സുകന്യ സമൃദ്ധി യോജന വിവാഹത്തിനും പഠനാവശ്യത്തിനും ; വളരെ ഉപകാരപ്രദമായ ഒരു പദ്ധതി

ഇന്നത്തെ ചെറിയ നിക്ഷേപമാണ് നാളത്തെ വലിയ സമ്പാദ്യമായി മാറുന്നതെന്ന് അറിയാത്തവർ ആരുമുണ്ടാകില്ല. എന്നാൽ എവിടെ എങ്ങനെ നിക്ഷേപിക്കണം എന്ന കാര്യത്തിൽ വലിയ സംശയമാണ് നമുക്കുള്ളത്. പെണ്മക്കളുള്ള രക്ഷിതാക്കൾക്ക് ഉപകാരപ്രദമാകുന്ന ഒരു സമ്പാദ്യ പദ്ധതിയെ കുറിച്ചാണ് ഈ വാർത്ത. “സുകന്യ സമൃദ്ധി യോജന” എന്നാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ പേര്. പോസ്റ്റ് ഓഫീസുകൾ വഴിയാണ് നമ്മൾക്ക് ഈ പദ്ധതിയിൽ പങ്കാളിയാവാൻ കഴിയുന്നത്. കുട്ടികളുടെ വിദ്യാവിഭ്യാസത്തിനും വിവാഹ ആവശ്യങ്ങൾക്കുമായി രൂപവത്കരിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ 45.5 ലക്ഷം രൂപ വരെ നമ്മൾക്ക് ലഭിക്കുന്നു.

രാജ്യത്തെ ജനങ്ങൾക്കിന്നും ഏറ്റവും വിശ്വാസ്യതയുള്ള പോസ്റ്റ് ഓഫീസ് മുഖേനെയാണ് ഈ പദ്ധതിയിൽ അംഗമാകുക. 1000 രൂപ മുതൽ 7500 രൂപ വരെ പ്രതിമാസം ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 21 വർഷമാണ് പദ്ധതിയുടെ കാലാവധി. 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും വേണ്ടിയാണ് ഈ പദ്ധതി. ആ കുട്ടി പ്രായപൂർത്തിയായി അവൾക്ക് വിവാഹമോ പഠനാവശ്യമോ ഉണ്ടായി വലിയ ഒരു തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ പണത്തെക്കുറിച്ച് രക്ഷിതാക്കൾ ചിന്തിക്കുകയേ വേണ്ടി വരരുത് എന്നതാണ് ലളിതമായ ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതി തുടങ്ങി 14 വർഷം എല്ലാ മാസവും പണം നിക്ഷേപിച്ചാൽ 21 വർഷം പൂർത്തിയാകുമ്പോൾ പണം പിൻവലിക്കാം അപ്പോൾ നമ്മൾക്ക് ലഭിക്കുന്ന പണം നമ്മൾ നിക്ഷേപിച്ചതിന്റെ പല മടങ്ങാണ് 1000 രൂപ മുതൽ പ്രതിമാസം നിക്ഷേപിക്കാവുന്ന സ്കീമുകൾ ഈ പദ്ധതിയിലുണ്ട്. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 14 വർഷംകൊണ്ട് നമ്മൾ നല്കുന്നത് 168000 രൂപയായിരിക്കും കാലാവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുക 6 ലക്ഷമാണ്. അതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രതേകതയും. 2500 രൂപ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്നത് 15 ലക്ഷവും 5000, 7500 തുടങ്ങിയ തുകകൾക്ക് യഥാക്രമം 30 ലക്ഷവും 45.53 ലക്ഷം രൂപയും ലഭിക്കുന്ന ഒരു ഗംഭീര പദ്ധതിയാണ് “സുകന്യ സമൃദ്ധി യോജന” പദ്ധതി കാലാവധി കഴിയുന്നതിന് മുൻപും നിക്ഷേപിച്ച പണം തിരികെ വാങ്ങാനുള്ള അവസരവും ഈ പദ്ധതിയിൽ ഉണ്ട്.

ജീവിതത്തിലെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക, അനിവാര്യമായ ആ അവസരം വരുമ്പോൾ വിലപ്പെട്ട വസ്തുവകകൾ വിൽക്കാതെ, ആരുടെയും മുന്നിൽ കൈനീട്ടാത്ത, വമ്പൻ കടക്കെണി ഒരുക്കുന്ന ലോണുകൾ എടുക്കാതെ മാന്യമായി അവ നിറവേറ്റാൻ നമ്മൾക്ക് സാധിക്കുന്ന ഒരു മികച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ആർട്ടിക്കിൾ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *