എന്നോട് മടിയിലിരുന്നോളാന്‍ പറഞ്ഞു, സംഭവിച്ചതെന്തെന്ന് പിന്നീടാണ് മനസിലായത്, തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി ശ്രേനു പരിഖ്..!!

അടുത്തിടെയായി സിനിമ രംഗത്ത് തുറന്നു പറച്ചിലുകളുടെ കാലമായിരുന്നു.തങ്ങള്‍ക്കു നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പല സംഭവങ്ങളെ കുറിച്ചും നടിമാര്‍ തുറന്നു പറഞ്ഞത് അടുത്തിടെയായിരുന്നു.ഇതില്‍ പല വെളിപ്പെടുത്തലുകളും പിന്നീടു വിവാദ മാവുകയും ചെയ്തു.ഇപ്പോളിതാ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രേനു പരിഖ്ന്‍റെ വെളിപ്പെടുത്തലാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ആറാം വയസ്സിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി. മുത്തച്ഛനൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ അടുത്തിരുന്ന പ്രായമായ ഒരു മനുഷ്യനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് നടി പറയുന്നു.

സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ:
‘കുട്ടിക്കാലത്ത് മുത്തച്ഛനും മുത്തിശ്ശിക്കുമൊപ്പമായിരുന്നു എന്റെ അവധി ചിലവഴിച്ചിരുന്നത്. അന്ന് ഒരു ലോക്കൽ ബസില്‍ ഞാൻ മുത്തച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു. ബസിൽ തിരക്കായതിനാൽ എനിക്കൊരു സീറ്റ് നൽകാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു. സീറ്റിൽ ഇരിക്കുകയായിരുന്ന അങ്കിൾ അദ്ദേഹത്തിന്റെ മടിയിൽ ഇരുന്നുകൊള്ളാൻ പറഞ്ഞു. എന്നെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്ന് കരുതി മുത്തച്ഛൻ അയാളുടെ മടിയിൽ ഇരുത്തി.

കുട്ടിയായിരുന്ന എനിക്ക് പിന്നീട് സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയില്ലായിരുന്നു. കുറച്ച് സമയം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് മോശമായ രീതിയിൽ എന്റെ ശരീരത്തിൽ ആ അങ്കിൾ തൊടുന്നത് മനസ്സിലായത്. എന്തൊ കുഴപ്പമുണ്ടെന്ന് മനസ്സിലായെങ്കിലും ഒന്നും മിണ്ടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നെ അങ്ങനെ പിടിക്കുന്നത് അങ്കിളിന് ബുദ്ധിമുണ്ടാകാതിരിക്കാനാണെന്ന് കുട്ടിയായ ഞാനും വിചാരിച്ചു. കുറച്ചകലെ ബസിൽ നിൽക്കുന്ന മുത്തച്ഛനെ എനിക്ക് കാണാമായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് അപ്പോഴോ പിന്നീടോ മുത്തച്ഛനോട് ഞാൻ പറഞ്ഞിട്ടില്ല.ഇന്ന് ഇത് തുറന്ന് പറയണമെന്ന് തോന്നി. ആറുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അയാള്‍ക്ക് തക്ക ശിക്ഷ നൽകണമെന്നും എന്റെ മനസ്സിൽ ഉണ്ട്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല, പലർക്കും സംഭവിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരികള്‍ക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും ഇത് തുറന്നുപറയുന്നില്ല. സമൂഹം നമ്മളെ വിശ്വസിക്കുമോ, അല്ലെങ്കിൽ മോശമായി കാണുമോ എന്ന ഭയമാണ് ഇതിന് കാരണം. നമ്മുടെ സത്യങ്ങൾ നാം തന്നെയാണ് തുറന്നുപറയേണ്ടത്.–നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *