വിവാഹം കഴിഞ്ഞ ശേഷം പഴയ കാമുകനെ വീണ്ടും കാണേണ്ടി വന്നാല്‍?പെണ്‍കുട്ടിയുടെ കുറിപ്പ്

ഇതു ശരിയാവില്ല അച്ചു…. നീ ഇനി എന്നെ വിളിക്കരുത്….. എന്നോട് സംസാരിക്കരുത്…. കാണാന്‍ ശ്രമിക്കരുത്. നമുക്കെല്ലാം അവസാനിപ്പിക്കാം…. ഉണ്ണിയുടെ വാക്കുകള്‍ അച്ചുന്റെ മനസ്സില്‍ തുളഞ്ഞു കയറി…ഉണ്ണി ഏട്ടാ… എന്തൊക്കെയാണ് ഈ പറയുന്നത്…. ???മനസ്സില്‍ ഒരായിരം അമ്പുകള്‍ തുളച്ചു കയറിയ വേദനയില്‍ അവള്‍ ചോദിച്ചു…..

അച്ചു…. നീ പറയുന്നത് മനസ്സിലാക്കണം… ഈ നാലു വര്‍ഷം നമ്മുടെ പ്രണയത്തില്‍ ഒരു കളങ്കവും ഉണ്ടായിട്ടില്ല….. ഇനിയും മുന്നോട്ടു പോയാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടമാവും…. ഇനിയുള്ള ജീവിതത്തില്‍ നമുക്ക് സ്വന്തമായി ഉള്ളത് ഈ നല്ല നിമിഷങ്ങള്‍ മാത്രമാണ്….. അതു മതി ഈ ജന്മം മുഴുവന്‍… ഉണ്ണി ഏട്ടാ…. എങ്ങനെ തോന്നുന്നു…. ഏട്ടന് എന്നെ മറക്കാന്‍ കഴിയോ…. നിറഞ്ഞ കണ്ണുകളായി അവള്‍ അവന്റെ തോളില്‍ തല ചായ്ച്ചു…..

അച്ചു.. എനിക്ക് അറിയാം… ഒരുപാട് നാളുകളായി മനസ്സില്‍ കൊണ്ട് നടക്കുന്നതാണ് നമ്മുടെ പ്രണയം…. ഒരു പാട് സ്വപ്നങ്ങളും നെയ്തുകൂട്ടിയതുമാണ്.. ഒരുമിച്ചുള്ള ഒരു ഓര്‍മ്മകളും നമ്മുടെ മനസ്സില്‍ നിന്നു പോവുകയില്ല… എന്നാല്‍ വിധി നമുക്ക് എതിരാണ് അച്ചു…നിന്റെ ആഗ്രഹപ്രകാരമാണ് നിന്റെ വീട്ടില്‍ വന്നു ഞാന്‍ പെണ്ണ് ആലോചിച്ചത്…. രണ്ടു കൂട്ടര്‍ക്കും എതിര്‍പ്പ് ഇല്ലാത്തോണ്ടാണ് ജാതകം നോക്കട്ടെയെന്നു വെച്ചത്….. എന്നാല്‍ നമ്മള്‍ തമ്മില്‍ ഒന്നായാല്‍ ഒരു മരണം ഉറപ്പാണ്…. നമ്മുടെ ജാതക ദോഷം ..
ഉണ്ണിയുടെ സ്വരം ഇടറി…. ഈ നൂറ്റാണ്ടില്‍ ഇതൊന്നും ആരും നോക്കില്ല…. എനിക്ക് അറിയാം…. എന്നാല്‍ നാളെ കല്യാണം കഴിഞ്ഞു നമുക്ക് എന്തേലും പറ്റിയാല്‍ എല്ലാരും നമ്മളെ ഒറ്റപ്പെടുത്തും.. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ നീ .. നിനക്ക് ആരും ഉണ്ടാവില്ല.. ഒറ്റയ്ക്ക് ജീവിക്കേണ്ടി വരും… ഇനി ഇപ്പോള്‍ നിനക്കെങ്കില്‍… അറിഞ്ഞു കൊണ്ട് നിന്നെ മരണത്തിനു ഞാന്‍ വിട്ടു കൊടുക്കണോ… എല്ലാം അറിഞ്ഞു കൊണ്ടു വേണോ നമുക്ക് ഈ ജീവിതം…. ഉണ്ണി ഏട്ടാ…. ഒന്നും സംഭവിക്കില്ല… എനിക് ഉറപ്പാണ് …. ഒരു ദിവസം എങ്കില്‍ ഒരു ദിവസം മതി എനിക്ക്…

അച്ചു …. നീ എന്റെ വീട്ടില്‍ വന്നു കയറേണ്ടവള്‍ ആണ്…. നാളെ നിന്നെ കെട്ടിയത് കൊണ്ട് എന്റെ കുടുംബം തകര്‍ന്നെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നിനക്ക് സഹിക്കാന്‍ കഴിയില്ല….
അവന്റെ ദയനീയ അവസ്ഥ കണ്ണുകളില്‍ അവള്‍ക്കു കാണാമായിരുന്നു…..
നാളെ നീ മറ്റൊരു ജീവിതം തിരഞ്ഞെടുക്കില്ലെന്നും എനിക്ക് അറിയാം… എന്നെ മറക്കാനും നിനക്കു കഴിയില്ല……
അതു കൊണ്ട്
എത്രയും പെട്ടന്ന് ഞാന്‍ മറ്റൊരു വിവാഹം കഴിക്കും. എന്നാല്‍ മാത്രമേ നീ എന്നെ മറക്കൂ …

ഒന്നും പറയാനാകാതെ പൊട്ടി കരഞ്ഞു കൊണ്ട് അച്ചു നടന്നകന്നു…. പിറ്റേ മാസം തന്നെ ഉണ്ണിഏട്ടന്‍ മറ്റൊരു പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് അവള്‍ നോക്കി നിന്നു. ഒരുപാട് തവണ മനസില്‍ കൊണ്ടു നടന്ന സ്വപ്നം ആണ്… എന്നാല്‍ ജാതകം…. ഞങ്ങള്‍ക്കിടയില്‍ വില്ലനായി അവതരിച്ചു… പല തവണ ഉണ്ണി ഏട്ടനെ നല്ല സുഹൃത്തായി കാണാന്‍ ശ്രമിച്ചു… പക്ഷെ…. മറ്റൊരുവളുടെ ഭര്‍ത്താവ് ആയിട്ട് കൂടി തനിക്ക് അതിനു കഴിഞ്ഞില്ല…. പിന്നീട് ഉണ്ണി ഏട്ടനെ കാണാന്‍ താന്‍ ശ്രമിച്ചിട്ടുമില്ല…..

അച്ചു…. നീ ഇവിടെ എന്ത് ആലോചിച്ചിരിക്ക്യാണ് ?? എത്ര നേരായി ഞാന്‍ വിളിക്കുന്നു…. ?? അഭി ഏട്ടന്റെ വിളി കേട്ടാണ് ഞാന്‍ മൂന്നു വര്‍ഷം പിന്നിട്ട ഓര്‍മകളില്‍ നിന്നു മടങ്ങിയെത്തിയത്. ഉണ്ണി ഏട്ടന്‍ മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ടു പോലും എനിക്ക് അയാളെ മറക്കാന്‍ കഴിഞ്ഞിരുന്നില്ല….
എന്നാല്‍ അഭി ഏട്ടന്‍ എന്റെ ജീവിതത്തിന്റെ നേര്‍പകുതി ആയപ്പോള്‍ മുതല്‍ ആ ചിന്ത മനസ്സിന്റെ ഒരു കോണില്‍ ഞാന്‍ കുഴിച്ചു മൂടി…..

അഭി ഏട്ടന്റെ നല്ലൊരു ഭാര്യ ആവാന്‍ ഞാന്‍ എപ്പോളും ശ്രമിച്ചിരുന്നു.. ഏട്ടനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു ഭാര്യ.. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും എന്നേ ജീവിതത്തിലേക്ക് കൈ പിടിച്ചു കൂട്ടിയ അഭി ഏട്ടനെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു . ഇനിയും ഉണ്ണിയെ മനസ്സില്‍ കൊണ്ടു നടക്കരുതെന്ന ഒറ്റ നിര്‍ബന്ധം മാത്രമേ ഏട്ടന് എന്നെ കല്യാണം കഴിക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളു…. ഇന്ന് വരെ ഞാന്‍ ആ ഉറപ്പ് നിലനിര്‍ത്തിയിരുന്നു…. എന്നാല്‍ ഇന്ന് പുറത്തു പോയപ്പോള്‍ ഉണ്ണിയേട്ടനെ വീണ്ടും കണ്ടുവെന്നും പരസ്പരം സംസാരിച്ചെന്നും അഭി ഏട്ടനോട് പറയാന്‍ എനിക്ക്മടി തോന്നി….

അപ്രതീക്ഷിതമായി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണിയേട്ടനെ കണ്ടപ്പോള്‍ സംസാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല…. പുതിയതായി ട്രാന്‍സ്ഫര്‍ കിട്ടി വന്നതാണ് അയാള്‍… കണ്ടു പരിചയം പുതുക്കി … എന്നാലും വാക്കുകള്‍ കുഴഞ്ഞു പോയിരുന്നു തമ്മില്‍ സംസാരിക്കുമ്പോള്‍…. പഴയ ഓര്‍മ്മകള്‍ മരിച്ചാലും
മനസ്സില്‍ നിന്നു മാഞ്ഞു പോവില്ലല്ലോ… ആദ്യ പ്രണയം നഷ്ടമായാല്‍ എന്നും അതൊരു തീരാ നൊമ്പരമായി മനസ്സില്‍ കിടക്കും.

ഒന്നും പറയാന്‍ കഴിയാത്തോണ്ടാവും പരസ്പരം നമ്പര്‍ കൈ മാറിയത് …. ഇനിയെങ്കിലും നല്ല സുഹൃത്തുക്കളായി കഴിയാം എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വീണ്ടും സംസാരിച്ചു തുടങ്ങിയത്. അഭി ഏട്ടന് ഇഷ്ടമായില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ് ഏട്ടനോട് ഒന്നും പറയാതിരുന്നത്…. ആദ്യ കുറച്ചു ദിവസങ്ങള്‍ അധികം ഒന്നും സംസാരിച്ചില്ല..
എന്നാല്‍ പതിയെ പതിയെ ഒരുപാട് സംസാരിച്ചു തുടങ്ങി… ഒരുമിച്ചു പഠിച്ചതും കൈ കോര്‍ത്ത് നടന്നതും സ്വപ്നങ്ങള്‍ കൈ മാറിയതും ഇടവഴികളില്‍ നിന്നു സംസാരിക്കുന്നതും എല്ലാം ഞങ്ങളുടെ സംസാരത്തില്‍ സ്ഥിരം സന്ദര്‍ശകരായി… അന്നു എന്നെ ഉപേക്ഷിച്ചതിന് അവന്‍ ക്ഷമ ചോദിക്കുമ്പോള്‍ അവന്റെ അച്ചുവായി ഞാന്‍ മാറുകയായിരുന്നു… ഒരിക്കല്‍ പോലും സംസാരം അതിരു വിട്ടിരുന്നില്ലെങ്കിലും എവിടെയോ ആ പഴയ സ്‌നേഹം വീണ്ടും പൊട്ടി മുളക്കുന്ന പോലെ….
അഭി ഏട്ടന്റെ പാതി ആയി ആ ദേഹത്തിനോട് ഒട്ടി കിടക്കുമ്പോളും മനസ്സില്‍ എവിടെയോ ആ പഴയ അച്ചു ഉണരുന്ന പോലെ….

എന്നും അഭി ഏട്ടന്റെ നെഞ്ചില്‍ തല വെച്ചു കിടക്കാന്‍ കൊതിച്ച ഞാന്‍ ഇപ്പോള്‍ ഏതു നേരവും ഉണ്ണിഏട്ടന്റെ മെസ്സേജിനായി കാത്തിരിക്കുന്നു…. ഞാന്‍ ഞാനല്ലാതെ മാറുകയാണോ…. ഒരു സുഹൃത്തിനപ്പുറം ഉണ്ണിഏട്ടന്‍ എന്റെ മനസ്സില്‍ ആഴ്ന്നിറങ്ങുന്നുണ്ടോ….
എന്നാല്‍ ഇതൊന്നും അറിയാതെ അഭി ഏട്ടന്‍ ഓരോ നിമിഷവും എന്നെ സ്‌നേഹിക്കയായിരുന്നു അഭിഏട്ടന്റെ കൈപിടിയില്‍ ഒതുങ്ങുമ്പോള്‍ ആ നെഞ്ചില്‍ തല വെച്ചു ഉറങ്ങുമ്പോള്‍ എന്റെ മനസ്സ് കൈ വിട്ടു പോകുന്നില്ലേ…..

എനിക്ക് ഒന്ന് കാണണം… നാളെ നേരിട്ട്…. ഉണ്ണി ഏട്ടനോട് ഈ ആവശ്യം പറയുമ്പോള്‍ അവന്റെ കണ്ണിലെ പ്രണയം എനിക്ക് തിരിച്ചറിയായിരുന്നു. വീണ്ടും കണ്ടപ്പോള്‍ പഴയ കാലം മനസ്സില്‍ ഇരച്ചു കയറിയ പോലെ…. ഒന്നു പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും ഞാന്‍ പിടിച്ചു നിന്നു…. . അച്ചു…. എന്താ നീ കാണണം എന്ന് പറഞ്ഞത്…. ??? അവന്‍ എന്നില്‍ നിന്നും എന്തോ പ്രതീക്ഷിക്കുന്ന പോലെ…… ഒരു ദീര്‍ഘ നിശ്വാസത്തിന് ശേഷം ഞാന്‍ പറഞ്ഞു…..

ഇനിയും ഇങ്ങനെ മുന്നോട്ടു പോയാല്‍ ചിലപ്പോള്‍ നമുക്കിടയില്‍ ഏട്ടനും ഞാനും ആഗ്രഹിക്കാത്ത ബന്ധങ്ങള്‍ കടന്നു വരും…. ദൈവം നമ്മളെ ഒരുമിപ്പിച്ചില്ല…. ഇനി നമ്മള്‍ ആയി ഒരുമിക്കാനും പാടില്ല….. ഇത്രയും നാളും ഓര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കിലും മനസ്സില്‍ എവിടെയോ ആ പഴയ സ്‌നേഹം ആരും കാണാതെ സൂക്ഷിച്ചിരുന്നു…. ഇനിയും അതു പഴയ പോലെ തന്നെ മതി.. ഇല്ലെങ്കില്‍ നമ്മുടെ കുടുംബം മാത്രമല്ല പലതും നമുക്ക് നഷ്ടമാവും…..

പറഞ്ഞത് ശരിയായത് കൊണ്ടാവും ഉണ്ണി ഏട്ടനും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല….. എനിക്കുള്ള മറുപടി ആ നിറഞ്ഞ കണ്ണുകളില്‍ എനിക്ക് കാണാമായിരുന്നു. മനസ്സില്‍ അരുതാത്തതു തോന്നിയെങ്കില്‍ അതു എന്നെന്നേക്കുമായി ഞാന്‍ മറക്കുമെന്ന് ഉണ്ണി ഏട്ടന്‍ പറയാതെ പറയുന്നുണ്ടായിരുന്നു .

അന്നു രാത്രി തന്നെ എല്ലാം ഏറ്റു പറഞ്ഞു അഭി ഏട്ടനോട് മാപ്പ് പറയുമ്പോള്‍ ഒരു അടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഭി ഏട്ടന്‍ വളരെ സൗമ്യമായി പറഞ്ഞു… ‘അച്ചു.. നിനക്കവനെ പൂര്‍ണമായി മറക്കാന്‍ സാധിക്കില്ല എനിക്ക് അറിയാം…. മനസ്സില്‍ എവിടെയോ അതുണ്ടാവാം… എന്നാല്‍ എപ്പോളും അവനോടു നിനക്ക് സ്‌നേഹമുണ്ടന്നു ഞാന്‍ കരുതുന്നില്ല… ആര്‍ക്കും തോന്നാവുന്ന ഒരു മാനസിക അടുപ്പം മാത്രമേ നിനക്കും തോന്നിട്ടൊള്ളു… അത് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കും… എല്ലാം തുറന്നു പറഞ്ഞപ്പോള്‍ എനിക് നിന്നോടുള്ള സ്‌നേഹം കൂടിയേ ഒള്ളു……. .

ആര്‍ക്കും തോന്നാവുന്ന സ്‌നേഹത്തെ പൊറുത്തു മാപ്പ് നല്‍കി ആ നെഞ്ചോടു എന്നെ ചേര്‍ത്തുപിടിക്കുമ്പോള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു സുഖം ഒരു സ്‌നേഹം ഞാന്‍ അനുഭവിക്കുകയായിരുന്നു….. ഈയൊരു സ്‌നേഹം ഈ ഒരു ജന്മം മാത്രമല്ല ഇനിയുള്ള ഏഴു ജന്മവും അനുഭവിക്കാന്‍ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചു അഭി ഏട്ടനോട് ഒന്നൂടെ ചേര്‍ന്നു ഞാന്‍ കിടന്നു….

NB : ചില പ്രണയങ്ങള്‍ അങ്ങനെയാണ്. ഒരിക്കലും ഒരുമിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു നീറ്റലായി എന്നും അത് നമ്മുടെ മനസ്സില്‍ ഉണ്ടാവും. പലപ്പോളും നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പികാന്‍ അതിനു സാധിക്കും.. മനസ്സ് കൈ വിടാന്‍ ഒരു നിമിഷം മതി…. എന്നാല്‍ നമ്മളെ സ്‌നേഹിക്കുന്നവര്‍ക്കായി എല്ലാം മറക്കാന്‍ നമുക്ക് സാധിക്കണം. അവിടെയാണ് നമ്മുടെ വിജയം… ആഗ്രഹിച്ചതെല്ലാം കിട്ടിയാല്‍ പിന്നെ അത് ജീവിതമാകുമോ….. ???

( കുറച്ചു മാറ്റങ്ങള്‍ ഞാന്‍ വരുത്തിയെങ്കിലും വീണ്ടും ഒരു യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം കൂടെ ഇപ്പോള്‍ സന്തോഷ ജീവിതം നയിക്കുന്ന അവര്‍ക്കു ആശംസകള്ളും…. )

കടപ്പാട് : മാളു

സൈബർ ആങ്ങളമാരേ ഇത് പെണ്ണ്‌ വേറെയാണ് സോഷ്യല്‍ മീഡിയയിലെ ദുരനുഭവത്തോടുള്ള കോട്ടയംകാരിയുടെ പ്രതികരണം വൈറൽ

ഇന്‍ബോക്‌സില്‍ തന്നോട് അസഭ്യം പറഞ്ഞ ഒരു വ്യക്തിയ്ക്കും അതുവഴിയായി സോഷ്യല്‍മീഡിയയിലെ സമാന സ്വഭാവത്തിനുടമകളായവര്‍ക്കും ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിമി സുധാകര്‍ എന്ന കോട്ടയംകാരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ അസഭ്യം പറഞ്ഞ വ്യക്തിയെ തുറന്നുകാട്ടി, അയാള്‍ക്ക് അര്‍ഹതപ്പെട്ട മറുപടി സിമി നല്‍കിയിരിക്കുന്നത്. ആ പോസ്റ്റ് ഇങ്ങനെ :

#വെടി വെക്കാനുള്ള യന്ത്രം ശരീരത്തിൽ ചുമന്ന് ഓരോ പെണ്ണിനേയും നോക്കി വെള്ളമിറക്കുന്ന എല്ലാ പുന്നാര ആങ്ങളമാർക്കും ഞാനുൾപ്പെടുന്ന സ്ത്രീകളുടെ വക ഒരു നമസ്ക്കാരം.# ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന,അതിൽ ഫോട്ടോസ് ഇടുന്ന എല്ലാ സ്ത്രീകളും വെടികളാണെന്നു തോന്നുമ്പോൾ വീട്ടിലിരിക്കുന്ന പ്രിയപ്പെട്ട സ്ത്രീജനങ്ങളെ ഒരു നിമിഷം സ്മരിക്കുന്നതു നന്നായിരിക്കും കാരണം നിങ്ങൾ അന്യസ്ത്രീകളെ കമെന്റുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ അറിയാതെ മറ്റുള്ളവരും കമന്റാം.

ഇനി എന്റെ കാര്യം,നല്ല ആരോഗ്യമുള്ള ഒരു പുരുഷൻ വീട്ടിൽ ഉള്ളതിനാൽ ഞാൻ പൂർണ സംതൃപ്തയാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.ഞാൻ fb ഉപയോഗിക്കുന്നത് എന്റെ ആശയങ്ങൾ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് പ്രകടിപ്പിക്കാൻ ഒരു ഇടം എന്ന നിലയ്ക്കാണ്.ഞാൻ ഇടുന്ന ഫോട്ടോസിനൊക്കെ കിടുക്കി,മിടുക്കി എന്നീ ലെവലിൽ ഉള്ള കമെന്റുകൾ വായിക്കുമ്പോഴും എന്റെ പരിമിതികൾ മറ്റാരേക്കാളും നന്നായി എനിക്ക് അറിയാവുന്നതിനാൽ അതൊക്കെ കണ്ട് ധൃതപുളകിതയാവാറുമില്ല.

നിർദോഷമായവയെ ആ രീതിയിൽ കാണാറും ഉണ്ട്. fb യിൽ ഫോട്ടോ ഇട്ടു വെറുപ്പിക്കരുതെന്നു പറഞ്ഞവരോട് നേരത്തെ പറഞ്ഞ മറുപടി മാത്രമേ ഉള്ളു പറയാൻ.unfrnd or block me. മിക്കവാറും എല്ലാ സ്ത്രീകളും സമൂഹത്തിലേക്കിറങ്ങാൻ മടിക്കുന്നത് തന്നെ ഇങ്ങനെയുള്ള കമെന്റകൾ പേടിച്ചാണ്.പക്ഷെ ഇത് പെണ്ണ്‌ വേറെയാണ്.ഇനി കാണുന്ന പെണ്ണുങ്ങളൊക്കെ വെടിയാണെന്നു തോന്നുമ്പോൾ ഓർക്കുക അതിന് അവരെ സഹായിക്കുന്ന യന്ത്രം നിങ്ങളുടെ കൈകളിൽ മാത്രമാണെന്ന്. NB:-എല്ലാവരെയും ഉദ്ദേശിച്ചല്ല ചിലരെമാത്രം.

ഇതുവരെ മാന്യമായ ഭാഷ.,നിഘണ്ടുവിൽ ഇല്ലാത്ത$^*ഇതൊക്കെ നമുക്കും അറിയാം സഹോദരാ.ഇനി ഈ പോസ്റ്റ് കണ്ട് അയ്യോ സിമി എന്തൊക്കെയാ എഴുതിയത് മോശമായി എന്നുള്ള കമെന്റുമായി ഒരാളും ഈ വഴി വരണ്ട.തെറിക്കുത്തരം മുറിപ്പത്തൽ അതാണ് എന്റെ ലൈൻ. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണമായ സാഹചര്യം താഴെ കൊടുക്കുന്നു. വേണ്ടി വന്നാൽ cyber സെല്ലിലും.അപ്പോൾ എല്ലാം പറഞ്ഞപോലെ.ഓർമകൾ ഉണ്ടായിരിക്കണം.

താന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു മോള്‍

സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോള്‍. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവില്‍ അവതരിപ്പിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതില്‍ സിംഹഭാഗവും. സിനിമയിലെ പോലെ ജീവിതത്തിലും ബോള്‍ഡായ വ്യക്തിയാണ് അനു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെ കുറിച്ച് താരം തുറന്നു പറയുകയാണ്.

താന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണവും അനു വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനാണ് തന്റെ സൂപ്പര്‍ ഹീറോ ആയതു കൊണ്ട് തന്നെ അച്ഛനെ പോലെ സ്വഭാവമുള്ള ഒരാള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അനു പറഞ്ഞു. എന്നാല്‍ തന്റെ ഈ തീരുമാനത്തെ സുഹൃത്തുക്കള്‍ പലപ്പോഴും കളിയാക്കാറുണ്ട്. അതൊരു മംഗലശ്ശേരി നീല കണ്ടന്‍ ടൈപ്പാണ്. അത് എല്ലാ കാലത്തും വന്നു കൊള്ളണമെന്നില്ലന്നാണ് അവരുടെ വാദം.

അച്ഛന്‍ മരിക്കുന്നവരെ വീട്ടില്‍ നാട്ടുരാജ് സ്‌റ്റൈലിലായിരുന്നു കാര്യങ്ങള്‍. നമ്മുടെ നാട്ടില്‍ വലിയൊരു വഴക്കു നടക്കുമ്പോള്‍ അവരെ വീട്ടിലെ കാര്‍ ഷെട്ടില്‍ വിളിച്ച് വരുത്തി തല്ലി തീര്‍ക്കാനൊക്കെ പറയുമായിരുന്നു. പിന്നെ ഇതു പോലുള്ള നിരവധി കഥകള്‍ താന്‍ കേട്ടിട്ടുണ്ട്. പട്ടാമ്പി നേര്‍ച്ച നടക്കുന്ന സമയത്ത് അച്ഛന്‍ സുഹൃത്തുക്കള്‍ അവിടെ പോയി എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് പിടിച്ചിരുന്നു. അച്ഛന്‍ അവരെ പോയി പോലീസ് ജീപ്പില്‍ നിന്ന് കൂളായി ഇറക്കി കൊണ്ട് വന്നിരുന്നു. ഇത്തരത്തിലുള്ള അച്ഛന്റെ നിരവധി വീര സാഹസിക കഥകളാണ് താന്‍ കേട്ട് വളര്‍ന്നതെന്നും അനു പറഞ്ഞു.

ഇരുപത്തി എട്ടാം വയസിലാണ് തന്റെ അമ്മ വിധവയാകുന്നത്. പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളെ ഒറ്റയ്ക്കാണ് അമ്മ വളര്‍ത്തിയത്. വളരെ സെന്‍സിറ്റീവാണ് അമ്മ. ഒറ്റയ്ക്ക് പുറത്തിറങ്ങില്ല. സാധനങ്ങള്‍ വാങ്ങാന്‍ അറിയില്ല, എന്തിന് റോഡ് ക്രേസ് ചെയ്യാന്‍ പോലും അറിയാത്ത ഒരു വ്യക്തിയാണ്. ഇങ്ങനെയാക്കെയാണെങ്കിലും ഭീകര ധൈര്യമാണ് അമ്മയ്ക്ക്. ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളോട് പൊരുതിയാണ് രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയെടുത്തത്. അതൊരു വല്ലാത്ത ധൈര്യം തന്നെയാണ്.

അത് മാലാഖയായി സ്വയം ഏറ്റുവാങ്ങിയ മരണമല്ല; ലിനിയുടെ മരണത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലായി

വേണ്ടത്ര കരുതല്‍ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വന്ന നഴ്‌സിന്റെ മോശമായ സാഹചര്യമാണ് അവരെ മരണത്തിലെത്തിച്ചത്. അത മാലഖയായി സ്വയം ഏറ്റുവാങ്ങിയ മരണമൊന്നും ആവാന്‍ വഴിയില്ല. കോഴിക്കോട് നിപാ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ രോഗബാധയേറ്റ് മരണമടഞ്ഞ ലിനി എന്ന നഴ്‌സിനെക്കുറിച്ച് ആരോഗ്യ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന തസ്ലിമ എന്ന യുവതിയുടെ വാക്കുകളാണിത്.

ലിനിയെ മാലാഖയാക്കി പ്രണാമങ്ങളും ആദാരാഞ്ജലികളും അര്‍പ്പിക്കുന്നവര്‍ മനസിലാക്കേണ്ട കാര്യമാണിതെന്ന് പറഞ്ഞു കൊണ്ടാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അവസ്ഥ തസ്ലീമ വിവരിക്കുന്നത്. പലതരത്തിലുള്ള രോഗബാധിതരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ സ്വയം സുരക്ഷയ്ക്കായി എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ മാനേജ്മന്റില്‍ നിന്ന് നേരിടേണ്ടി വരുന്ന കടുത്ത അവഗണനകളും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തസ്ലിമ പറയുന്നു.

തസ്ലീമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

കേരളത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത അനുഭവത്തില്‍ പറയുന്നതാണ്. പഴയൊരു ഹോസ്പിറ്റലില്‍ പുതിയതായി ആരംഭിച്ച Scan സെന്ററിലേക്ക് technician ആയി ജോയിന്‍ ചെയ്തതായിരുന്നു ആ സ്ഥാപനത്തില്‍.. തല പൊട്ടി ചോരയൊലിച്ചു വരുന്ന രോഗികളെ CT സ്‌കാന്‍ ടേബിളിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍, മലദ്വാരത്തിലൂടെ മരുന്ന് കയറ്റി സ്‌കാന്‍ ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍, (ഗ്ലൗസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും) ഒരുപാട് നാളായി കിടപ്പിലായ രോഗികളുമായി Direct Contact ഉണ്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ തന്നെയും കൈ കഴുകേണ്ടത് അത്യാവശ്യമാണെന്നിരിക്കേ ഒരു വാഷ്‌ബേസിനോ വാഷ് റൂമോ തുടങ്ങി പ്രാഥമിക സൗകര്യങ്ങളൊന്നും കാണാത്തതിനെക്കുറിച്ച് മേലധികാരികളുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ പറഞ്ഞ മറുപടി..

‘അത്ര അത്യാവശ്യമാണെങ്കില്‍ പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിച്ചാല്‍ മതി’ എന്നായിരുന്നു..
ചില രോഗികള്‍ മലദ്വാരത്തിലൂടെ മരുന്നുകയറ്റിയുള്ള സ്‌കാന്‍ ചെയ്തതിനു ശേഷം ടോയ്‌ലറ്റിലേക്കോടുന്ന വഴിയില്‍ വച്ച് തന്നെ വയറിളകി മറ്റു രോഗികളുടെ മുന്നില്‍ അപമാനിതരാവാറുണ്ട്..
തിരക്കുള്ള ദിവസങ്ങളില്‍ കയ്യില്‍ ഭക്ഷണമുണ്ടായിട്ട് പോലും കൈ കഴുകാനുള്ള സാഹചര്യമില്ലാത്തതിനാല്‍ മണിക്കൂറുകളോളം വിശന്നിരുന്നിട്ടുണ്ട്..

സ്‌കാന്‍ റൂമില്‍ മലമോ മൂത്രമോ തുടങ്ങി എന്തെങ്കിലും ആയിക്കഴിഞ്ഞാല്‍ വൃത്തിയാക്കിക്കഴിഞ്ഞ് ഉപയോഗിക്കാന്‍ ഒരു റൂം സ്‌പ്രേ ആവശ്യപ്പെട്ടപ്പോള്‍, ‘ ഇത് ഹോസ്പിറ്റലാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അത്തരം മണങ്ങളൊക്കെ ഉണ്ടാവും എന്ന് എല്ലാര്‍ക്കും അറിയാം.. അതൊന്നും ഒരു പ്രശ്‌നമല്ല എന്നൊക്കെയാണ് മാനേജ്മെന്റ് പറഞ്ഞത്.. Glove mask തുടങ്ങിയവ ആവശ്യാനുസരണം ഉപയോഗിക്കാന്‍ കിട്ടാതിരുന്നത്.. ഇങ്ങനെ ഒരുപാടു കാരണങ്ങള്‍ കൊണ്ടൊക്കെയാണ് വളരെ പെട്ടെന്ന് തന്നെ അവിടം വിട്ടത്..

ഈ Glove ഉം mask ഉം ഉപയോഗിച്ച് രോഗികളെ പരിചരിക്കുന്ന ഡോക്ടറല്ലാത്ത മറ്റ് ഏത് ജീവനക്കാരോടും രോഗിക്കും ബന്ധുക്കള്‍ക്കും പുച്ഛമാണ്.. പലപ്പോഴും കേട്ടിട്ടുണ്ട് ഡോക്ടര്‍ പോലും മാസ്‌ക് വെച്ചിട്ടില്ല എന്നിട്ട് ഇവര്‍ക്കൊക്കെ എന്താ ഇതിനു മാത്രം പേടി എന്ന്..
എന്റെ അറിവില്‍ നിന്ന് പറയാം വളരെ ചെറിയൊരു ശതമാനം സ്റ്റാഫുകളെ മാറ്റി നിര്‍ത്തിയാല്‍ ഞാനടക്കം എല്ലാവരും രോഗികളെ ശുശ്രൂഷിക്കുന്നത് ജോലിയുടെ ഭാഗമായാണ്.. അതായത് ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നവരാണ്.. അവിടെ personal protection അത്യാവശ്യമാണ്.. ഇന്ന് മരിച്ച് പോയ നഴ്‌സിനെ ഭൂമിയിലെ മാലാഖയാക്കി പ്രണാമങ്ങളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരേയൊരു കാര്യം വേണ്ടത്ര കരുതല്‍ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വന്ന നഴ്‌സിന്റെ വളരെ മോശമായ സാഹചര്യമാണ് അവരെ മരണത്തിലെത്തിച്ചത്… അത് മാലാഖയായി സ്വയം ഏറ്റുവാങ്ങിയ മരണമൊന്നും ആവാന്‍ വഴിയില്ല.. ഞാന്‍ നേരത്തെ പറഞകാര്യങ്ങള്‍ ഒരു സ്വകാര്യ ആശുപത്രിയെക്കുറിച്ചാണ് അതിനേക്കാള്‍ എത്രയോ മോശമായിരിക്കാം ഗവണ്‍മെന്റ് ആശുപത്രിയിലെ സ്ഥിതി..

കൗതുകം തോന്നി അത് പോക്കറ്റിലാക്കി തിരിച്ചറിഞ്ഞപ്പോഴേക്കും കൈപ്പത്തികൾ നഷ്ടപ്പെട്ടിരുന്നു

റോഡിൽ കിടക്കുന്ന ‘എന്തോ ഒന്ന്’ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്. ഒരു പതിമൂന്നുകാരിയിൽ കൗതുകം നിറയ്ക്കാൻ അതു മതിയായിരുന്നു. കാഴ്ചയിൽ തോന്നിയ കൗതുകം മൂലം അവളതെടുത്തു ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു. എന്തെന്നറിയാതെ എടുത്തുസൂക്ഷിച്ച ആ വസ്തു ഗ്രനേഡ് ആണെന്നറിഞ്ഞപ്പോഴേക്കും അവൾക്കു തന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിധിയെ പഴിച്ചിരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. നഷ്ടപ്പെട്ട കൈപ്പത്തികൾക്കു പകരം മനക്കരുത്ത് നിറച്ച് അവൾ പറന്നു. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു പറന്ന ആ ഫിനിക്‌സ് പക്ഷിയുടെ പേര് മാളവിക അയ്യർ.

നഷ്ടങ്ങളോടു പടവെട്ടി അവൾ പറന്നത് വലിയ ലക്ഷ്യങ്ങളിലേക്ക്, മനസ്സിൽ നിറച്ച ഇന്ധനം ആത്മവിശ്വാസവും മനക്കരുത്തും. 2002ൽ സംഭവിച്ച അപകടത്തെ പിന്നിലാക്കി ഒന്നിനു പുറകെ ഒന്നായി നേട്ടങ്ങളുടെ കൊടുമുടി കയറി ചെന്നൈയിൽ ജീവിക്കുന്ന മാളവിക അയ്യർ. ഇരുകൈപ്പത്തികളുമില്ലാതെ കയ്യിലെ പുറത്തേക്ക് ഉന്തിനിൽക്കുന്ന എല്ലും മുറിച്ചുമാറ്റപ്പെട്ട കൈകളുമായി പിഎച്ച്ഡി തീസിസ് തയാറാക്കിയതിലേക്ക് എത്തിനിൽക്കുന്നു, വിധിക്കെതിരെയുള്ള മാളവികയുടെ യുദ്ധം.

‘ഈ അപകടത്തിനു ശേഷം കാലുകളും ഇടയ്‌ക്കൊക്കെ എന്നോടു ചെറുതായി പിണങ്ങാറുണ്ടായിരുന്നു. ഇടതുകാൽപാദം ഒരു ചെറിയ കഷണമായി തൂങ്ങിയാടുന്ന സ്ഥിതിയിലായിരുന്നു. കാലിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ഒന്നും തിരിച്ചറിയാത്ത അവസ്ഥയിലുമായിരുന്നു. ഇപ്പോൾ വലതുകാലും ഇടയ്ക്കിടയ്ക്കു പ്രശ്‌നമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. കാലിൽ മരുന്നു പുരട്ടിയായിരുന്നു രാത്രികൾ തള്ളിനീക്കിയിരുന്നത്. പിഎച്ച്ഡി ചെയ്യുന്ന സമയത്തു ശരീരം എന്റെ ജോലികളോട് ഒട്ടും ഇണങ്ങിയിരുന്നില്ല. മിനിറ്റുകൾക്കുള്ളിൽ കാലിനു വേദന വന്നുതുടങ്ങുകയായിരുന്നു പതിവ്’- ഇരുപത്തിയെട്ടുകാരി മാളവിക പറയുന്നു. എന്നാൽ ഈ പ്രതിസന്ധികൾക്കു മുൻപിൽ തോൽക്കാൻ അവൾ തയാറായിരുന്നില്ല. വേദന സഹിക്കാൻ കഴിയാതാകുമ്പോൾ കുറച്ചുസമയം വിശ്രമിക്കുകയും പിന്നീട് തന്റെ ജോലി തുടരുകയും ചെയ്തു.

വിധിയോട്: തോൽക്കാൻ എനിക്കു മനസ്സില്ല

തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു മാളവികയുടെ ജനനം. തുടർന്നുള്ള ജീവിതം രാജസ്ഥാനിലെ ബീക്കാനിറിലും. അവിടെവച്ചാണ് ആ അപകടം അവളെ തേടിയെത്തുന്നത്. പത്താം ക്ലാസിലെ പരീക്ഷയ്ക്കു നേടിയ വിജയമായിരുന്നു പിന്നീടുള്ള നേട്ടങ്ങളുടെ പട്ടികയിൽ മാളവിക ആദ്യം എഴുതിച്ചേർത്തത്. പ്രൈവറ്റായി പത്താം ക്ലാസ് പരീക്ഷയെഴുതാൻ അവൾ മറ്റൊരാളുടെ സഹായവും തേടിയിരുന്നു. ആ വർഷം പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ ഒന്നാം സ്ഥാനം മാളവിക സ്വന്തമാക്കി.

പിഎച്ച്ഡി നേടിയ ഫോട്ടോയും വാർത്തയും മാളവിക ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. മണിക്കൂറുകൾകൊണ്ട് മാളവികയുടെ നേട്ടം വൈറലായി. പിഎച്ച്ഡി തീസിസ് തയാറാക്കാൻ മാളവിക തിരഞ്ഞെടുത്തതു വൈകല്യമുള്ള ആൾക്കാർക്കു നേരിടേണ്ടിവരുന്ന അപമാനം എന്ന വിഷയമായിരുന്നു. വൈകല്യമുള്ള വ്യക്തികളോടു സമൂഹം എങ്ങനെ പെരുമാറുന്നു എന്നറിയാൻ ചെന്നൈയിലെ ആയിരത്തോളം ബിരുദ വിദ്യാർഥികളെ അവൾ ഇന്റർവ്യൂ ചെയ്തു. തീസിസിന്റെ ഭാഗമായി, ഏതെങ്കിലും വിധത്തിൽ വൈകല്യം ബാധിച്ചിട്ടുള്ള 10 പേരെയും ഇന്റർവ്യൂ ചെയ്തു. ഈ മാസം പിഎച്ച്ഡി നേടിയ ശേഷം ‘ഞാൻ എങ്ങനെ ഈ തീസിസ് ടൈപ്പ് ചെയ്തു എന്നായിരിക്കും നിങ്ങളുടെ കൗതുകം’ എന്ന മാളവികയുടെ ഫെയ്സ്ബുക്ക് കുറിപ്പ് നിമിഷനേരംകൊണ്ടു വൈറലായി.

സമൂഹത്തോട് : മാറി ചിന്തിക്കൂ

അവർക്കും തനിക്കും നേരിടേണ്ടിവരുന്നത് ഒരേ പ്രശ്‌നങ്ങൾ തന്നെയാണെന്ന് ആ ചർച്ചയിലൂടെ അവൾ തിരിച്ചറിഞ്ഞു. കുറച്ചുനാൾ യുഎസിൽ താമസിച്ചിരുന്നപ്പോൾ മാളവിക തന്റെ കൃത്രിമക്കൈകൾ ധരിച്ചിരുന്നില്ല. പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയെത്തിയപ്പോഴും അതവൾ കരുതിയിരുന്നില്ല. എന്നാൽ അതൊരു വലിയ അബദ്ധമായിരുന്നുവെന്നു വൈകാതെ തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ചെലവിട്ട രണ്ടു മാസവും തനിക്കു നേരെയുള്ള ആൾക്കാരുടെ നോട്ടം ഏറെ ഞെട്ടിച്ചിരുന്നുവെന്നു മാളവിക പറയുന്നു. അങ്ങനെ വീടിനു പുറത്തേക്കിറങ്ങാതായി. ആഴ്ചകളോളം പൊതുസ്ഥലങ്ങളിലൊന്നും പോയതുമില്ല.

പിന്നീട് ക്രമേണ സ്വയം മാറ്റം വരുത്തി. മറ്റുള്ളവർ എന്തു കരുതും എന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു സ്വയം പറഞ്ഞു മനസ്സിലാക്കി. കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ സ്‌കൂൾ പഠനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വാദിക്കുകയാണു മാളവിക. ഒക്ടോബറിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്ത്യ ഇക്കണോമിക് സമ്മിറ്റിൽ മാളവികയും വേദി പങ്കിട്ടിരുന്നു. ഇന്ത്യൻ മില്ലേനിയൻസിനെക്കുറിച്ചും അവർ എങ്ങനെയാണു മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു ഈ വേദിയിൽ മാളവിക സംസാരിച്ചത്. ഇതിനായി എല്ലാ യുവാക്കളുടെയും പിന്തുണ തനിക്കാവശ്യമാണെന്നാണു മാളവികയുടെ അഭിപ്രായം. അതുവഴി ഈ ലോകംതന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവൾ.

ഐക്യരാഷ്ട്ര സംഘടനയിലെ യൂത്ത് ഫോറത്തിൽ പ്രസംഗിക്കുന്നതിനുള്ള ക്ഷണം ലഭിച്ച മാളവിക അതിനുള്ള തയാറെടുപ്പിലാണിപ്പോൾ.

ആവശ്യകാർക്ക് പ്രിയം റേപ്പ് വീഡിയോ, 300 രൂപമുതൽ നിരക്ക് ആവശ്യക്കാര്‍ കൂടുതല്‍ വിദ്യാർഥികള്‍

നിർഭയകൂട്ടമാനഭംഗ കേസിന് ശേഷം ഇന്ത്യയെ മറ്റുരാജ്യങ്ങൾ മാനഭംഗത്തിന്റെ നാട് എന്ന രീതിയിലാണ് കണക്കാക്കുന്നത്. സ്ത്രീസുരക്ഷതീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇപ്പോൾ രാജ്യത്തിന് നാണക്കേടായി മറ്റൊരു വിവരം കൂടി പുറത്തുവരുന്നു.

റേപ്പ് വീഡിയോകളോട് പ്രിയമുള്ളവരുടെ നാട് എന്ന കുപ്രസിദ്ധിയും നേടിയിരിക്കുകയാണ്. കച്ചവടക്കാർ തന്നെയാണ് ആളുകൾക്ക് പോൺ ഫിലിമുകളേക്കാൾ താൽപര്യം റേപ്പ് വീഡിയോകളോടാണെന്ന് വെളിപ്പെടുത്തിയത്. ലക്നൗവിലെ നാക്കഹിന്ദോളമാർക്കറ്റിലാണ് റേപ്പ് വിഡിയോ ബിസിനസ് പണം കൊയ്യുന്നത്. കഴിഞ്ഞവർഷം 50 മുതൽ 150 വരെ രൂപയ്ക്കായിരുന്നു വീഡിയോ വിറ്റിരുന്നതെങ്കിൽ ഈ വർഷം 300 മുതൽ 500 രൂപ വരെ നിരക്ക് വർധിച്ചിരിക്കുന്നു. സമയദൈർഘ്യം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

ലോക്കൽ ഫിലിംസ് എന്ന പേരിലാണ് ഇവിടെ റേപ്പ് വിഡിയോസ് വിൽക്കപ്പെടുന്നത്. രാവിലെ മുതൽ തന്നെ ആവശ്യക്കാർ എത്തിത്തുടങ്ങും നാലും അഞ്ചും റേപ്പ് വിഡിയോസുമായിട്ടാണ് ഓരോ കസ്റ്റമേഴ്സിന്റെയും മടക്കം. പത്തു മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഏജന്റുമാർ വഴിയാണ് വിൽപന. അല്ലാതെവരുന്ന ഉപഭോക്താകൾക്ക് പെൻഡ്രൈവിലാക്കി നൽകും.

ഇതരസംസ്ഥാനത്തുനിന്നുപോലും ആളുകൾ വാങ്ങിക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വീഡിയോ ക്ലീൻ ചെയ്താണ് കച്ചവടം എന്നാണ് ഇവരുടെ ഭാഷ്യം. ക്ലീൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റവാളിയുടെ മുഖം മറയ്ക്കും ഇരയുടെ മറയ്ക്കില്ല എന്നാണ്. ഇരകളുടെ മുഖം ബ്ലർ ചെയ്യാറില്ല. കരച്ചിലിന്റെയും നിലവിളിയുടെയും ശബ്ദമിശ്രണം കൂടി നടത്തി വിഡിയോ ഉപഭോക്താക്കളിലെത്തിക്കും. വ്യക്തതയുള്ള വീഡിയോകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഏറ്റവും തെളിച്ചമുള്ള വിഡിയോയ്ക്കാണ് ഇവിടെ ഏറെ ഡിമാന്റ്.

വിദ്യാർഥികളായ ആൺകുട്ടികളാണ് ഉപഭോക്താക്കളിൽ ഭൂരിപക്ഷമെന്നും അവർ പറയുന്നു. ഉപഭോക്താകൾ മിക്കവരും രാഷ്ട്രീയമായി പിടിപാടുള്ള ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലേതായതുകൊണ്ട് പൊലീസിനെയും പേടിക്കേണ്ട ആവശ്യമില്ല. നാക്കഹിന്ദോളമാർക്കറ്റിൽ നിന്നും കേവലം 200 മീറ്റർ അകലെയാണ് പൊലീസ് സ്റ്റേഷൻ. പൊലീസിന്റെ മൂക്കിനുതാഴെയാണ് ദിവസവും 100 മുതൽ 200 വരെ വീഡിയോ വിറ്റുപോകാറുണ്ട്. ഈ കണക്കുമാത്രം മതി ഇന്ത്യയിൽ ഒരുദിവസം നടക്കുന്ന മാനഭംഗത്തിന്റെ ഞെട്ടിക്കുന്ന കണക്ക് മനസിലാക്കാൻ. മാനഭംഗത്തിനൊപ്പം കുറ്റവാളികൾ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ഗൗരവമായി എടുക്കാത്തതാണ് ഇത്തരം നീചമായ വ്യവഹാരങ്ങൾ കുണുപോലെ മുളച്ചുപൊങ്ങാൻ കാരണം.

പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളുടെ സംഘം കേരളത്തിൽ സജീവം ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീകളെ സൂക്ഷിക്കൂ

സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നേത്യത്വത്തില്‍ പുതിയ സെക്‌സ് റാക്ക്റ്റ് കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതായി റിപ്പോര്‍ട്ട്.സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതി. കേരളത്തില്‍ 3,100 അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് ഇവരുടെ പ്രവര്‍ത്തനം.

ഈറോട്ടിക്ക് ഫോര്‍ വുമണ്‍ എന്ന പേരിലാണ് ഇവര്‍ വശീകരണ തന്ത്രങ്ങള്‍ ഈ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നത്.അഭിമുഖങ്ങളിലൂടെയാണു സ്ത്രീകള്‍ക്ക് ഇവര്‍ ഗ്രൂപ്പിലേയ്ക്കു പ്രവേശനം നല്‍കുന്നത്. ഗ്രൂപ്പില്‍ സിനിമാ സീരിയല്‍ നടികളടക്കം ചില പ്രമുഖ വനിതകള്‍ വരെ അംഗങ്ങളായുണ്ട് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. നഗ്ന സെല്‍ഫികളും ഗ്രൂപ്പിലേയ്ക്കു കടക്കുന്നതിനുള്ള ഒരു കടമ്പയാണ് എന്നും സൂചനയുണ്ട്.

ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്‍വൈറ്റ് ഓണ്‍ലി (ക്ഷണിക്കപ്പെട്ടാല്‍ അംഗത്വം) എന്ന സംവിധാനം അനുസരിച്ചാണ്. സ്ത്രീകള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. മറ്റുള്ള അഡള്‍ട്ട് ഗ്രൂപ്പുകളില്‍ ആക്ടീവായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഗ്രൂപ്പില്‍ ചേരാനുള്ള സന്ദേശം അയയ്ക്കുക. താത്പര്യമുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും വിധം പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിഗ്രാം ബോട്ടില്‍ നിന്ന് നിര്‍ദേശങ്ങളും ചോദ്യങ്ങളും ലഭിക്കും.

പുരുഷന്മാരെ എങ്ങനെയൊക്കെ ഉപയോഗിക്കാന്‍ കഴിയുമെന്ന രീതിയിലുള്ളതാണ് ചോദ്യാവലി. കൃത്യമായി മറുപടി നല്‍കിയാല്‍ വിവിധ പോസിലെ നഗ്‌നചിത്രങ്ങളും വോയ്‌സ് മെസേജും അയയ്ക്കാനുള്ള നിര്‍ദേശം ലഭിക്കും. സ്ത്രീയാണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ നേരിട്ടുവിളിച്ചുള്ള വെരിഫിക്കേഷന്‍. അപ്രതീക്ഷിതമായിട്ടായിരിക്കും ഫോണ്‍ കോളുകള്‍. സ്ത്രീയാണെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് ഇവ. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക. പരിചമില്ലാത്തവരുമായി ആണായാലും പെണ്ണായാലും ചങ്ങാത്തത്തിന് പോകാതിരിക്കുന്നതാണ് നല്ലത്.

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ മുന്‍ പരിചയമില്ലാത്ത യുവതിയെ ഫേസ്ബുക്കില്‍ ഫ്രണ്ടാക്കി ചാറ്റും മറ്റ് ബന്ധങ്ങളും തുടങ്ങിയ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍

പതിവുപോലെ ഫേസ്ബുക്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത്. പണക്കാരന്‍ ആയ അച്ഛനും അമ്മയ്ക്ക് ഉള്ള ഒരേ ഒരു മകന്‍ ആണ് അരുണ്‍, വീട്ടില്‍ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരില്‍ പണം ദൂര്‍ത്തടിച്ചു നടക്കലാണ് ജോലി ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോള്‍ അവന്‍ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന് അത് കൊണ്ട് തന്നെ റിക്വസ്റ്റ് അച്‌സിപ്റ്റ് ചെയ്തു എങ്കിലും അവന്‍ മെസേജ് അയക്കാന്‍ താല്പര്യം കാണിച്ചില്ല

പതിവുപോലെ ഫേസ്ബുക്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത്.

പണക്കാരന്‍ ആയ അച്ഛനും അമ്മയ്ക്ക് ഉള്ള ഒരേ ഒരു മകന്‍ ആണ് അരുണ്‍, വീട്ടില്‍ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരില്‍ പണം ദൂര്‍ത്തടിച്ചു നടക്കലാണ് ജോലി ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോള്‍ അവന്‍ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന് അത് കൊണ്ട് തന്നെ റിക്വസ്റ്റ് അച്‌സിപ്റ്റ് ചെയ്തു എങ്കിലും അവന്‍ മെസേജ് അയക്കാന്‍ താല്പര്യം കാണിച്ചില്ല

35,000 രൂപയുടെ മൊബൈലിനായുള്ള മകന്റെ പിടിവാശിയെത്തുടര്‍ന്ന് സ്വന്തം ജീവന്‍ കൊണ്ട് മറുപടി നല്‍കി ഒരമ്മ

മകന്റെ വാശിക്ക് മുന്നില്‍ സ്വന്തം ജീവന്‍ കൊണ്ട് മറുപടി നല്‍കി ഒരമ്മ. വില കൂടിയ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന മകന്റെ വാശി പിടിച്ചതിനെ തുടര്‍ന്നാണ് അമ്മ ജീവനൊടുക്കിയത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. പത്താംക്ലാസ് കഴിഞ്ഞുനില്‍ക്കുന്ന മകനാണ് 35,000 രൂപയുടെ മൊബൈലിനായി വാശി പിടിച്ചത്.

നിലവിൽ 9,000 രൂപയുടെ മൊബൈൽ ഫോൺ മകനുണ്ട്. എന്നാല്‍ വിലയേറിയ ഫോൺ വാങ്ങിനല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിൽ നിരന്തരം വഴക്കായിരുന്നു. ഇന്നലെയും ഇതെചൊല്ലി അമ്മയോട് വഴക്കിട്ടിരുന്നു. അമ്മ മീന്‍ വൃത്തിയാക്കി കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ വാങ്ങി നല്‍കാത്തതിനെ ചോദ്യം ചെയ്ത് അമ്മയും മകനും തമ്മില്‍ വഴക്കായി.

ദേഷ്യത്തില്‍ മകന്‍ മീനും പാത്രവും തട്ടിക്കളഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് അമ്മ സമീപത്തെ റയിൽവെ ട്രാക്കിലേക്കു നടന്നു ട്രെയിനു മുന്നിലേക്കു ചാടുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു. സർക്കാർ ജീവനക്കാരനായ പിതാവ് സ്ഥലത്തില്ലായിരുന്ന നേരത്താണ് സംഭവം. ദമ്പതികൾക്കു ഒരു മകൻ കൂടിയുണ്ട്.

നാദാപുരത്ത് നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയതിന്‍റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി

കോഴിക്കോട്: ബന്ധുവീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കോഴിക്കോട് നാദാപുരത്ത് മകളെ കൊന്ന യുവതിയുടെ മൊഴി. 4 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ സഫൂറയെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും.

കൈയ്യും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു അമ്മ സഫൂറ നാല് വയസ്സുള്ള മകൾ ഇൻഷാ ലാമിയയെ മുക്കി കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. ഭർത്താവുമായി അടുത്ത ദിവസങ്ങളിൽ ഉണ്ടായ വഴക്കാണ് കൊലപാതകം നടത്താൻ കാരണമെന്നാണ് സഫൂറയുടെ മൊഴി.

ഭർതൃപിതാവിന്‍റെ സഹോദരിയുടെ വീട്ടിൽ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കൾ അറിഞ്ഞതോടെ ഭർത്താവ് ശാസിച്ചു. തുടർന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാൽ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് കൈയ്യും ബ്ലേഡ് ഉപയോഗിച്ച് ഇവർ മുറിച്ചിരുന്നു.

സഫൂറെയ നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടാമത്തെ കുട്ടിയുടെ നിലമെച്ചപ്പെട്ടു. അടുത്ത ദിവസം സഫൂറെയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോകാൻ ഒരുങ്ങുകയായിരുന്നു ഇവരുടെ ഭ‍ർത്താവ്.