എന്താണ് സിസേറിയന്‍ ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു

സിസേറിയന്‍ … . ഡാ എന്താടാ ഇ സിസേറിയന്‍ എന്ന് പറഞ്ഞാല്‍ ? ഞാന്‍ മനോജിനോട് ചോദിച്ചു … അത് സുഖപ്രസവം അല്ലാതെ വരുപ്പോ ഡോക്റ്റര്‍മാര്‍ ചെയുന്നതാ … മനോജ്‌ മറുപടി പറഞ്ഞു … അല്ല എന്താ ഇ സുഖ പ്രസവം ? ഞാന്‍ വീണ്ടും മനോജിനോട് ചോദിച്ചു .. സുഖമായി പ്രസവിക്കുന്നതിനെ സുഖ പ്രസവം എന്ന് പറയുന്നു … അവന്‍ കഷ്ട്ടപെട്ടു പറഞ്ഞൊപ്പിച്ചു .. അപ്പൊ സിസേറിയന്‍ ? ഞാന്‍ അവനെ വിടുന്ന ഭാവം ഇല്ല … അത് വയര്‍ ചെറുതായി കീറി കുഞ്ഞിനെ പുറത്തേക്കു ഡോക്റ്റര്‍ എടുക്കുന്നതിനെ ആണ് സിസേറിയന്‍ എന്ന് പറയുന്നത് .. അവന്‍ പറഞ്ഞു .. അപ്പൊ വേദന എടുകൂല്ലേ ? ഞാന്‍ ചോദിച്ചു .. ഇല്ലടാ മയക്കി കിടത്തിയിട്ടെ ഓപ്പറേഷന്‍ ചെയ്യൂ

അല്ല നീ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ ? അവന്‍ ചോദിച്ചു .. ഡാ പെങ്ങള്‍ക്ക് സിസേറിയന്‍ വേണ്ടി വരും എന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു അതാ ചോദിച്ചേ ഞാന്‍ മറുപടി കൊടുത്തു .. നീ പേടിക്കണ്ട ഡാ ഇതൊക്കെ എല്ലാ പെണുങ്ങളും ചെയുന്നതാ .. ഒന്നും ഉണ്ടാവില്ല … അവന്‍ പറഞ്ഞു … മനോജിന്ടെ കല്യാണം ഴിഞ്ഞതും രണ്ടു കുട്ടികളുടെ അപ്പനും ആയ അവനോടു അല്ലാതെ വേറെ ആരോടാ ഇ സംശയം ചോദിക്കാന്‍ പറ്റുക .. സിസേറിയന്‍ … പറഞ്ഞപ്പോ പെട്ടന്ന് … വളരെ പെട്ടന്ന് തീര്‍ന്നു … എന്നാല്‍ അങ്ങനെ അല്ല എന്ന് ഇന്നലെ മനസിലായി …

പെങ്ങളുടെ പ്രസവത്തിനു കുത്തബ്മിനാര്‍ പോലത്തെ സിറിഞ്ച് അളിയന്‍ വാങ്ങിച്ചു കൊണ്ട് വന്നു കണ്ടപ്പോഴേ എന്റെ സപ്ത നാടിയും തളര്‍ന്നു … എട്ടു പത്തു ഇഞ്ച് നീളം ഉള്ള സിറിഞ്ച് … അത് ആണ് നട്ടെല്ലില്‍ കുത്തി കയറ്റുന്നത് എന്ന് … ബാക്കി കാഴ്ചകള്‍ അറിയില്ലായിരുന്നു …. .എന്നാല്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നടക്കുന്നത് ഇന്നലെ കാണേണ്ടി വന്നു … അനസ്തേഷ്യ കൊടുത്തു ബോധം കെടുത്തുന്നു … പിന്നീട് സര്‍ജിക്കല്‍ ബ്ലേഡ് വച്ച് വയര്‍ കീറും .. അപ്പൊ തന്നെ ചോര ഒഴുക്കുന്നു … പിന്നീടു തൊലിയുടെ രണ്ടാം ലയര്‍ കീറുന്നു … പിന്നീടു മുന്നാം ലയര്‍ കീറി അതില്‍ പ്ലെയിട്ടു വെക്കുന്നു …. പിന്നീടു അതിലൂടെ കുഞ്ഞിനെ എടുക്കുന്നു … പൊക്കിള്‍ കൊടി മുറിക്കുന്നു …. എന്നിട്ട് കുഞ്ഞിനെ മാറ്റിയിട്ടു അമ്മയുടെ വയര്‍ സ്ടിച്ചു ചെയുന്നു …

ഇതു കണ്ടോണ്ടു ഇരുന്ന പത്തോ പതിനാലോ വയസുള്ള ചെക്കന്‍ ബോധം കേട്ട് വീഴുന്നു … അവനെ കുറച്ചു പേര്‍ പുറത്തേക്കു കൊണ്ട് പോകുന്നു ….

ഡാ നീ എന്തിനാടാ കരയുന്നെ എന്ന് ഒരു മൂലയ്ക്ക് നിന്ന് ഒരാള്‍ ചോദിക്കുന്നു … അമ്മയെ ഓര്‍ത്തിട്ടാ എന്ന് അവന്‍ വലിയ വായില്‍ നിലവിളിക്കുന്നു … ചില ആണുങ്ങള്‍ കണ്ണ് പൊത്തി ഇരിക്കുന്നു …

ഇന്നലെ EVM കൊച്ചി സിനിമ തിയറ്ററില്‍ മിരസല്‍ സിനിമയില്‍ നിത്യ മേനോന്ടെ പ്രസവ സീന്‍ കണ്ടിട്ട് നടന്ന സംഭവങ്ങള്‍ ആണ് … ആ സീന്‍ കണ്ടിട്ട് ഞാന്‍ പെങ്ങളെയും അമ്മയെയും പേടിയോടെ ഓര്‍ത്തുപോയി … ഇത്രയൊക്കെ ത്യാഗങ്ങള്‍ സഹിച്ചാണ് ഒരു കുഞ്ഞിനു അമ്മ ജന്മം നല്‍കുന്നത് എന്ന് അറിയുപ്പോ ആരായാലും അമ്മയെ ഓര്‍ത്തു പോകും … നമിച്ചു പോകും .

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ഫെയ്സ്ബുക് കുറിപ്പ് വൈറൽ.

ശരീരം തുറക്കാനും തുന്നി ചേർക്കാനും ഡോക്ടർമാരെ സഹായിക്കുന്ന മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരിതജീവിതം വിവരിച്ച് ഫോറന്‍സിക് മെഡിക്കൽ പിജി വിദ്യാര്‍ത്ഥിനി എഴുതിയ ഫെയ്‌സ്ബുക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഓരോ മോര്‍ച്ചറി അറ്റന്‍ഡര്‍മാരും ജോലി ചെയ്യുന്നത്. ഒരു മൃതശരീരം പരിശോധനയ്ക്ക് ഡോക്ടർക്ക് 1000 രൂപ വരെ ലഭിക്കുമ്പോള്‍ വെറും 75 രൂപ മാത്രമാണ് ഒരു അറ്റന്‍ഡര്‍ക്ക് ലഭിക്കുന്നത്.

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ;

ഞാൻ Dr Veena JS Forensic medicineൽ PG വിദ്യാർത്ഥിനി.

വർഷങ്ങളായി എനിക്ക് നേരിട്ട് അറിയുന്ന ചില മോർച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെകുറിച്ചാണ് ഞാൻ എഴുതാൻ പോകുന്നത്. ഇതിലെ ഓരോ സംഭവങ്ങളും സത്യമാണ്. ദയവു ചെയ്തു അന്വേഷിക്കുക. ഡോക്ടർമാർ അന്വേഷണഅംഗങ്ങൾ ആയിട്ട് യാതൊരു കാര്യവും ഇല്ലാ. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ മാത്രമേ അറ്റൻഡർമാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയുള്ളൂ.

ദീർഘനാളുകളായി തങ്ങളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും ഹനിക്കപ്പെടുകയും, അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവർഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയായതിനാൽ, ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊന്നും ഇവർക്ക് സ്വീകാര്യമല്ല എന്ന് വേണം മനസ്സിലാക്കാൻ. അധികാരത്തിലിരിക്കുന്ന ഒരാളെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഒരു മാറ്റം ഉണ്ടാവണം ഇവരുടെ ജീവിതത്തിനു. അതിനുവേണ്ടി മാത്രമാണ്.

പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദശാബ്ദങ്ങളായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നു. എന്നിട്ടും ഇതുവരെ മോർച്ചറി അറ്റൻഡർ എന്നൊരു പോസ്റ്റ്‌ സൃഷ്ട്ടിക്കാൻ ആയിട്ടില്ല ! ( താല്പര്യപൂർവം മാത്രം ചെയ്യേണ്ട ജോലിയാണ് മോർച്ചറിയിലേത് !)

ഗ്രേഡ് ll അറ്റൻഡർ തസ്തികയിലുള്ളവരെ ഈ വിഭാഗത്തിലോട്ട് മാറ്റിയാണ് മോർച്ചറി കൊണ്ടുപോകുന്നത്. എന്നാൽ, ഇത്രയും ഗൗരവതരമായ, അപകടകരമായ ഈ ജോലിചെയ്യാൻ ഉള്ള യാതൊരു വിധ ട്രെയിനിങ്ങും ഇന്നേ വരെ ഇവർക്ക് ലഭിച്ചിട്ടില്ല. പലരും വർഷങ്ങളായി മോർച്ചറിയിൽ തുടരുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾകൊണ്ട് മുറിവേറ്റാൽ എന്തുചെയ്യണമെന്നും എന്തൊക്കെ സേവനങ്ങൾ ലഭ്യമാക്കണമെന്നും കൃത്യമായ പ്രോട്ടോകോൾ ഉള്ള മെഡിക്കൽ കോളേജുകളിൽ മോർച്ചറി അറ്റന്ററായി പ്രവർത്തിക്കുന്നവർക്ക് മാത്രം യാതൊരുവിധ ട്രെയിനിങ്ങും സഹായവും ലഭിക്കുന്നില്ല.

പലരും വാക്‌സിനേഷൻ പോലും എടുത്തിട്ടില്ല ! അതിന് പോലും ഒരു പ്രോട്ടോകോൾ ഇവിടെയില്ലേ ? ആരാണ് ഇതേക്കുറിച്ചു ബോധവൽക്കരണം നടത്തി, വാക്‌സിനേഷൻ നിർബന്ധിതമാക്കേണ്ടത് ?? 🙁 വർഷങ്ങളായുള്ള വഞ്ചനയല്ലേ ഇത് ? ഇതേപ്പറ്റി ചോദിച്ചപ്പോൾ മോർച്ചറിയിൽ അറ്റൻഡറായ ഒരാളുടെ ഉത്തരം ഇങ്ങനെ ! “ഇവിടെ ജീവിക്കാൻ വലിയ പാടാണ് ! സ്ഥലം മാറ്റം പോലും കിട്ടുന്നില്ല”

മോർച്ചറിയിൽ എന്തൊക്കെ ജോലികൾ അറ്റൻഡർ ചെയ്യുന്നു ? ഭാരമുള്ള മൃതദേഹം കോൾഡ് ചേംബറിൽ നിന്നും പുറത്തെടുത്തു ട്രോളിയിൽ ഇടുക, അതു വലിച്ചുകൊണ്ടുവന്ന് തൂക്കം നോക്കുന്ന തട്ടിലേക്കിടുക, അവിടെ നിന്നും വീണ്ടും ട്രോളിയിൽ ഇട്ടു പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ടേബിളിലോട്ട് എടുത്തിടുക, ശരീരം തുറക്കാൻ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക :(, ശേഷം സൂചികൊണ്ട് അപകടകരമായ തുന്നൽ പ്രക്രിയ, ശരീരം കുളിപ്പിച്ച് വൃത്തിയാക്കി മുണ്ടുടുപ്പിച്ചു പുതപ്പിച്ചു വീണ്ടും ട്രോളിയിലോട്ട് എടുത്തുമാറ്റി ബന്ധുക്കൾക്ക് കൊടുക്കുക.

ഒരു മൃതദേഹത്തിന് ചെയ്യുന്ന ഇതിനെല്ലാത്തിനും കൂടെ ഇവർക്ക് കിട്ടുന്ന കൂലി 75രൂപ 🙁 ( ഒരു മൃതശരീരപരിശോധനക്ക് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർക്ക് 600രൂപയും, മറ്റു സർക്കാർ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് 1000 രൂപയും ലഭിക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് പോലും ഇവർക്ക് കിട്ടുന്നില്ല 🙁 )

ഈ തുക കൂട്ടാൻ എണ്ണമില്ലാത്തത്ര അവസരങ്ങളിൽ അധികാരികളോട് ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു !
കോട്ടൺ ഏപ്രണിന്റെ മുകളിൽ പ്ലാസ്റ്റിക് ഏപ്രൺ ഇടാറുണ്ട്. പക്ഷേ, അത്‌ കൈകൾ ഇല്ലാത്തതാണ് ! മൃതദേഹത്തിനുള്ളിലൊക്കെ കൈ ഇടുമ്പോഴേക്കും കോട്ടൺ ഏപ്രൺ രക്തത്തിൽ നനയും 🙁
നിരന്തരമായ ട്രൈനിംഗുകളുടെ അഭാവം/അതുണ്ടാക്കുന്ന പ്രോല്സാഹനം ഇല്ലായ്മ എന്നിവ സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖതയിലേക്ക് നയിക്കുന്നു !

ടിബി വന്ന ജോലിക്കാരും ഉണ്ട് 🙁
ഇതിനെല്ലാം പുറമേ, മോർച്ചറി മുഴുവൻ വൃത്തിയാക്കുക, ഡോക്ടർമാർ ഇരിക്കുന്ന മോർച്ചറിയിലെ റൂമും ടോയ്‌ലെറ്റുകളും വൃത്തിയാക്കുക, അലക്കാനുള്ള ഏപ്രണുകൾ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കുക, അലക്കിയ തുണികൾ തിരിച്ചെടുക്കുക. ചില ദിവസങ്ങളിൽ ഡിപ്പാർട്മെന്റ് ഡ്യൂട്ടി.

നാട്ടിലൊരു ഡെങ്കിപനി മരണം സ്ഥിരീകരിച്ചാൽ ഉടനെ നാലുപാടേക്കും പടകളെ അയക്കുന്ന COMMUNITY MEDICINE വിഭാഗവും, MICROBIOLOGY വിഭാഗവും മോർച്ചറിയിൽ മാത്രം ഇന്നേ വരെ ഒരു പഠനം പോലും നടത്തിയിട്ടില്ല. മോർച്ചറി അറ്റൻഡർമാർക്കു ഗവണ്മെന്റ് ആകെ നൽകുന്ന ആനുകൂല്യം വർഷത്തിൽ ഒരിക്കൽ നൽകുന്ന ഒരുജോഡി റബ്ബർ സ്ലിപ്പർ ചെരിപ്പുകളാണ്.

ഏത് രാജ്യത്തേക്കു വിദേശയാത്ര പോകാനാണോ എന്തോ ഈ ചെരിപ്പുകൾ !! ബൂട്ടുകൾ ആണ് അവർക്കു വേണ്ടത്. മുട്ടുവരെ മൂടുന്ന ബൂട്ടുകൾ കൊടുക്കണം അവർക്ക്‌. അവ വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാവണം. (പുതിയ മോർച്ചറി തുടങ്ങുമ്പോൾ എല്ലാം ശെരിയാവും എന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഹേ !)

പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ശരീരം തുന്നാൻ ഇന്നും അവർക്കു ലഭിക്കുന്നത് അരിവാള്പോലെ വളഞ്ഞ സൂചി ! Suturing പഠിച്ചവരോ ട്രെയിനിങ് കിട്ടിയവരോ അല്ലാത്ത സാഹചര്യത്തിൽ, ഈ സൂചി മെറ്റൽകൊണ്ട് അടിച്ചു നിവർത്തി നേരെയാക്കിയാണ് അവർ മൃതശരീരങ്ങൾ ഇന്നും തുന്നിക്കൊണ്ടിരിക്കുന്നത് !

രക്തവും വെള്ളവും കലർന്ന വെള്ളം കൃത്യമായ ഇടവേളകളിൽ കഴുകി മാറ്റാൻ നാളിതുവരെ ആയിട്ടും ഒരു machine ഇല്ലാ മോർച്ചറികളിൽ ! ചൂലുകൊണ്ടും കൈകൊണ്ടും ഒക്കെയാണ് എല്ലാ ജോലിയും ! പലപ്പോഴും ഈ വെള്ളത്തിൽ തെന്നിവീണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടവർ അനവധി. ലഭ്യമാകുന്ന അണുനശീകരണ ലായനികളും സോപ്പുകളും ആവശ്യത്തിന് തികയുന്നുമില്ല. 🙁

ആകെ നാലോ അഞ്ചോ അറ്റൻഡർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളിൽ മോർച്ചറി നടത്തുന്നത്. വർഷം മൂവായിരത്തിലധികം കേസുകൾ വരെ വരുന്ന അവസ്ഥയിലാണിത് ! മോർച്ചറി അറ്റൻഡർമാർക്കു വർഷം ഇരുപത് casual ലീവുകൾ മാത്രമേ ഉള്ളൂ. ഇരുപത്തിരണ്ട് compensatory ഓഫുകൾ കൂടെ ആവാം. പക്ഷേ, അഞ്ചുപേർ മാത്രം ഉള്ള സാഹചര്യം വരുമ്പോൾ ലഭ്യമായ ഈ ലീവുകൾ പോലും എടുക്കാൻ കഴിയാതെ വരുന്നു ! മോർച്ചറിയിൽ ജോലി ചെയ്യുന്നവർക്ക് “നിർബന്ധിത ഒഴിവു ദിനങ്ങൾ” ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കുന്നുണ്ട് !

പത്രപ്രവർത്തകർക്കാണെങ്കിൽ, മോർച്ചറി ജീവനക്കാരുടെ “മനക്കരുത്തിനെ” അല്ലെങ്കിൽ “മാനസികവ്യാപാരങ്ങൾ” സംബന്ധിച്ച പഠനങ്ങൾ മാത്രം മതീത്രെ ! നാടിനെ കൊടുമ്പിരി കൊള്ളിച്ച കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ മോർച്ചറിയിൽ വരുമ്പോഴെങ്കിലും, നിങ്ങളിൽ ആരെങ്കിലും ഇവരുടെ uniform ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? കീറിപ്പറിഞ്ഞ ഏപ്രണും, ആ ഏപ്രണിന്റെ കൈഭാഗത്തു പറ്റിപ്പിടിച്ച രക്തവും, പിന്നെ ചെരിപ്പുകളും എന്നെങ്കിലും നിങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ ? ഇനിയും വൈകരുത് !

മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുക്കേണ്ട കാര്യമാണിത് !, ഒരു കോപ്പി അങ്ങോട്ടയക്കുന്നു.

എന്തുകൊണ്ട് ഇവർ സമരങ്ങൾ നടത്തുന്നില്ല ?
അതിനും ഉണ്ട് അവർക്കുത്തരം. കണ്ണ് നിറയും കേട്ടാൽ !
“സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാൽ അവർ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മൾ കാരണം

എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ????”

മുൾട്ടാണി മിട്ടി ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ മുഖത്തെ നിറം പെട്ടന്നു വർദ്ധിക്കും.

ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി ഏത് മാര്‍ഗ്ഗവും പരീക്ഷിക്കാന്‍ തയ്യാറുള്ള ഒട്ടേറെ സ്ത്രീകളുണ്ട്. ദോഷഫലങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ ഉപേക്ഷിച്ച് പ്രകൃതിദത്തമായവ ഉപയോഗപ്പെടുത്തി ഫേസ്പാക്കുകള്‍ നിര്‍മ്മിക്കാനാവും. ഇവയുടെ അനുകൂല ഘടകമെന്നത് ഏത് തരം ചര്‍മ്മത്തിലും ഇവ ഉപയോഗിക്കാമെന്നതാണ്.

ഇവിടെ പറയുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചര്‍മ്മകാന്തി വര്‍ദ്ധിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിലപിടിച്ച ഉത്പന്നങ്ങളെ ഒഴിവാക്കാനുമാകും. ചര്‍മ്മ സൗന്ദര്യവും, നിറവും വര്‍ദ്ധിപ്പിക്കാന്‍ സ്വഭാവിക രീതികള്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

ലളിതമായി തയ്യാറാക്കാവുന്ന ഇരുപത് ഫേസ്പാക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ ഉപയോഗിച്ച് ചര്‍മ്മകാന്തിയും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും, കാഴ്ചയില്‍ യൗവ്വനയുക്തരായിരിക്കുകയും ചെയ്യാം.

ആപ്പിള്‍ ഫേസ്

പാക്ക് പത്തു ദിവസത്തിനുള്ളില്‍ തിളക്കമുള്ള മുഖം സ്വന്തമാക്കണോ? അതിനുള്ള മാര്‍ഗ്ഗമാണ് ആപ്പിള്‍ അരച്ചുണ്ടാക്കുന്ന ഫേസ് പാക്ക്. ഇതിനൊപ്പം ഒരു സ്പൂണ്‍ തേന്‍കൂടി ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് പതിനഞ്ച് മിനുട്ട് കഴിഞ്ഞ് പനിനീരില്‍ മുഖം കഴുകുക. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ് ആപ്പിള്‍ ഫേസ് പാക്ക്.

ഓറഞ്ച് ഫേസ്

പാക്ക് നാരങ്ങ വര്‍ഗ്ഗത്തില്‍ പെടുന്ന ഓറഞ്ച് ചര്‍മ്മത്തിന് നിറം നല്കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച് ഫേസ് പാക്ക് തയ്യാറാക്കാന്‍ ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഏതാനും തുള്ളി പാല്‍ അതില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക.

താമര

നല്ല താമരയിതളുകള്‍ പറിച്ച് അത് തേനും പാലും ചേര്‍ത്ത് അരയ്ക്കുക. ഇത് ആഴ്ചയില്‍ ഒരു തവണ വീതം മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കാം.

ചന്ദനം

ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി പണ്ടുമുതലേ ഉപയോഗിക്കപ്പെടുന്നതാണ് ചന്ദനം. ചന്ദനപ്പൊടിയും, ബദാമും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തേച്ചാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും. ഇത് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യവുമാണ്.

സ്ട്രോബെറി

സ്ട്രോബറി അരച്ച് മുഖത്ത് തേക്കാം. തേച്ച് 10 മിനുട്ട് കഴിഞ്ഞ് പനിനീരുപയോഗിച്ച് മുഖം കഴുകുക. ചര്‍മ്മത്തിന് വെണ്മ നല്കാന്‍ ഏറെ സഹായിക്കുന്നതാണ് സ്ട്രോബെറി ഫേസ് പാക്ക്.

വെള്ളരിക്ക

വെള്ളരിക്ക നീര്, തേനും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേക്കാം. ഇത് ആഴ്ചയില്‍ ഒരു പ്രാവശ്യം വീതം ചെയ്യുക.

തേന്‍

മധുരമൂറുന്ന തേന്‍ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ചര്‍മ്മത്തിന് നിറവും, യൗവ്വനശോഭയും വേണമെങ്കില്‍ തേന്‍ ഉപയോഗിച്ച് ഫേസ്പാക്ക് തയ്യാറാക്കാം. തേനില്‍ അല്പം നാരങ്ങനീരും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക.

കറ്റാര്‍വാഴ

ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴ. ഇത് മുഖത്തെ പാടുകളും, മാലിന്യങ്ങളും നീക്കാന്‍ ഉത്തമമാണ്. പുതുമയാര്‍ന്ന കറ്റാര്‍വാഴയില മുറിച്ച് രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് മസാജ് ചെയ്യുക.

മഞ്ഞള്‍

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് മഞ്ഞള്‍.. മഞ്ഞള്‍, പാല്‍, തേന്‍ എന്നിവ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കും. മുഖത്തെ ഇരുണ്ട പാടുകള്‍ കുറയ്ക്കാനും, മുഖക്കുരു അകറ്റാനും മഞ്ഞള്‍ ഉത്തമമാണ്.

പാല്‍

പാല്‍ പോലെ ചര്‍മ്മത്തിന് നിറം വേണമെന്നുണ്ടോ? ഒരു പാത്രത്തില്‍ അല്പം പാലെടുത്ത് ഒരു കോട്ടണ്‍ ബോള്‍ അതില്‍ മുക്കി മുഖം തുടയ്ക്കുക.

ഓട്ട്സ്

പ്രകൃതിദത്തമായ രീതിയില്‍ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഓട്ട്സ്. പുളിപ്പിച്ച തൈരുമായി ഓട്ട്സ് കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി അത് മുഖത്തും,കഴുത്തിലും തേയ്ക്കുക. ഇത് ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശക്തിയുള്ളതാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലെ വെളുപ്പിക്കാന്‍ സഹായിക്കുന്ന കടുപ്പം കുറഞ്ഞ ഘടകങ്ങള്‍ തുടര്‍ച്ചയായ ഉപയോഗം വഴി ഫലം നല്കും. ഉരുളക്കിഴങ്ങ് അരച്ച് അതില്‍ അല്പം നാരങ്ങനീര് ചേര്‍ത്ത് ഫേസ്പാക്ക് നിര്‍മ്മിക്കുക. മാസത്തില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാം. മുഖത്ത് തേച്ച് ഉണങ്ങിയ ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

തക്കാളി

ചര്‍മ്മത്തിന്‍റെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ നിരവധി വൈറ്റമിനുകള്‍ തക്കാളിയിലടങ്ങിയിരിക്കുന്നു. തക്കാളി ഉടച്ച് അല്പം മഞ്ഞള്‍ പൊടിയും, പാലും ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ നല്ല ഫലം ലഭിക്കും. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാം.

ബദാം

ഒരു പിടി ബദാം പരിപ്പ് അരച്ച് അതില്‍ നിന്ന് എണ്ണ എടുക്കുക. ഇതുപയോഗിച്ച് മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി രക്തയോട്ടം വര്‍ദ്ധിക്കുകയും , ചര്‍മ്മകാന്തി ലഭിക്കുകയും ചെയ്യും.

പയര്‍

ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന വസ്തുവാണ് പയര്‍. പയര്‍പൊടിയും, പനിനീരും ചേര്‍ത്ത് ഫേസ്പാക്കായി ഉപയോഗിക്കാം. പയര്‍പൊടിയും മോരും ചേര്‍ത്ത് ഫേസപായ്ക്കിട്ടാലും ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിക്കും.

അവൊക്കാഡോ

മാര്‍ദ്ദവമുള്ള പച്ച നിറത്തിലുള്ള ഈ പഴം ചര്‍മ്മകാന്തിക്ക് ഉത്തമമാണ്. അവൊക്കാഡോ ഉപയോഗിച്ച് ഫേസ്പാക്കുണ്ടാക്കി മുഖത്തും കഴുത്തിലും തേയ്ക്കുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുക.

നാരങ്ങ

ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ഒരു നാരങ്ങ മുറിച്ച് ഇത് മുഖത്തും കഴുത്തിലും 10 മിനുട്ട് ഉരസുക. മാസം മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുക. ചര്‍മ്മത്തിന് തിളക്കം കിട്ടാന്‍ ഇത് ഉത്തമമാണ്. എന്നാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ചെയ്യരുത്.

കര്‍പ്പൂരം

ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഒരു പ്രധാന പ്രകൃതിദത്ത ഉത്പന്നമാണ് കര്‍പ്പൂരം. ചര്‍മ്മത്തിന് ശോഭ ലഭിക്കാനും, മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാനും കര്‍പ്പൂരം നല്ലതാണ്. പാലിനൊപ്പം കര്‍പ്പൂരച്ചെടി അരച്ച് മുഖത്ത് തേയ്ക്കുക.

സവാള

ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനുപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ് സവാള.. സവാള നല്ലതുപോലെ അരച്ച് മുഖത്തും കഴുത്തിലും തേയ്ക്കുക. ഇത് മുഖത്തെ പാടുകള്‍ മങ്ങിപ്പോകാന്‍ സഹായിക്കും.

മുള്‍ട്ടാണി മിട്ടി

ഫുള്ളേഴ്സ് എര്‍ത്ത് എന്ന പേരിലും അറിയപ്പെടുന്ന മുള്‍ട്ടാണി മുട്ടി അര ടേബിള്‍ സ്പൂണ്‍ പനിനീരിനൊപ്പം ചേര്‍ത്ത് കടുപ്പത്തിലുള്ള പേസ്റ്റാക്കി ചര്‍മ്മത്തില്‍ പുരട്ടി ഉണങ്ങാനനുവദിക്കുക.

ഭാര്യ മരിച്ചതിന് ശേഷം മകളെ വളര്‍ത്തി വലുതാക്കി 18 വയസായപ്പോള്‍ അവള്‍ അച്ഛനോട് പറഞ്ഞത്.

പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷർ കൂടി അതിന്‍റെ അമ്മ മരിച്ചു.
പിതാവ് ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി.കാശ് കൊടുത്ത് അയാൾ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു.രണ്ട് വയസ് വരെ പല പല സ്ത്രീകൾ ആ കുട്ടിയെ പണത്തിന് മുലയൂട്ടി.അദ്ദേഹം ഹന്നയെന്ന് മകളെ വിളിച്ചു.ഛര്‍ദിക്കുന്നത് പപ്പയുടെ വെളുത്ത ഷര്‍ട്ടിലേക്കും പോക്കറ്റിലേക്കുമായിരുന്നു.പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ പപ്പയുടെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ മറ്റേതും സാധിപ്പിച്ചു..

ആ പപ്പ മോളെ ചേര്‍ത്ത് പിടിച്ചു.താരാട്ടു പാടി.പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു.കൂട്ടാക്കിയില്ല..
”എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ” എന്നയാള് പറഞ്ഞു..
ജോലിക്ക് പോകുമ്പോ വീട്ടിലുളളവർ മോളെ നോക്കി.പപ്പയുടെ പാട്ടുകേട്ട് , കൈച്ചൂടിനുളളില്‍ ഒരു പുതപ്പിനുളളില്‍ തണുത്ത മഴകളില്‍ പിഞ്ച്മോളുറങ്ങി.കാലം നീങ്ങി.ഹന്ന വലുതായി.ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത പപ്പയെ മോള്‍ക്ക് വല്ലാതെ മതിപ്പായി.

പപ്പായ്ക്ക് വേണ്ടി മോളും മോള്‍ക്ക് വേണ്ടി പപ്പയും ജീവിച്ചു.ഹന്നയ്ക്ക് പതിനെട്ടു തികഞ്ഞു.സൗന്ദര്യമുള്ള ഒരു പെൺകുട്ടിയായി.പപ്പ നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് വിവാഹം ചെയ്ത് കൊടുത്തു.ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഹന്നയോട് ചോദിച്ചു.’നീ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്….സത്യം മാത്രം പറയണം..എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി പറയുകയും വേണ്ടാ..”

ഹന്ന ചിരിച്ചു.”ഒരു പക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം..ഇപ്പോ എന്‍റെ അമ്മയെയാണ്..’ഹന്നയുടെ മറുപടി കേട്ടയാളമ്പരന്നു.ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ പപ്പയോടുള്ള സ്നേഹം അയാളും കേട്ടതാണ്..ആ പപ്പയുടെ പേരാണ് അയാള് പ്രതീക്ഷിച്ചതും.”അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..””അതെ അതാണ് അതിന്റെ കാരണവും..ഒരിക്കൽ എന്‍റെ പ്രിയപ്പെട്ട പപ്പ എന്നോട് ചോദിച്ചു..
“നിനക്ക് ഈ ലോകത്തിൽ ആരെയാണ് ഏറ്റവും ഇഷ്ടം?”
ഞാനപ്പനെന്ന് പറഞ്ഞു..പപ്പ എന്നെ തിരുത്തി..

അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്‍റമ്മയെ ആണ്.കാരണം ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ട്ർ പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്.മാസങ്ങള് പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു..ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ ഇല്ലാതായേക്കാം.ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാൻ എനിക്കാവില്ലാന്ന് നിന്റമ്മ പറഞ്ഞു..
ജീവിതം മുഴുക്കെ ഓര്‍ഫനേജ് പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്‍റമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചതാ മോളേ നിന്നെ..

ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ, ഒരുമ്മ വെക്കാനോ, കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ, പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസ്സിലുണ്ടാകാവൂ ഞാനൊക്കെ..”പപ്പ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ ഹന്ന നിന്നു.ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു.വല്ലാത്ത സ്നേഹമാണ്..ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ..എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ , ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന പപ്പയുടെ കഥ… അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ.

ഇതാണ് സ്നേഹം.ഒരു കുഞ്ഞ് ജനിക്കാൻ സ്വന്തം ജീവൻ കൊടുത്ത അമ്മ.
ആഴമായ സ്നേഹം…

കടപ്പാട് ……ആരോ ……എന്റെ സ്വന്തമല്ല

കല്യാണത്തലേന്ന് ഫേസ്ബുക്ക് മൊഞ്ചത്തീടെ ‘ഒളിച്ചോട്ട ഓഫർ’, പക്ഷെ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്!

കല്യാണത്തലേന്ന് ചേരാത്ത വേഷവും ഇട്ടു ഉടുത്തൊരുങ്ങി വരുന്നോരോടും പോണോരോടും ഇളിച്ചുകാട്ടി പന്തലിന്റെ പ്രവേശനകവാടത്തിൽ നിൽക്കുന്നതിലും വല്ല്യ ദുരന്തം ജീവിതത്തിൽ വേറെ ഇല്ല എന്ന് തിരിച്ചറിഞ്ഞത് മ്മളെ സ്വന്തം കല്യാണത്തലേന്നാണ്….

നൈസായിട്ട് ഒന്ന് മുങ്ങാൻ തുടങ്ങുമ്പോഴേക്കും ഏതെങ്കിലും കുരുപ്പുകൾ ഇടങ്കോലിടും…

“എല്ലാ… പുത്യാപ്ല ഇതെങ്ങോട്ടാ ആൾക്കാര് വന്നോണ്ടിരിക്കുന്നത് കണ്ടില്ലേ… അവിടെപ്പോയി ഓലെ സ്വീകരിക്കാൻ നോക്ക് ”

എന്നും പറഞ്ഞു അങ്ങോട്ട്‌ തന്നെ തിരിച്ചയക്കും…

പണ്ടാരമടങ്ങാൻ ചാക്ക് പോലത്തെ കോട്ടിട്ടത് കാരണം ചൂടും പുകയും വേറെ…

ഷുക്കൂറും ലുക്മാനും അപ്പുറത്ത് പന്തലിലിരുന്നു മ്മളെ സ്വന്തം കുടുംബത്തിലുള്ള മൊഞ്ചത്തി കുട്ടികളെ ലൈനടിക്കുന്ന തിരക്കിലാണ്…

അതിനിടയ്ക്കാണ് ഒരു തള്ള മിന്നുന്ന സാരിയൊക്കെ ഉടുത്ത് കയ്യിൽ മട്ടല് പോലത്തെ ഫോണും പിടിച്ചു കുണുങ്ങി കുണുങ്ങി കേറി വന്നത്…

ജസ്റ്റ് ഒന്ന് ഇളിച്ചു കാട്ടി അടുത്തത് ആരായിരിക്കും എന്നോർത്ത് നിൽക്കുന്നതിനിടക്ക് മൂപ്പത്തി കേറി അറ്റാക്ക് ചെയ്തു….

“മാന്വോ… അനക്ക് ന്നെ മനസിലായോ ന്നും ചോദിച്ചിട്ട് ”

സത്യം പറഞ്ഞാൽ ആ തള്ളേനെ മ്മക്ക് ആലുവാ മണപ്പുറത്ത് പോലും കണ്ടു പരിചയമില്ല… ന്നാലും ആൾക്കാരുടെ മുന്നിൽ വച്ചു അങ്ങനെ ചോദിച്ച സ്ഥിതിക്ക് അറിയില്ലെന്ന് പറഞ്ഞാൽ മോശമല്ലേ…. അതോണ്ട്…

“ങേ… പിന്നേ… ഇങ്ങളെ മനസ്സിലായില്ലെങ്കിൽ പിന്നെ ആരെ മനസ്സിലാവാനാ… എന്തൊക്കേണ്ടു വിശേഷം… ഇങ്ങളെ പുത്യാപ്ലയും കുട്ടികളും ഒന്നും വന്നില്ലേ അമ്മായീ ”

എന്നൊക്കെ അങ്ങോട്ട്‌ ചാമ്പി…

 

“പുത്യാപ്ലയും കുട്ടികളും ഒന്നും വന്നില്ലേ അമ്മായീ ” എന്ന ചോദ്യം അനാവശ്യമായിപ്പോയെന്ന് പിന്നീടങ്ങോട്ടുള്ള മൂപ്പത്തിന്റെ മുഖഭാവത്തിൽ നിന്നും ഏകദേശം പിടികിട്ടി..

“ഇതൊരു കല്യാണവീട് ആയതുകൊണ്ടും ഇയ്യ് പുത്യാപ്ല ആയിപ്പോയതുകൊണ്ടും അന്നെ ഞമ്മള് കൊല്ലുന്നില്ലെടാ പട്ടീ ”

എന്ന ഭാവത്തിൽ മുഖം ചുളിച്ചു വച്ചിട്ട് കൂർപ്പിച്ചൊരു നോട്ടവും നോക്കിയിട്ടാണ് തള്ള ഉള്ളിലേക്ക് കേറിപ്പോയത്…

(പത്തുനാല്പത് വയസ്സായിട്ടും മംഗല്യസൗഭാഗ്യം ഇല്ലാണ്ട് പുരനിറഞ്ഞു നിന്നുപോയ ഉപ്പാന്റെ ഏതോ തുമ്മിയപ്പോൾ തെറിച്ച ബന്ധത്തിലുള്ള പെങ്ങളാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്…. )

വൈകുന്നേരം മുതൽ തുടങ്ങിയതാണ്… ഓരോ ഹമുക്കുകൾ കേറി വന്നിട്ട്

“മ്മളെ അറിയോ… മനസ്സിലായോ… ന്നാ ആരാന്ന് പറയ് നോക്കട്ടെ.. ” എന്നൊക്കെ ചോദിച്ചു ആളെ നട്ടപ്രാന്ത് പിടിപ്പിക്കാൻ…

കള്ള പന്നികൾക്ക് കല്യാണത്തിനു വന്ന് എന്തേലും തരാനുണ്ടെങ്കിൽ അതും തന്നിട്ട് പള്ള നെറച്ചും കോയിബിരിയാണിയും മുണുങ്ങി അവനവന്റെ പാട് നോക്കി പോയാൽ മതി…

എന്നൊക്കെ ഓർത്ത്‌ അങ്ങനെ കുന്തം മുണുങ്ങിയപോലെ നിൽക്കുന്നതിനിടക്കാണ് മരുഭൂമിയിൽ ഒരു കുളിർകാറ്റ് പോലെ മൂപ്പത്തി കടന്നു വന്നത്….

റുഖിയത്താ…മൂപ്പത്തിന്റെ വീട് മ്മളെ വീട്ടിൽ നിന്നും രണ്ടു വീട് മാറിയാണ്…

ഈ കുളിർകാറ്റ് എന്ന് പറഞ്ഞത് ശരിക്കും മൂപ്പത്തി അല്ല ട്ടോ…

മൂപ്പത്തിന്റെ തൊട്ടു പുറകിലായി ഒരു ബോഡിഗാർഡിനെപ്പോലെ നെഞ്ചും വിരിച്ചു മറ്റൊരാൾ കൂടി കടന്നു വരുന്നുണ്ട്…

മൂപ്പത്തിന്റെ പുത്യാപ്ല… അയാളും കുളിർകാറ്റല്ല.. ആ രൂപവും ഭാവവും ഒക്കെ വച്ച് വേണെങ്കിൽ ഒരു കൊടുങ്കാറ്റ് എന്നൊക്കെ പറയാം…

അവർക്ക് രണ്ടുപേർക്കും പുറകിലായി നാണത്താൽ മുഖം കുനിച്ചു മന്ദം മന്ദം നടന്നു വരുന്നുണ്ട് മ്മളെ സ്വന്തം കുളിർകാറ്റ്….

ഉമ്മുകുൽസു….

പാതി മറച്ച സ്വർണ്ണക്കരകളുള്ള ഓറഞ്ചു തട്ടത്തിന്റെ വിടവിലൂടെ ഓളെ പാരിജാതം പൂത്തതുപോലുള്ള ആ വിടർന്ന കണ്ണുകൾ കണ്ടതോടെ ഞാനൊരു പുത്യാപ്ല ആണെന്നും പിറ്റേന്ന് മ്മളെ കല്യാണമാണെന്നും ഒരു നിമിഷത്തേക്ക് മറന്നുപോയി….

മ്മള് കുറേ ട്രൈ ചെയ്തു നോക്കിയതാണ്… ബോംബ് പൊട്ടിയാലും പെണ്ണ് താഴേക്ക് നോക്കുന്ന കണ്ണുകൾ ഒന്ന് മേലോട്ടുയർത്തി നോക്കില്ല…

അങ്ങനെ നോക്കിയാലല്ലേ മ്മളെ ഇഷ്ടം അറിയിക്കാൻ വേണ്ടി ഒന്ന് കണ്ണിറുക്കി കാണിക്കാനെങ്കിലും പറ്റൂ….

റുഖിയത്താ മ്മളെ കണ്ട ഉടനേ..

“മാന്വോ… അങ്ങനെ ഇയ്യും ഒരു പുത്യാപ്ല ആയി.. ലേ ”

എന്നും ചോദിച്ചു നൈസായി ഒരു പുഞ്ചിരി തന്നാണ് അകത്തേക്ക് കയറിയത്…

അതിനിടക്ക് മ്മളെ മറുപടി എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ കാരണം ആണോ ന്നറിയില്ല ആദ്യമായി ഉമ്മുകുൽസു മുഖമുയർത്തി എന്റെ നേർക്കൊന്നു നോക്കി….

ഈ ഇരട്ടക്കുഴൽ തോക്ക് കൊണ്ട് നെഞ്ചത്തൊരു വെടി കൊണ്ടാൽ എങ്ങനിരിക്കും… ഏതാണ്ട് അതുപോലെ ആ നോട്ടം മ്മളെ ഖൽബിലേക്കാണ് തുളച്ചു കയറിയത്….

ആ ഒരവസ്ഥയിൽ പ്രത്യേകിച്ച് മറുപടിയൊന്നും പറയാനില്ലാത്തതുകൊണ്ട്..

“ആ.. ഒരു ദുർബലനിമിഷത്തിൽ അങ്ങനൊക്കെ സംഭവിച്ചുപോയി ”

എന്ന ഭാവത്തിൽ ഉമ്മുകുൽസുവിന്റെ നേർക്ക്‌ അവസാനമായി ഒന്നുകൂടി നോക്കി….

ഇത്തവണ അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വല്ലാത്തൊരു ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു….

ആ നോട്ടത്തിൽ പ്രണയത്തിന്റെ നിരാശയുടെ ഒരു പൊടിക്ക് പരിഹാസവും ദേഷ്യവും കലർന്ന വല്ലാത്തൊരു ഡിങ്കോൾഫിക്കേഷൻ എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു…. ഒപ്പം..

“നീയെന്തിനാടാ ചക്കരേ പുത്യാപ്ല ആവാൻ പോയത്‌… കുറച്ചീസംകൂടി ട്രൈ ചെയ്തിരുന്നെങ്കിൽ നീയൊന്നു കരഞ്ഞിരുന്നെങ്കിൽ… ഒന്നുറക്കെ നിലവിളിച്ചിരുന്നെങ്കിൽ.. എന്റെയുള്ളിലെ കാമുകി ഉണർന്നേനെ മാനുക്കുട്ടീ.. ഉണർന്നേനെ ”

എന്നൊക്കെ അവൾ ആ കണ്ണുകൾ കൊണ്ട് പറയാതെ പറയുന്നുണ്ടായിരുന്നു…

ആ ടെൻഷനിൽ ആണ് രണ്ടും കൽപ്പിച്ചു അവിടുന്ന് മുങ്ങാൻ തീരുമാനിച്ചത്….

ഷുക്കൂറിന്റെ കയ്യിൽ നിന്നും ഒരു സിഗരറ്റും സംഘടിപ്പിച്ചു ടെറസിന്റെ മോളിലേക്ക് വച്ചു പിടിക്കുന്നതിനിടക്ക് പ്രതീക്ഷിച്ചതുപോലെ ചെന്നു പെട്ടത് എളാപ്പാന്റെ മുന്നിൽ….

“അല്ല… അവിടെ ആൾക്കാർ വന്നുകൊണ്ടിരിക്കുന്നതിന്റെ ഇടക്ക് ഇയ്യിതെങ്ങോട്ടാ ”

എന്നും ചോദിച്ചു മൂപ്പര് വട്ടം വച്ചു…

അന്നേരം തൊള്ളേല് നല്ല പുളിച്ചതാണ് വന്നത്… പിന്നെ എളാപ്പ ആയതുകൊണ്ട് ലേശം ഒന്ന് നൈസാക്കി ആണ് ചാമ്പിയത്…

“ഞാനൊന്ന് തൂറാൻ പോവാണ്… അവിടെ ആള്ക്കാര് വന്നോണ്ടിരിക്കുന്നതിന്റെ ഇടക്ക് വച്ചു മതിയെങ്കിൽ മ്മക്ക് അവിടെ വച്ചാക്കാം ”

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോഴേക്കും മ്മള് കലിപ്പിൽ ആണെന്നുള്ള കാര്യം മൂപ്പർക്ക് കത്തി….

“ഏയ്‌.. കൊഴപ്പല്യ… ഇയ്യ് പോയി നല്ലോണം തൂറിയിട്ട് സാവധാനം വന്നാൽ മതി… അതുവരെ ഞാൻ ഡീൽ ചെയ്തോളാം ”

എന്നും പറഞ്ഞു മൂപ്പര് മെല്ലെ സ്കൂട്ടായി…

ടെറസിൽ ഇരുന്നു തീപിടിച്ച ചിന്തകളിൽ നിന്നും ലേശം കനലെടുത്തു സിഗരറ്റിനു ജീവൻ കൊടുത്തിട്ട് സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ നന്നായൊന്നു പുകച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം…

പ്രശ്നം മ്മളെ പ്രതിശ്രുത വധു ജാസ്മിൻ തന്നെ… ഓൾക്ക് ലേശം തടി കൂടുതലാണ്…

അതും ഒരു കുറവായി തോന്നിയിട്ടില്ല ട്ടോ… ന്നാലും ഉമ്മുകുൽസുവിനെയും ബാക്കിയുള്ള മെലിഞ്ഞു വെളുത്തു ചുവന്നു തുടുത്ത മൊഞ്ചത്തിമാരെയും ഒക്കെ കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു നിരാശ…

ന്നാലും ജാസ്മിൻ മ്മളെ മുത്താണ്… ഓളില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് എന്നൊക്കെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്…

പക്ഷേ എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും മനസ്സിന്റെ ചാഞ്ചാട്ടം നിൽക്കുന്നില്ല..

ഓളെ വിളിച്ചു പത്തുമിനിറ്റ് പഞ്ചാര അടിച്ചാൽ എല്ലാം ഓക്കേ ആവും എന്നുള്ള ഉറപ്പോടെയാണ് കീശയിൽ നിന്നും ഫോൺ എടുത്തത്…

നോക്കുമ്പോൾ പത്തുനൂറ് മിസ്കോൾ… ഫോൺ സൈലന്റിൽ ആയത് കാരണം അറിഞ്ഞിരുന്നില്ല…

ആരൊക്കെയാണ് വിളിച്ചതെന്ന് നോക്കുന്നതിനിടക്കാണ് അറിയാത്ത ഒരു നമ്പർ കണ്ണിൽ പെട്ടത്…. അതിൽ നിന്ന് മാത്രം മുപ്പത്താറു മിസ്സ്കോൾ..

“ഹലോ “,,,

ഒരു കിളിനാദം ചെവിയിൽ വന്നലച്ചപ്പോൾ

മനസ്സ് വല്ലാതൊന്നുലഞ്ഞു…

“മിസ്സ്കോൾ കണ്ടു തിരിച്ചു വിളിച്ചതാണ്… ഇതാരാ ”

എന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു ഉത്തരം…

അൽപനേരം കഴിഞ്ഞു…

“മാനൂ… മിസ്സ്‌ യൂ സോ മച്ച് ”

എന്നും പറഞ്ഞു വല്ലാത്തൊരു ഇളിയും ഇളിച്ചു ഫോൺ കട്ട് ചെയ്തുകളഞ്ഞു…

ആരോ പറ്റിക്കാൻ വേണ്ടി വിളിച്ചതാവും എന്നാണ് ആദ്യം കരുതിയത്.. പിന്നെ അത് ആരെന്നറിയാഞ്ഞിട്ടു യാതൊരു സമാധാനവും ഇല്ലാത്തോണ്ട് വീണ്ടും വിളിച്ചു നോക്കി…

“ഞാൻ ആരെന്ന് മനസ്സിലായോ ”

എന്നായിരുന്നു ഇത്തവണ അവിടുന്നിങ്ങോട്ട് വന്ന ചോദ്യം…

ലേശം സീരിയസ് ആയിത്തന്നെ…

“ഇല്ല… ആരാന്ന് മനസ്സിലായില്ല… ഇങ്ങള് ആളെ കളിപ്പിക്കാതെ കാര്യം എന്താന്നു വച്ചാൽ പറയൂ ”

എന്ന് പറഞ്ഞപ്പോൾ.. അപ്പുറത്തുനിന്നും നേർത്തൊരു ചിരിയായിരുന്നു മറുപടി..

“ഞാൻ ഷഹാന… ഇപ്പൊ മനസ്സിലായോ ”

ഓർമ്മകൾ ഒരു വർഷം പുറകോട്ടു പോയി….

ഫേസ്‌ബുക്കിലെ സൗഹൃദം ആദ്യത്തെ കൂടിക്കാഴ്ചയിലെത്തുമ്പോൾ ആൾ കാണാൻ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ വല്ല്യ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല….

പിന്നെ സൗഹൃദത്തിൽ ഈ സൗന്ദര്യത്തിനൊന്നും അത്ര വല്യ പ്രാധാന്യം ഇല്ലല്ലോ…മനസ്സിനാണ് മൊഞ്ചു വേണ്ടത്… ഓളുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവൾക്കത് ആവശ്യത്തിലധികം ഉണ്ടെന്ന് ബോധ്യപ്പെട്ടതുമാണ്

പക്ഷേ ആ കോഫീഷോപ്പിന്റെ പടി കയറി ചെന്നു അവളെ കണ്മുന്നിൽ കണ്ടതോടെ കഥ ആകെ മാറി….

ഷഹാന അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു…

പനങ്കുല പോലുള്ള മുടിയും ആരെയും ആകർഷിക്കുന്ന ആ കണ്ണുകളും നല്ല തുടുത്ത ആപ്പിൾ പോലുള്ള കവിളുകളും കാട്ടി അവളെന്നെ മാടി വിളിച്ചപ്പോൾ ഒരു നിമിഷം പകച്ചു നിന്നുപോയി….

അവിടുന്ന് സ്വബോധത്തിലേക്ക് തിരിച്ചെത്തുമ്പോഴേക്കും മ്മളെ കൂടിക്കാഴ്ച കഴിഞ്ഞു ഓള് മൂടും തട്ടി പോയിരുന്നു….

അപ്പോൾ മുതലാണ് അവളോട്‌ പ്രണയം തോന്നിത്തുടങ്ങി എന്നൊരു തിരിച്ചറിവുണ്ടായത്….

അന്ന് രാത്രി മ്മളെ ഫീലിങ്ങ്സ്‌ എല്ലാം അവളുടെ ഇന്ബോക്സിലേക്ക് ചാക്കു കണക്കിന് ഇറക്കിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല…

പിന്നീടങ്ങോട്ട് വിളിച്ചിട്ടും കിട്ടിയില്ല…..

അങ്ങനെ ആകെ പ്രാന്ത് പിടിച്ചു കുറേ കാലം നടന്നു… ഒടുവിൽ സൗകര്യപൂർവം അവളെ അങ്ങട് മറന്നു…

ആ ആവളാണിപ്പോൾ ഫോണിൽ….

“ഞാൻ ഈ അടുത്താണ് നിന്റെ മെസേജ് ഒക്കെ കാണുന്നത്…. ആ ഇഷ്ടം ഇപ്പോഴും ഉണ്ടോ ”

എന്ന ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി… അതിന് മറുപടി എന്ത് പറയണം എന്നറിയില്ലായിരുന്നു..

തൽക്കാലം…

“നാളെയാണ് ന്റെ കല്ല്യാണം ”

എന്ന് പറഞ്ഞപ്പോൾ അപ്പുറത്തു നിന്നും കുറച്ചു നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല…

ശേഷം…

“കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ… നീ ഇപ്പൊ വന്ന് വിളിച്ചാൽ ഇറങ്ങി വരാൻ ഞാൻ റെഡിയാണ് ”

എന്ന ഓളുടെ ഡയലോഗ് കേട്ടതോടെ കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായിപ്പോയി….

പെണ്ണ് കെട്ടാൻ വേണ്ടി തിരഞ്ഞു നടക്കുമ്പോൾ മരുന്നിനു പോലും ഒരു മൊഞ്ചത്തീനെ കിട്ടൂല…

അഥവാ ഏതിനെയെങ്കിലും കെട്ടിക്കഴിഞ്ഞാൽ പിന്നങ്ങോട്ട് മൊഞ്ചത്തിമാരുടെ ഘോഷയാത്രയായിരിക്കും… എങ്ങോട്ട് തിരിഞ്ഞാലും അവിടെല്ലാം മൊഞ്ചത്തിമാരുടെ ആറാട്ട്…

അന്നേരമാണ് കെട്ടിയ പെണ്ണിനെ കൊണ്ടുപോയി വല്ല പൊട്ടക്കിണറ്റിലും ഇടാൻ തോന്നുക…

ഇത് ഞാൻ പറഞ്ഞതല്ല… മ്മളെ ചങ്ക് ലുക്മാൻ പറഞ്ഞതാണ്…

സാധാരണ എല്ലാർക്കും ഇതുപോലുള്ള അനുഭവങ്ങൾ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ആണ് തുടങ്ങുക… ഞമ്മക്കിത് കല്യാണത്തലേന്ന് മുതൽ തുടങ്ങി എന്ന് മാത്രം…

“അത്.. പിന്നേ.. ന്റെ ജാസ്മിൻ ”

അപ്പോഴേക്കും അവൾ ശബ്ദം ലേശം കനപ്പിച്ചു…

“ഓൾക്ക് ന്നേക്കാൾ മൊഞ്ചുണ്ടോ ”

എന്ന് ചോദിച്ചപ്പോൾ കള്ളം പറയാൻ തോന്നിയില്ല…

“ഏയ്‌ അത്രക്കൊന്നും ഇല്ല… ലേശം തടി കൂടുതലാണ് ”

എന്ന് പറഞ്ഞതോടെ ഷഹാന ചിരിച്ചുകൊണ്ട്…

“ന്നാ പിന്നെ നീ വാ… മ്മക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം ”

എന്ന് പറഞ്ഞു വീണ്ടും നിർബന്ധിക്കാൻ തുടങ്ങി….

ഓൾക്കെന്താ വട്ടാണോ എന്ന് ഇടക്ക് തോന്നാതിരുന്നില്ല…. ന്നാലും രണ്ടും കല്പിച്ചു..

“ഇയ്യിത് ഒന്നുരണ്ട് മാസം മുന്നേ പറഞ്ഞാൽ ഞാൻ ഓക്കേ ആയിരുന്നു… ഇനിയിപ്പോ ഒന്നും നടക്കൂല.. ഞാൻ ആകെ പെട്ടുപോയി ”

എന്നും പറഞ്ഞു ഫോൺ കട്ടാക്കാൻ തുടങ്ങുന്നതിനിടക്ക് അപ്പുറത്തു നിന്നും പരിചിതമായ മറ്റൊരു ശബ്ദം…

“ഇങ്ങള് പെട്ടുപോയതാണ് അല്ലേ കള്ള ഹംക്കേ… ഞാൻ ശരിയാക്കിത്തരാം ട്ടോ”,, എന്നും പറഞ്ഞുകൊണ്ട്…

അള്ളോ ഇത് ഞമ്മളെ ജാസ്മിന്റെ സൗണ്ട് ആണല്ലോ റബ്ബേ എന്നും വിചാരിച്ചു അന്തം വിട്ടിരിക്കുന്നതിനിടക്ക് അപ്പുറത്തുനിന്നും രണ്ടിന്റെയും പൊട്ടിച്ചിരി ഉയർന്നു തുടങ്ങിയിരുന്നു…. ഒപ്പം…

“അല്ല… ഇനിക്കാണോ ജാസ്മിനാണോ കൂടുതൽ മൊഞ്ച്…. അത് പറഞ്ഞിട്ടാക്കാം ഇനി ബാക്കി കാര്യങ്ങൾ.. ”

ചിരിക്കുന്നതിന്റെ ഇടക്ക് മ്മളെ ജാസു ലേശം കട്ടകലിപ്പ് അഭിനയിച്ചതുകൊണ്ടാണ് അത് ചോദിച്ചതെന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായി…

“അയ്യേ… ഒന്ന് പോ അവിടുന്ന്… ഓളെ കാണാൻ ഒരു മൊഞ്ചും ഇല്ല.. ഒന്നായിട്ടും ടെലിഫോൺ പോസ്റ്റിൽ വെള്ള പെയിന്റ് അടിച്ചതുപോലൊരു വെള്ളക്കൂറ… അയ്യേ…

ഇയ്യ് നല്ല വെണ്ണക്കട്ടി പോലുള്ള സുബർക്കത്തിലെ ഹൂറിയല്ലേ ന്റെ ജാസൂ ”

എന്നങ്ങോട്ട് ചാമ്പിയതോടെ ജാസു കൂളായി….

“ഇങ്ങളെങ്ങാനും ഈ ഒളിച്ചോട്ടത്തിനു സമ്മതിച്ചിരുന്നെങ്കിൽ റബ്ബാണെ നാളെ ഇങ്ങളെ ആദ്യരാത്രിക്ക് പകരം ഖബറടക്കം നടത്തിയേനെ ഞമ്മള് ”

എന്ന ജാസ്മിന്റെ താക്കീതും കൂടി കിട്ടിയതോടെ മോങ്ങാനിരുന്ന നായേടെ തലയിൽ തേങ്ങാ വീണപോലെ ആയിപ്പോയി ഇമ്മള്….

തൽകാലം മൂന്നാല് ചക്കരേ തേനേ പാലെ.. എന്നൊക്കെ വിളിച്ചു ഓളെ കുപ്പിയിലാക്കിയാണ് വിട്ടത്… അല്ലേൽ പിറ്റേന്നത്തെ ആദ്യരാത്രി കാളരാത്രി ആയേനെ…

അതിന് ശേഷം ഷഹാന വീണ്ടും വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു….

ജാസ്മിൻ ഓളെ ക്ലാസ്‌മേറ്റ് ആയിരുന്നു… അങ്ങനെ ഓളെ കല്യാണത്തിന് വന്നപ്പോൾ ആണ് എന്റെ ഫോട്ടോ കണ്ടതും അങ്ങനെയാണ് രണ്ടാളുംകൂടി എനിക്കിട്ടൊരു പണി തരാൻ തീരുമാനിച്ചത് എന്നൊക്കെ…

കൂട്ടത്തിൽ അന്നത്തെ ആ കൂടിക്കാഴ്ചക്ക് ശേഷം ഓളെ ഫോൺ കേടായി… അതിനിടക്ക് ഓളെ കല്യാണവും കഴിഞ്ഞു പിന്നേ ഫേസ്ബുക്ക് ഒന്നും നോക്കാനുള്ള സമയം കിട്ടിയില്ല എന്നും പറഞ്ഞു…..

ഏതായാലും ജാസ്മിൻ മുത്താണ്…. മ്മക്കിട്ടു നല്ല എട്ടിന്റെ പണി തന്നിട്ടാണെങ്കിലും മ്മളെ എല്ലാ കൺഫ്യുഷനും ഓള് തീർത്തു തന്നു…

രചന:- സലീൽ ബിൻ ഖാസിം

അവന്‍ കടിച്ചുകീറും; പിന്നെ ഉമ്മകള്‍ കൊണ്ടുമൂടും; മകനെപ്പറ്റി അമ്മയുടെ അനുഭവം .

ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂർത്തിയാക്കാൻ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാൻ കഴിയുമോയെന്നറിയില്ല. ഉറക്കം അവസാനിപ്പിച്ച് ഒരു വന്യമൃഗത്തെപ്പോലെ എന്റെ മുല കുടിച്ചു, എന്റെ കൈ പിടിച്ചു പിച്ചവെച്ച, എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും, ഉമ്മകളും ഏറ്റുവാങ്ങിയ അവൻ ഉണർന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എങ്കിലും എനിക്കെഴുതണം. ഓട്ടിസം പോലെയുള്ള അവസ്ഥകൾ അതിന്റെ ഇരകൾ എങ്ങനെ നേരിടുന്നുവെന്നു. എന്തിനിവൻ ഇതൊക്കെ ചെയ്യുന്നു എന്നു തിരിച്ചറിയാനാവാതെ പതറി നിന്നിട്ടുണ്ട്. സ്വഭാവങ്ങളിലെ വിചിത്ര രീതികളും, വൈജാത്യങ്ങളും നമ്മുടെ അറിവുകൾ കൊണ്ടും, യുക്തി കൊണ്ടും മാനേജുചെയ്തും , അതിജീവിച്ചു വരുമ്പോളാകും നമ്മളെ അടിമുടി തകർക്കുന്ന പുതിയ പെരുമാറ്റ വൈകല്യങ്ങളുമായാവും അവർ വരിക.

കഴിഞ്ഞ ഒരാഴ്ചയായി അവൻ ഇടക്ക് ഏതോ വൈകാര്യകതയുടെ ഭാഗമായി സ്വയം കടിക്കുന്നതിനൊപ്പം എന്നേയും കടിക്കാൻ ശ്രമിക്കുന്നു. രാവിലെയോ , വൈകുന്നേരമോ രണ്ടോ മൂന്നോ മിനിറ്റു നീളുന്ന ഒരു പ്രവർത്തി. ആദ്യ ദിനം പതറിപ്പോയി. കൈ മുഴുവൻ കടി കൊണ്ടു കരിനീലിച്ചു കിടന്നു. ഇത്രയും നാളത്തെ അനുഭവം വച്ചു സെൻസറി ഇഷ്യു ആകും എന്നു കരുതി , അതിനുള്ള ചില പൊടിക്കൈകൾ ചെയ്തു.

എങ്കിലും ദിവസത്തിൽ എപ്പോഴെങ്കിലും ഒരു തവണ ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാൻ വന്നു . എന്തു ചെയ്യണമെന്നു ആലോചിച്ചപ്പോൾ ഒരു വഴിയേ തെളിഞ്ഞുള്ളു, തിരിച്ചു വയലന്റായി പ്രതികരിക്കുക. അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു… അതിനു ശേഷം അവൻ എന്നെ കെട്ടിപ്പിടിക്കും, ഉമ്മകൾ കൊണ്ടു മൂടും.. എല്ലായ്പ്പോഴും പോലെ. മുമ്പൊക്കെ രാവിലെ ഉണരുമ്പോൾ ഞാൻ ചെയ്യുന്നതു പോലെ എന്റെ നെറ്റിയിൽ ഉമ്മ തരും, ഇടക്ക് ഉണർന്നാൽപ്പോലും ചിലപ്പോൾ ഉമ്മ തരും, എണീറ്റു പോകുന്നതിനു മുമ്പ് എന്റെ നെറ്റിയിൽ ഉമ്മ വയ്ക്കും, എന്നിട്ടു ഊഞ്ഞാൽ ആടാൻ പോകും. രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ പാട്ടു കേട്ടുറങ്ങും. ചിലപ്പോൾ നിർബന്ധപൂർവ്വം എന്നെ ഒപ്പം കിടത്തും. ആ കുട്ടിയാണ് എന്നെ ഒരു വന്യ മ്യഗത്തെപ്പോലെ ആക്രമിക്കുന്നത്.

അതിനിടയിലാണ് അമ്മ പറഞ്ഞത് പരിചയത്തിലുള്ള ഒരു ഓട്ടിസ്റ്റിക്കായ കുട്ടി വല്ലാതെ വയലന്റായപ്പോൾ കണ്ട ഡോക്ടറെ കുറിച്ചും , ഉണ്ടായ മാറ്റത്തെ കുറിച്ചും. സിദ്ദിനെയും കൂട്ടി പുറത്തു പോകുക എളുപ്പമല്ല. അവനിഷ്ടമല്ല. എങ്കിലും ഡോക്ടറെ വിളിച്ചു, അവന് സിറ്റിംഗ് ടോളറൻസ് ഇല്ലാത്തതു കൊണ്ട് ഫോണിൽ പറയട്ടെ കാര്യങ്ങൾ എന്നു ചോദിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ചു നിങ്ങൾ തനിയെ വരൂ. ഞാൻ : അങ്ങനെ ഏൽപ്പിക്കാൻ ആരും ഇല്ല. കഴിഞ്ഞ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്യാൻ അമ്മയെ ഏൽപ്പിച്ചു പോയ അനുഭവം ആയിരുന്നു മുമ്പിൽ. പിറ്റേന്ന് ഡോക്ടറെ കാണുന്നതിനു മുമ്പ് പറയാൻ ഉള്ളതൊക്കെ ഒരു ബുക്കിൽ എഴുതി. അവനെ പുറത്ത് ഞാൻ മാനേജ് ചെയ്യാംമെന്നും, ഡോക്ടർ അതൊക്കെ വായിച്ചു ക്ലാരിഫിക്കേഷൻ ആവശ്യപ്പെട്ടാൽ കൊടുത്താൽ മതിയല്ലോയെന്നും കരുതി. പക്ഷേ അവനെന്നെ അവിടെ നിലം തൊടീച്ചില്ല.

ഡോക്ടർ പെട്ടന്ന് ഞാൻ മരുന്നെഴുതാം. കുട്ടി വല്ലാതെ ഇറിറ്റബിളാണ്. അത് കുറയട്ടെ എന്നു പറഞ്ഞു പ്രിസ്ക്യപ്ഷൻ എഴുതി . അതിനിടക്ക് സിദ്ദ് പുറത്തേക്കോടി. ഞാൻ പ്രിസ്ക്യപ്ഷനും വാങ്ങി ഫീസ് പോലും കൊടുക്കാൻ മറന്ന് പുറത്തേക്കോടി. ഇതിനിടയിൽ അവൻ ഏതോ ആളുകൾ അവിടെ വന്ന ഓട്ടോയിൽ കയറി ഇരിപ്പുറപ്പിച്ചു. ഡ്രൈവറെ കൊണ്ടു, വരുന്ന വഴി മരുന്നു വാങ്ങിയിച്ചു. ബസിൽ ഇരുന്നപ്പോൾ ആണോർത്തത് ഡോക്ടറുടെ ഫീസിന്റെ കാര്യം. വിളിച്ചു സോറി പറഞ്ഞു. ഇനിയും വരുമ്പോൾ തരാമെന്നും. രാത്രിയിൽ മരുന്നു കഴിച്ചു 8.30 ക്കുറങ്ങിയ കുഞ്ഞ് 9.45 വരെ ഉറങ്ങി.

ഉണർന്നത് എന്നത്തേയും പോലെ ശാന്തമായോ , ഊഞ്ഞാലിലേക്കോ ആയിരുന്നില്ല. ഒരു തരത്തിൽ പല്ലു തേപ്പിച്ചു കുളിപ്പിച്ചു . ബ്രേക്ക് ഫാസ്റ്റ് കൊടുത്തു. അതിനുശേഷം മയക്കത്തിനും ഉറക്കത്തിനുമിടയിൽ അവൻ വന്യമൃഗത്തെപ്പോലെ എന്നെ ഉപദ്രവിച്ചു. ഓരോ തവണയും ഞാൻ പലതവണ കടി കൊണ്ടു. പ്രതിരോധിക്കുന്നതിനിടയിൽ എന്റെ നഖം കൊണ്ടുമൊക്കെ എന്റെ കുഞ്ഞിന്റെ മുഖം മുറിഞ്ഞു. ഓരോ പത്തു മിനിറ്റിലും ഇതൊക്കെ ആവർത്തിച്ചു. അവളെ കൊല്ലല്ലേ, നിന്നെ എങ്ങനയാ അവൾ നോക്കുന്നത്, പൊന്നു പോലയല്ലേ എന്നൊക്കെ അമ്മ അലറിക്കരഞ്ഞു. ഇതിനിടക്ക് ചില ഡോക്ടർമാരേയും സുഹൃത്തുക്കളോടുമൊക്കെ പ്രസ്തുത മരുന്ന് ഇത്തരം കേസിൽ കൊടുക്കുന്നതാണെന്ന് ഉറപ്പു വരുത്തി. മയക്കം വിട്ടുമാറാത്തതു കൊണ്ട് അവന്റെ റൂട്ടിൻ , ഊഞ്ഞാലാട്ടം ഒക്കെ മുടങ്ങിയതിലുള്ള ഇറിറ്റേഷൻ ആകുമെന്ന എന്റെ ഒബ്സർവേഷൻ ചിലപ്പോൾ ശരിയാകാമെന്ന് ഒരു ഡോക്ടർ പറഞ്ഞു. എങ്കിൽ പകുതി doze നല്‍കാമെന്ന് സുഹൃത്തിന്റെ ഒപ്പം ഞാൻ തീരുമാനിച്ചു . അങ്ങനെ ഈ രാത്രി പകുതി doze നല്‍കി. പക്ഷേ ഉറക്കത്തിനും മയക്കത്തിനുമിടയിൽ വീണ്ടും അവനെന്നെ ഉപദ്രവിക്കാനെത്തി. അമ്മ അവളെ കൊല്ലല്ലേയെന്ന് അലറി കരഞ്ഞു. അവർ ദ്രാന്തിയെപ്പോലെ തന്നത്താൻ അലച്ചു. നീ ഏതെങ്കിലും കയത്തിൽപ്പോയി ചാടി ചത്തോ, അവൾ വല്ലയിടത്തും പാത്രം കഴുകിയായാലും ജിവിക്കുമെന്നവർ കരഞ്ഞു. ഞാൻ അമ്മയോട് നിങ്ങൾ അടുത്ത വീട്ടിൽ പൊക്കോ .. ഞാൻ അവനെ മാനേജ് ചെയ്തൊളാം. ഞാൻ എങ്ങനെ പോകും .

‘നിന്നെ കൊല്ലുമവൻ … ഇതിനിടക്ക് അമ്മ അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്തു . കസിൻസ് വന്നു.. എല്ലാവരും ഇരിക്കെ ബഹളങ്ങൾ കുറച്ചു കുറച്ചുഅവൻ ഉറങ്ങാൻ കിടന്നു. ഞാൻ പതിയെ തട്ടി കൊടുത്തു . 10 30 തോടവൻ ഉറങ്ങി. അവരും പോയി. നാളെ നേരം വെളുക്കുന്നതോർത്തെനിക്കു പേടിയാണ്. ഇനിയും കടി കൊള്ളാൻ കൈയിൽ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്നു ആഗ്രഹിക്കാൻ പോലും കഴിയില്ല. ആരവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷറിയാണ് ചിലപ്പോൾ.

എത്ര ഫോൺ കോളുകൾക്കു വേണ്ടി കാത്തിരുന്നു. എത്ര പേരെ ബുദ്ധി മുട്ടിച്ചു. ശല്യമാകുമോയെന്നു ഭയന്നു. അവർ എന്തു കരുതുമെന്ന് ആകുലപ്പെട്ടു. എന്നിട്ടും വിളിച്ചു ബുദ്ധിമുട്ടിച്ചു. അതിനിടക്ക് മരുന്നു തന്ന ഡോക്ടർ എവിടെയെങ്കിലും കൊണ്ടു അഡ്മിറ്റ് ചെയ്തു, ഐസലേറ്റ് ചെയ്യൂ എന്ന് പറഞ്ഞു. എവിടെ എങ്ങനെ കൊണ്ടു പോകുമെന്ന് നെഞ്ചകം അലറി കരഞ്ഞു. അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു എന്നത്തേയും പോലെ അവനൊപ്പം ഉറങ്ങാൻ ഇന്നെനിക്കു പേടിയാണ്. ഇപ്പളാണ് ഇത്തിരി ചോറുണ്ടത്. ദിവസം മുഴുവൻ ഒന്നും കഴിച്ചില്ല. കുളിച്ചില്ല. കുളിച്ചിട്ടുള്ള ഞങ്ങളുടെ വൈകിട്ടത്തെ നടത്തവും ഇല്ല. എന്റെ കുഞ്ഞിന്റെ മുഖം …. നുണക്കുഴികളിൽ കുസൃതി എഴുതിയ കുഞ്ഞിമുഖം. എന്തിനാണ് എന്റെ കുഞ്ഞേ ഈ വന്യഭാവങ്ങൾ. ഇതെഴുതിയത് മുഴുവൻ മനുഷ്യർക്കും വേണ്ടിയാണ്. ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങൾ കരുണ ഉള്ളവരാകണം . എനിക്ക് ഉപദേശം വേണ്ട. Be bold , brave , ഈ സമയം കടന്നു പോകും എന്നൊന്നും. പറ്റുമെങ്കിൽ ജീവിതത്തിൽ ഇത്തരം മനുഷ്യരോടെ കരുണയുള്ളവർ ആകുക. മനുഷ്യന്റെ കാരുണ്യത്തിലാണ് അതിജീവിച്ചതൊക്കെയും. ചേർത്തു നിർത്തിയ സുഹൃത്തുക്കളുടെ ധൈര്യത്തിലും…… നാളെത്തെ ദിവസം ഉണരുന്നതോർത്തൊരു ചങ്കിടിക്കുന്നുണ്ട്, ഭയാശങ്കകളാൽ…. മരണം പോലും ആർഭാടമായ മനുഷ്യരുണ്ടി ഭൂമിയിൽ……

കുട്ടൻപിള്ളയുടെ ശിവരാത്രി റിവ്യൂ വായിക്കാം

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻ പിള്ളയുടെ ശിവരാത്രി ഇന്നാണ് റിലീസ് ചെയ്തത്. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചു വരികയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ. ചിത്രത്തിന്റെ പോസ്റ്ററുകളിൽ കുട്ടൻ പിള്ളയുടെ ചക്കപ്രാന്തിനെ പരാമർശിക്കുന്ന ചിത്രമാണിതെന്ന് പറഞ്ഞിരുന്നു. ചിത്രത്തിലെ ചില രസകരമായ ഗാനങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വെത്യസ്തമായ അവതരണവും ഈണവും കൊണ്ട്തന്നെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. .കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ വിശദമായ റിവ്യൂവിലേക്ക്..

പൊലീസുകാരനായ കുട്ടൻ പിള്ളയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ബന്ധുക്കളുടെ ചില പ്രവർത്തികൾ അയാളെ എങ്ങനെ ബാധിക്കുന്നു എന്നാണ് ചിത്രം വരച്ചുകാട്ടുന്നത്.പേരുപോലെ തന്നെ കുട്ടൻ പിള്ളയുടെ ജീവിതത്തിലെ ഒരു ഭാഗമാണ് ഈ ചിത്രത്തിന്റെ കഥ. മക്കളും മരുമക്കളും താൻ ജീവന് തുല്യം സ്നേഹിക്കുന്ന പ്ലാവുമാണ് ചിത്രത്തിന്റെ കഥയെ മുൻപോട്ട് കൊണ്ടുപോകുന്നത്. വളരെ രസകരമായ ധാരാളം നിമിഷങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല സന്ദർഭങ്ങളും തിയേറ്ററിൽ പൊട്ടിച്ചിരി ഉയർത്തി എന്ന് തന്നെ പറയാം.

സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രം. അദ്ദേഹം തന്റെ കഴിവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അൽപം പ്രായം ചെന്ന കുട്ടൻ പിള്ളയുടെ സ്വഭാവ മാറ്റങ്ങളും, നിർബന്ധ ബുദ്ധിയും, ചില പിടിവാശികളും എല്ലാം തന്നെ സുരാജ് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ശ്രിന്ദ, ബൈജു സോപാനം എന്നീ താരങ്ങളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ വിധത്തിലുള്ള കാസ്റ്റിങാണ് ഈ ചിത്രത്തിൽ ഉള്ളത്. ശരിയായ വിധത്തിൽ സംവിധായകൻ അഭിനേതാക്കളെ ഉപയോഗിച്ചിട്ടുമുണ്ട്.

ഫാസിൽ നസീറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹനം നിർവഹിച്ചിരിക്കുന്നത്. വലിയ അനാവശ്യ കോലാഹലങ്ങൾ ഒന്നും തന്നെ സൃഷ്ട്ടിക്കാതെ ഭംഗിയായി ഛായാഗ്രഹണം പൂർത്തിയാക്കിയിട്ടുണ്ട്. സയനോറാ ഫിലിപ്പ് തന്റെ സംഗീത സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് ഭംഗിയാക്കിയിട്ടുണ്ട്.

കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിനാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും, എല്ലാ പ്രായക്കാരെയും ചിത്രം നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷിക്കാം. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.

രാത്രിയെനിക്ക് വിളിക്കരുത് ,ഞാൻ വേറൊരാളുടെ ഭാര്യയാവാൻ പോവുകയാണ്

=രാത്രിയെനിക്ക് ഇനി വിളിക്കരുത് ,ഞാൻ വേറൊരാളുടെ ഭാര്യയാവാൻ പോവുകയാണ് .=

എന്റെ തെറ്റ് .എന്റെ പിഴ , മനസ്സ് ഒരായിരംവട്ടം വിളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു . കണ്ണുകൾ എന്നോട് വെറുപ്പ് കാണിക്കുന്നു .അല്ലെങ്കിൽ എന്തുകൊണ്ട് അവക്ക് രാത്രിയുടെ സുന്ദര യാമങ്ങളിലേക്ക് ഒരു സ്വസ്ഥ നിദ്രയിലേക്ക് എന്നെ കൊണ്ട് പോയിക്കൂടാ .

എനിക്കിപ്പോഴും ആ മനസ്സിൽ എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെന്ന എന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കുന്ന രീതിയിലുള്ള ആ മറുപടി ആയുസ്സുള്ള കാലത്തോളം എനിക്കൊരു വിങ്ങലായി മാറും തീർച്ച . ചെയ്തത് തെറ്റ് തന്നയാണ് ഒരു അന്യ പെൺകുട്ടിക്ക് ആ നേരത്തു വിളിക്കാൻ പാടില്ലായിരുന്നു , നീ എപ്പോഴാണ് എനിക്ക് അന്യയായത് എന്നറിയാൻ എനിക്ക് കഴിഞ്ഞില്ലാലോ പെണ്ണെ …

ചെവിയിൽ ഉമ്പായിയുടെ ഗസലുകൾ വിരഹത്തിന്റെ വേദന കുത്തിനിറക്കുന്നുണ്ട്, വേദനിക്കട്ടെ വേദന എനിക്ക് എന്നും ഒരു മരവിപ്പ് മാത്രമാണ് ..

ഒരുമിച്ചു ഉള്ള നാളുകളെ പറ്റിയുള്ള സ്വപ്ങ്ങൾ അവൾ പങ്കുവെച്ചപ്പോ ഞാൻ കേട്ട് നിന്നിരുന്നു . അറിഞ്ഞോ അറിയാതെയോ മനസ്സിലിത്തിരി ആശയുടെ വിത്തുകൾ ഞാനും പാകിയിരുന്നു . തിരിച്ചറിവിന്റെ സമയം വന്നപ്പോ ന്യായീകരണങ്ങളില്ലാത്ത കാരണങ്ങൾ കണ്ടെത്തി തിരിച്ചു നടന്നത് ഞാൻ തന്നെയാണ് . നിന്നെ ഒരു തീരാ വേദനിയിലേക്ക് തള്ളിയിടാൻ എനിക്ക് കഴിയുമായിരുന്നില്ല പാറു ..

നാളുകൾക്കിപ്പുറം നിന്റെ ശബ്ധം കേൾക്കാൻ കൊതി തോന്നിയത് എന്തിനു . കയ്യിലുള്ള അവസാന ദിർഹവും ഇന്നലെ തീർന്നിരുന്നു . തണലായ്‌ നിന്നിരുന്ന സൗഹൃദങ്ങൾ കാരണങ്ങൾ കണ്ടെത്തി അകന്നു പോയിരുന്നു .

ആരുടെയൊക്കെ മുഖത്തെ പുഞ്ചിരി മായരുതെന്നോർത്തു ഞാൻ നിന്നെ നഷ്ടപ്പെടുത്തിയോ അവരെല്ലാം ഇന്നലെ കണ്ണുനീരിൽ കുളിച്ചിരുന്നു.. ഈ നശിച്ച ഒറ്റപ്പെടലിൽ നിന്നൊരു മോചനം നിന്റെ കുഞ്ഞു ശബ്ദത്തിനും വാക്കുകൾക്കും തരാൻ കഴിയുമെന്നോർത്തു പോയി ഞാൻ .എന്നെ മനസ്സിലാക്കുന്ന ഒരാളുടെ സാമിപ്യം ശബ്ദമായെങ്കിലും ഇന്നലെ രാത്രി കൊതിച്ചു പോയി … എത്രയോ തവണ എന്നെ ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ നിന്നും നീയെന്നെ രക്ഷച്ചിട്ടുണ്ട് .

ഓർമ്മകളെ ഓർമ്മകളെ എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ ഓർമ്മകളെ തിരിച്ചു വന്നെന്റെ കൂടെ നിൽക്കു ..ഞാൻ വീണുപോയാൽ തീർന്നു .പിടിച്ചു നിന്നെ കഴിയു എനിക്ക് ..

നിന്നെ തനിച്ചാക്കി പോയതിനുള്ള ശിക്ഷയായി വാക്കുകൾ കൊണ്ട് നീ മുറിവേൽപ്പിച്ചപ്പോൾ മരണത്തെ പോലും ഓർത്തെടുത്ത ഒരു നിസ്സഹായത ഉണ്ടായിരുന്നു എന്റെ അവസ്ഥക്ക് . ആരോ എഴുതിവെച്ച കഥക്ക് തിരശീലയിൽ ആടിക്കൊണ്ടിരിക്കുന്ന ഒരു കോമാളി മാത്രമാണ് ഞാനിന്നു . തളർന്നു പോവുന്നിടത്തു് നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു പറന്നിരുന്ന എന്നെ എനിക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു .

എനിക്കൊന്നുറങ്ങണം പ്രിയപ്പെട്ടവരെ .. ഒരു അപ്പൂപ്പൻ താടിയുടെ ഭാരമില്ലായ്മ പോലെ, ജീവിതം ഏൽപ്പിച്ചു തന്ന ഭാണ്ഡക്കെട്ടുകൾ ഇറക്കിവെച്ചു സ്വസ്ഥമായൊരു ഉറക്കം .. അവസാനമായ മരണമെന്ന് നിങ്ങൾ അതിനെ വിളിക്കുമെങ്കിലും എനിക്കതൊരു തുടക്കമാണ് , എനിക്ക് നഷ്ടപ്പെട്ട എന്റെ ,എന്റെ കൗമാരത്തിന്റെ ,യവ്വനത്തിന്റെ , ആഗ്രഹങ്ങളുടെ ,സ്വപ്നങ്ങളുടെ പൂർണ്ണതയിലേക്കുള്ള തുടക്കം ..

ഉമ്പായിയുടെ ഗസലുകൾ ചെവികളിൽ ഇപ്പോഴും താളം സൃഷ്ടിക്കുന്നുണ്ട് .

വീണ്ടും പാടാം സഖീ നിനക്കായ്

വിരഹ ഗാനം ഞാൻ

ഒരു വിഷാദഗാനം ഞാൻ ….

നീലത്താമര വിടരും നിന്നുടെ

നീർമിഴി നിറയില്ലെങ്കിൽ ………

ഈ 8 ചോദ്യങ്ങൾക്ക് നിങ്ങൾ നിൽക്കുന്ന ഉത്തരമാണ് അതിനുള്ള മറുപടി.

നിങ്ങളും പങ്കാളിയും തമ്മിൽ ഇഴപിരിയാനാകാത്ത സ്നേഹ ബന്ധമാണോ അതോ വെറും ഭാര്യാ-ഭർതൃ ബന്ധം മാത്രമോ?

ഈ 8 ചോദ്യങ്ങൾക്ക് നിങ്ങൾ നിൽക്കുന്ന ഉത്തരമാണ് അതിനുള്ള മറുപടി

1. ഞാൻ എന്റെ പങ്കാളിയെ കുറിച്ച്‌ Crazy ആണ്

(a) തീർച്ചയായും
(b) Crazy? ഒരിക്കലും അല്ല, പക്ഷേ ഇഷ്ടമാണ്
(c) ഞങ്ങൾ പരസ്പരം അങ്ങനെ അല്ല എന്ന് വിചാരിയ്ക്കുന്നു.

2. എന്റെ പങ്കാളി എപ്പോഴും സന്തോഷത്തിലാണ്

(a) അതെ, എല്ലായിപ്പോഴും
(b) അതെ, ചിലപ്പോഴൊക്കെ
(c) ഇല്ല, വളരെ കുറച്ച്‌ സമയങ്ങളിൽ

3. എന്റെ പങ്കാളി എന്റെ ആവശ്യങ്ങൾ അറിഞ്ഞ്‌ എല്ലായിപ്പോഴും പ്രവർത്തിയ്ക്കുന്നു

(a) അതെ
(b) ചിലപ്പോഴൊക്കെ
(c) ഒരിക്കലും ഇല്ല

4. എന്റെ പങ്കാളിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് എനിയ്ക്ക്‌ നന്നായി അറിയാം

(a) തീർച്ചയായും
(b) ഞാൻ ശ്രമിക്കുന്നുണ്ട്‌
(c) അറിയില്ല

5. എല്ലായിപ്പോഴും ഞങ്ങൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിയ്ക്കുന്നു

(a) ചിലപ്പോഴൊക്കെ
(b) എല്ലായിപ്പോഴും
(c) ഞങ്ങൾ തിരിക്കിലാണ്

6. എന്റെ പങ്കാളി എല്ലായിപ്പോഴും ടെൻഷനിലാണ്

(a) ഒരിക്കലും ഇല്ല
(b) അതെ, എന്നാൽ വളരെ കുറവാണ്
(c) അതെ, എല്ലായിപ്പോഴും

7. ഞങ്ങൾ എപ്പോഴും films/games എന്നിവ ഒരുമിച്ച്‌ ആസ്വദിയ്ക്കുകയും ഇഷ്ടമുള്ള booksനെ കുറിച്ച്‌ ചർച്ച നടത്തുകയും ചെയ്യുന്നു.

(a) എല്ലായിപ്പോഴും
(b) ചിലപ്പോഴൊക്കെ
(c) ഒരിക്കലും ഇല്ല

8. പങ്കാളിയുടെ emotional ആയ ആവശ്യങ്ങളെ കുറിച്ച്‌ ചോദിച്ച്‌ മനസ്സിലാക്കും

(a) അതെ
(b) ചിലപ്പോഴൊക്കെ
(c) അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല
നിങ്ങൾക്ക്‌ ലഭിച്ച സ്കോറും ബന്ധത്തിന്റെ ദൃഢതയും മനസിലാക്കാം.

1. നിങ്ങളുടെ ഉത്തരങ്ങളിൽ കൂടുതൽ ‘a’ ആണെങ്കിൽ, നിങ്ങളുടെ ബന്ധം emotionally ഉറച്ചതാണ് –

നിങ്ങൾ പരസ്പരം ആവശ്യങ്ങളെക്കുറിച്ച്‌ അറിയുകയും, അതിന് വേണ്ടി പ്രയത്നിയ്ക്കുകയും ചെയ്യുന്നു. ഇത്‌ നിങ്ങളുടെ ബന്ധം കരുത്തോടെ നിലനിൽക്കാൻ കൂടുതൽ സഹായിക്കുന്നു.

2. Emotional connection നിങ്ങളുടെ ബന്ധത്തിൽ കാണുന്നില്ല –

നിങ്ങളുടെ ഉത്തരങ്ങളിൽ കൂടുതലും ‘b’ ആണെങ്കിൽ, നിങ്ങളുടെ relaionship ok ആണ്. എന്നാലും passion കുറവാണ്. നിങ്ങൾ പരസ്പരം ഉള്ള mental connection ഉറച്ചതാക്കണം. നിങ്ങളുടെ പാർട്ണറുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ നിങ്ങൾ ഇതിൽ വിജയിക്കും. പരസ്പരം തുറന്ന് സംസാരിയ്ക്കുക…

3. നിങ്ങളുടെ relationship ശരിയായ രീതിയിൽ അല്ല –

എല്ലാ ഉത്തരങ്ങളും ‘c’ ആണെങ്കിൽ നിങ്ങൾ തമ്മിൽ നല്ല relationshipൽ അല്ല. കുറച്ച്‌ bയും കൂടുതൽ ‘c’യും ആണെങ്കിൽ അത്യാവശ്യമായി നിങ്ങളുടെ relationshipൽ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ബന്ധം ഒരു തകർച്ചയിലേയ്ക്കാണ് പോകുന്നത്‌. കൂടുതൽ സമയം നിങ്ങൾ പങ്കാളിയ്ക്കായി മാറ്റിവയ്ക്കുക

ഒരിക്കലെങ്കിലും നിങ്ങളുടെ മൊബൈൽ ഫോണിൽ തികച്ചും ‘സ്വകാര്യ സെൽഫി’ എടുത്തിട്ടുണ്ടോ? എങ്കിൽ ഉറപ്പായും ഇത്‌ വായിക്കുക!

സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോകള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്വകാര്യതയുള്ള സ്വന്തം മുറിക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അതുപോലെ മറ്റെവിടെ നിന്നെങ്കിലുമോ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലേക്കെത്തുന്നത്?

ഇവിടെ വില്ലന്‍ സാങ്കേതിക വിദ്യ തന്നെയാണ്. അത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ആവാം അല്ലെങ്കില്‍ ക്യാമറയാവാം കംപ്യൂട്ടറാവാം. സ്വന്തം ക്യാമറയിലോ, സ്മാര്‍ട്‌ഫോണിലോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രചരിക്കാന്‍ നിരവധി വഴികളുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയ ആളുകള്‍ തന്നെ അത് പുറത്ത് വിടുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഉടമസ്ഥര്‍ അറിയാതെ ഉപകരണങ്ങളില്‍ നിന്നും മറ്റാരെങ്കിലും മറ്റെങ്ങിനെയെങ്കിലും ചോര്‍ത്തുന്നതാവാം.


ഉപകരണങ്ങളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്താല്‍ അത് അവിടെ തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കല്‍ നീക്കം ചെയ്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ചെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ. ഉപകരണങ്ങള്‍ നന്നാക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ നിന്ന്, ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നിന്നെല്ലാം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യതയുണ്ട്.

വില്ലനായ റിക്കവറി സോഫ്റ്റ്‌വെയറുകള്‍ സ്മാര്‍ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്‌തെടുത്ത ചിത്രങ്ങളോ, വീഡിയോകളോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങളോ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍.
മോഷണം പോകുന്നതോ, വില്‍ക്കുന്നതോ ആയ ഇത്തരം ഉപകരണങ്ങള്‍ തീര്‍ച്ചയായും മറ്റൊരാളുടെ കയ്യിലെത്തിയേക്കാം ഒരു പക്ഷെ അത് നിങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശ്വസിച്ച് നല്‍കിയതും ആവാം, ചിലപ്പോള്‍ ആര്‍ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയതാവാം. എന്തായാലും അവിടെയൊന്നും നിങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നോര്‍ക്കുക. കുബുദ്ധികളായ ആരുടെയെങ്കിലും പക്കലാണ് അവയെത്തുന്നതെങ്കില്‍ കാര്യം കൈവിട്ട കളിയാവും.

മൊബൈല്‍ ആപ്പുകള്‍ പണി തരുമ്പോള്‍ സ്വകാര്യത എന്നത് ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഒരു പക്ഷെ സ്വകാര്യത എന്നതിന് മറ്റൊരര്‍ത്ഥം തന്നെ നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്വകാര്യതയില്‍ ആശങ്കയുള്ളവര്‍ സ്മാര്‍ട്‌ഫോണുകളെ ഭയക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ പ്രത്യേകിച്ചും. സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളാണ് മറ്റൊരു വില്ലന്‍. നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ദൂരെയൊരിടത്തിരുന്ന മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനുള്ള എല്ലാ സാധ്യതകളും ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പല പ്രമുഖ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില അനുവാദങ്ങള്‍ ചോദിക്കാറുണ്ട്. നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാന്‍, ഗാലറിയും സ്‌റ്റോറേജിലേക്കും പ്രവേശിക്കാന്‍ എല്ലാമുള്ള അനുവാദം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടാറുണ്ട്. ഫോണുകളില്‍ ആവശ്യമായ അനുവാദങ്ങളില്ലാതെ ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തികാനാവില്ല.
പലപ്പോഴും ആപ്പുകള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളും ആരും തന്നെ വായിച്ച് നോക്കാറില്ല. നമ്മുടെ വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുമെന്ന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാവും.

അനുവാദങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ എവിടേയ്ക്കും കടന്നു കയറാനാവും. ഒരോ തവണ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമ്പോഴും നിങ്ങളുടെ പല വിവരങ്ങളും ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നുമുണ്ട്. എന്ത് വിവരമാണ് ശേഖരിക്കുന്നതെന്ന് നമ്മള്‍ അറിയുകയുമില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത നിരവധി ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്.

ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കെണികള്‍ അത്തരം ആപ്ലിക്കേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യയേറെയാണ്.
സ്വകാര്യ നിമിഷങ്ങള്‍ ഓര്‍മിക്കാനെങ്കിലും നിങ്ങള്‍ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിക്കുക എന്നതാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ഏക മാര്‍ഗം.
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്‌ഫോണുകളില്‍ പകര്‍ത്തരുത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയിലൊന്നും സൂക്ഷിക്കരുത്. ഇതിനൊന്നും സാധിക്കില്ലെങ്കില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ലെന്ന മനോഭാവം ഉള്ളവരായി മാറുക എന്നല്ലാതെ വേറൊരു വഴിയില്ല.

കടപ്പാട്‌: അരവിന്ദ്‌ ജി എസ്‌