മുടിക്ക് ഉള്ളു ഇല്ലെങ്കിലും ഉള്ളു ഉള്ളപോലെ തോന്നിക്കും വെറും ഒരു മിനിറ്റിൽ

മുടിക്ക് ഉള്ള് തോന്നാന്‍ ഇവയൊന്ന് പരീക്ഷിച്ചാല്‍ മതി.മിക്ക ഹെയര്‍സ്‌റ്റൈലിസ്റ്റുകളും ശുപാര്‍ശ ചെയ്യുന്ന ടിപ്പാണ് ഇത്. ഉള്ള് കുറവാണെങ്കില്‍ നീണ്ട മുടി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ അത് തിരിച്ചടിയാകാനാണ് സാദ്ധ്യത. അതിനാല്‍ തന്നെ മുടി തോളറ്റമോ. അല്‍പ്പം മാത്രം നീട്ടിയോ വെട്ടുന്നതാകും ഉചിതം.

ഒറ്റയടിക്ക് മുടി മുറിക്കാന്‍ വിഷമമാണെങ്കില്‍ അതിനെ ലേയറുകളായി മുറിച്ച് വെട്ടാം. ഇങ്ങനെ വെട്ടുമ്പോള്‍ നിങ്ങളുടെ മുഖത്തിന്റെ രൂപം ഏതായാലും ഈ ഹെയര്‍സ്‌റ്റൈല്‍ അതിന് ചേരുമെന്ന പ്രത്യേകതയും ഉണ്ട്.മുടി ചെറുതായി കളര്‍ ചെയ്യാം. ഇത് മുടിക്ക് ഉള്ള് നിറയെ തോന്നിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്. കറുപ്പ് ഉള്ളിലാക്കി ഇതിന് ചേരും വിധമുള്ള നിറം പുറത്ത് ചെയ്യാം. അല്ലെങ്കില്‍ രണ്ടും ഇടകലര്‍ത്താം.

തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിച്ച് കഴുകാതിരിക്കുുക. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോട് ചേര്‍ന്ന് മാത്രം അമര്‍ത്തി തിരുമ്മി കഴുകുക. മുടിയുടെ അറ്റം അധികം ഉരച്ച് കഴുകാതിരിക്കുക. അതേസമയം കണ്ടീഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ മുടിയുടെ അറ്റം മാത്രം കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *