ങൾ ആണ് ഖാദർ ഹസ്സൻ തന്നെ രചന നിർവഹിച്ച ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽകുന്നതും ഒന്നിനൊന്നു മികച്ചതുമാണ്

ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ കിടമത്സരത്തിനിടയിലൂടെ ഒരു മനോഹര പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും കഥപറയുന്ന ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകർക്ക് ബോർ അടിപിക്കാത്ത വിധം ആണ്
ഒരുക്കിയിട്ടുള്ളത് ചിത്രത്തിലെ 6 ഗാനങ്ങളും പ്രേക്ഷകർക്ക് വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്നതാണ് ഈ അവധിക്കാലം എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ഞാൻ ഗഗൻ

Leave a Reply

Your email address will not be published. Required fields are marked *